1 GBP = 107.33
breaking news

“Let’s Break It Together” ൽ സഹോദര ത്രയങ്ങളായ ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് സാമന്ത ലൂബി മാത്യൂസ് എന്നിവർ ഇന്ന് 25/08/2020, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്നേഹ സംഗീത വേദിയിൽ ആലാപന വസന്തത്തിന് നറു സുഗന്ധമേകാൻ ലണ്ടനിൽ നിന്നും എത്തുന്നു…..

“Let’s Break It Together” ൽ സഹോദര  ത്രയങ്ങളായ ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് സാമന്ത ലൂബി മാത്യൂസ് എന്നിവർ ഇന്ന് 25/08/2020, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്നേഹ സംഗീത വേദിയിൽ ആലാപന വസന്തത്തിന് നറു സുഗന്ധമേകാൻ ലണ്ടനിൽ നിന്നും എത്തുന്നു…..

കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ഇന്ന്  “LET’S BREAK IT TOGETHER” ൽ   ആഗസ്റ്റ് 25, ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനിൽ നിന്നുള്ള സഹോദര ത്രയങ്ങൾ, ശ്രേയ സജീവ് – ടോണി സജീവ്, ഗാവിൻ സൈമൺ – ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ് – സാമന്ത ലൂബി മാത്യൂസ് എന്നിവരാണ്. 


 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ശ്രേയ സാക്സോഫോൺ എന്ന സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വയലിനിലും പെർഫോം ചെയ്യുന്നു. ഒരു ഗായകൻ കൂടിയായ ശ്രേയയുടെ സഹോദരൻ ടോണി ഗിറ്റാറിലും പെർഫോം ചെയ്യുന്നു. ഗാവിൻ വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ സഹോദരിയായ ഗസൽ ചെല്ലോയിൽ പെർഫോം ചെയ്യാനെത്തുന്നു. സ്റ്റീവും സഹോദരി സാമന്തയും വയലിനിൽ പെർഫോം ചെയ്യാനെത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ വാദ്യ സംഗീതത്തിന്റെ പുതിയൊരു ലോകം തുറക്കപ്പെടും.


ശ്രേയ സജീവ് എന്ന 12 വയസ്സ്കാരി എഡ്മൺടൺ മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളായ സജീവ് തോമസ്സിന്റേയും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സലീന സജീവിന്റേയും മകളാണ്. എഡ്മൺടൺ ലാറ്റിമർ ഗ്രാമർ സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയായ ശ്രേയ ഒരു ബഹുമുഖ പ്രതിഭയാണ്. സാക്സോഫോൺ എന്ന വുഡ് വിൻഡ് സംഗീതോപകരണത്തെ “Let’s Break It Together” ൽ ആദ്യമായി പരിചയപ്പെടുത്തുന്ന ശ്രേയ വയലിനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തോടൊപ്പം നൃത്തവും ഇഷ്ടപ്പെടുന്ന ശ്രേയ 5 വയസ്സ് മുതൽ ഭരതനാട്യം പരിശീലിക്കുന്നു. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ നൃത്ത രൂപങ്ങളോടൊപ്പം എലക്യൂഷനിലും മികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കി നല്ലൊരു കായികതാരം കൂടിയാണ്. യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ ഭരതനാട്യം ഉൾപ്പടെയുള്ള നൃത്തരൂപങ്ങൾക്കും എലക്യൂഷനും നിരവധി തവണ വിജയിയായിട്ടുള്ള ശ്രേയ ചർച്ച് കൊയറിലും അംഗമാണ്. നിരവധി വേദികളിൽ മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ ആങ്കറിംങ് നടത്തി കൈയ്യടി നേടിയിട്ടുള്ള ശ്രേയ യുക്മ റീജിയണൽ, നാഷണൽ സ്പോർട്സ് മീറ്റുകളിലും ഒരു സ്ഥിരം വിജയിയാണ്. 


ശ്രേയയുടെ സഹോദരൻ ടോണി നല്ലൊരു ഗായകനും നല്ലൊരു ഗിറ്റാറിസ്റ്റുമാണ്. എഡ്മൺടൺ ലാറ്റിമർ പ്രൈമറി സ്കൂളിൽ ഇയർ 4 വിദ്യാർത്ഥിയായ ഈ 9 വയസ്സ്കാരൻ സിനിമാറ്റിക് ഡാൻസ് , ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ നൃത്ത ഇനങ്ങളിലും തല്പരനാണ്. അനേകം വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ടോണി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന ടോണി സ്പോർട്സിലും ഏറെ തല്പരനാണ്.


വയലിനിൽ രാഗ മധുരം പൊഴിക്കുന്ന ഗാവിൻ ലണ്ടനിലെ ELMA യിലെ അംഗങ്ങളായ സാം സൈമൺ – സ്വപ്ന സാം ദമ്പതികളുടെ മകനാണ്. ലണ്ടനിലെ സൌത്ത് എൻഡിലെ വെസ്റ്റ് ക്ളിഫ് ഗ്രാമർ സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഗാവിൻ 5 വയസ്സ് മുതൽ വയലിൻ പഠിക്കാൻ തുടങ്ങി. വയലിനിൽ ഗ്രേഡ് 7 പൂർത്തിയാക്കിയ ഈ 15 വയസ്സ്കാരൻ GCSE യിൽ മ്യൂസിക് ഒരു വിഷയമായി പഠിക്കുന്നു. ബൈബിൾ കലോത്സവം ഉപകരണ സംഗീത വിഭാഗത്തിൽ ഒന്നാം സമ്മാനാർഹനായ ഗാവിൻ ഹാവെറിങ് മ്യൂസിക് സ്കൂളിൽ വയലിനിൽ കൂടുതൽ പരിശീലനം നടത്തി വരുന്നു. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പെർഫോം ചെയ്യാനുള്ള അവസരവും പ്രതിഭാശാലിയായ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്. 


പേരിൽ തന്നെ സംഗീതം തുളുമ്പുന്ന ഗസൽ, ഗാവിന്റെ സഹോദരിയാണ്. ഇതിനോടകം ചെല്ലോയിൽ ഗ്രേഡ് 5 പൂർത്തിയാക്കിയ ഗസൽ ഹാവെറിങ് മ്യൂസിക് സ്കൂളിൽ കൂടുതൽ പരിശീലനം തുടരുകയാണ്. ഹോൺ ചർച്ച് സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർത്ഥിനിയായ ഗസൽ നിരവധി വേദികളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്. ലണ്ടൻ സിംഫണി ഓർക്കസ്ട്രയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുള്ള ഈ 13 വയസ്സ്കാരി യുക്മ കലാമേളയിൽ ഗ്രൂപ്പ് ഡാൻസ് ഉൾപ്പടെയുള്ള നൃത്ത ഇനങ്ങളിൽ വിജയിയായിട്ടുണ്ട്. 


വയലിനിൽ തന്റെ മാന്ത്രിക പ്രകടനം പുറത്തെടുക്കാനെത്തുന്ന സ്റ്റീവ് എന്ന 8 വയസ്സ്കാരൻ, ലണ്ടൻ ELMA യിലെ സജീവാംഗങ്ങളായ ലൂബി മാത്യൂസ് – സോണിയ ലൂബി ദമ്പതികളുടെ മകനാണ്. ഹോൺ ചർച്ച് സെന്റ്. ആൽബൻസ് കാത്തലിക് സ്കൂളിൽ ഇയർ 3 വിദ്യാർത്ഥിയായ സ്റ്റീവ്, ഹാവെറിങ് മ്യൂസിക് സ്കൂളിൽ നാല് വയസ്സ് മുതൽ വയലിനിൽ പരിശീലനം നേടി വരുന്നു. യുക്മ കലാമേള, ബൈബിൾ കലോത്സവം, ക്നാനായ കൾച്ചറൽ പ്രോഗ്രാംസ് തുടങ്ങി നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള സ്റ്റീവ്, യുക്മ കലാ മേളയിൽ സിംഗിൾ സോങ്, ഫാൻസി ഡ്രസ്സ് ഇനങ്ങളിൽ വിജയിയായിരുന്നു. സ്കൂൾ കൊൺസേർട്ട് ടീമിൽ അംഗമായ സ്റ്റീവ് ചർച്ച് കൊയറിലും സജീവാംഗമാണ്.


സ്റ്റീവിനെ പോലെ സഹോദരി സാമന്തയും നാലാമത്തെ വയസ്സ് മുതൽ വയലിൻ പഠനം ആരംഭിച്ചു. ഹോൺ ചർച്ച് സെന്റ്. ആൽബൻസ് കാത്തലിക് സ്കൂളിൽ ഇയർ 1 വിദ്യാർത്ഥിനിയായ സാമന്ത ഹാവെറിങ് മ്യൂസിക് സ്കൂളിൽ നിന്നാണ് വയലിൻ പരിശീലനം നേടുന്നത്. നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ 6 വയസ്സ്കാരി ബൈബിൾ കലോത്സവം ഡാൻസ്, കളറിംഗ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു. 


അപൂർവ്വ പ്രതിഭകളുടെ സംഗമ വേദിയിൽ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന ശ്രേയ സജീവ്, ടോണി സജീവ്, ഗാവിൻ സൈമൺ, ഗസൽ സൈമൺ, സ്റ്റീവ് ലൂബി മാത്യൂസ്, സാമന്ത ലൂബി മാത്യൂസ് എന്നീ കുരുന്ന് പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന്  ചൊവ്വ (25/08/20) 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു. 

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു. 


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more