1 GBP = 107.33
breaking news

എ ലെവൽ പരീക്ഷ ഫലങ്ങൾക്കെതിരെയുള്ള അപ്പീൽ മാനദണ്ഡങ്ങൾ ഓഫ്ക്വാല്‍ പുനഃപരിശോധിക്കും

എ ലെവൽ പരീക്ഷ ഫലങ്ങൾക്കെതിരെയുള്ള അപ്പീൽ മാനദണ്ഡങ്ങൾ ഓഫ്ക്വാല്‍ പുനഃപരിശോധിക്കും

മോക്ക് പരീക്ഷാ ഫലങ്ങൾ ഉപയോഗിച്ച് എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾക്കെതിരെ എങ്ങനെ അപ്പീൽ ചെയ്യാമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം പരീക്ഷാ റെഗുലേറ്റർ ഓഫ്‍ക്വാൽ അവലോകനം ചെയ്യും. അപ്പീൽ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകമാണ് ഇത്തരമൊരു നടപടി.

അന്തിമനിമിഷത്തില്‍ ഓഫ്ക്വാല്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശയക്കുഴപ്പത്തിലാണ്. എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ രാജിവെയ്ക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. അപ്പീലിനുള്ള അടിസ്ഥാനമായി മോക്ക് എക്‌സാം ഫലങ്ങള്‍ കാണാമെന്ന് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് പിന്‍വലിച്ചത്.

റെഗുലേറ്ററുടെ മോഡറേഷന്‍ അല്‍ഗോരിതം മൂലം 40% ഗ്രേഡുകള്‍ വെട്ടിച്ചുരുക്കിയതിന്റെ രോഷം അടങ്ങും മുന്‍പാണ് വിമര്‍ശനങ്ങള്‍ ശക്തമാക്കി എ-ലെവല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് വീണത്. ഇതിന് പകരം അധ്യാപകര്‍ പ്രവചിച്ച ഗ്രേഡുകള്‍ പ്രകാരം അപ്പീല്‍ നല്‍കാമെന്ന രീതിയിലേക്ക് മാറ്റുമെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഫ്ക്വാല്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയില്ല.

നിരവധി വിദ്യാര്‍ത്ഥികള്‍ മോക്ക് എക്‌സാം എഴുതിയിട്ടില്ലെന്നതാണ് ഈ നയത്തിന് പ്രധാന വിഘാതം സൃഷ്ടിച്ചത്. അപ്പീലിന്റെ പേരില്‍ ആദ്യം ലഭിച്ച ഗ്രേഡ് കുറയ്ക്കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നയങ്ങളാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് എ ലെവൽ പരീക്ഷ ഫലങ്ങൾ പുറത്ത് വന്നത്. നിരവധി വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ചിരുന്ന റിസൾട്ട് ലഭിക്കാതിരുന്നത് ഏറെ വിമര്ശനത്തിനിടയാക്കിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more