1 GBP = 107.78
breaking news

സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ; നാളെ മുതൽ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഫേസ് മാസ്കുകൾ നിർബന്ധം

സൂക്ഷിക്കേണ്ടത് നമ്മൾ തന്നെ; നാളെ മുതൽ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഫേസ് മാസ്കുകൾ നിർബന്ധം

ലണ്ടൻ: കടകളിലും സൂപ്പർമാർക്കറ്റുകളിലും ഫെയ്സ് മാസ്ക് ധരിക്കുന്നത് നാളെ ജൂലൈ 24 വെള്ളിയാഴ്ച മുതൽ നിര്ബന്ധമാണ്. ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ജൂലൈ 14 ന് പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആർക്കും 100 പൗണ്ട് പിഴ ഈടാക്കും. നാളെ അവതരിപ്പിക്കാൻ പോകുന്ന പുതിയ നിയമപ്രകാരം സാൻഡ്‌വിച്ച് ഷോപ്പുകളിലും ഫെയ്‌സ്മാസ്ക് ധരിക്കേണ്ടിവരും.

11 വയസ്സിന് താഴെയുള്ള കുട്ടികളെയും ചില വൈകല്യങ്ങൾ ഉള്ളവരെയും ഒഴിവാക്കും. വായയ്ക്കും മൂക്കിനും മുകളിൽ മുഖം മൂടുന്നത് രോഗബാധിതനായ ഒരാൾ മറ്റൊരാൾക്ക് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

അതേസമയം ടേക്ക്‌അവേകളിൽ ഉപയോക്താക്കൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം മന്ത്രിമാർക്കിടയിൽ തന്നെ വന്നത് സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട്. തുടർന്നാണ് സാൻഡ്വിച്ച് ഷോപ്പുകളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന നിയമവും പാസ്സാക്കിയത്. ടേബിൾ സർവീസ് ഉള്ള ഭക്ഷണശാലകൾക്ക് മാത്രം മാസ്‌ക് ആവശ്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നിയമങ്ങൾ പാലിക്കാത്തവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കും. 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ ഇത് £ 50 ആയി കുറയും. നിർബന്ധിത മാസ്ക് ധരിക്കുന്നത് നടപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. ഷോപ്പ് ഉടമകൾക്കും സ്റ്റാഫുകൾക്കും മാസ്ക് ധരിക്കാതെയെത്തുന്നവരെ പോലീസിൽ വിവരമറിയിക്കാനോ നിയമലംഘകർക്ക് പ്രവേശനം നിരസിക്കാനോ കഴിയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more