1 GBP = 107.33
breaking news

നാല് മാസത്തെ ഇടവേളക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾ ബുധനാഴ്ച പുനരാരംഭിക്കും

നാല് മാസത്തെ ഇടവേളക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾ ബുധനാഴ്ച പുനരാരംഭിക്കും

ലണ്ടൻ: നാലുമാസത്തെ ഇടവേളക്ക് ശേഷം ഈ ആഴ്ച വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കും. കൊറോണ വൈറസ് ഭീതിയെത്തുടർന്നാണ് ടെസ്റ്റുകൾ താത്കാലികമായി നിറുത്തി വച്ചത്. ജൂലൈ 22 ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ പ്രാക്ടിക്കൽ ടെസ്റ്റുകൾ പുനരാരംഭിക്കും, എന്നിരുന്നാലും ഇതിനകം തന്നെ ബുക്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ ആഴ്ച പരീക്ഷ എഴുതാൻ അവസരം ലഭിക്കൂ.

പുതിയ നടപടികളുടെ ഭാഗമായി, ഗുരുതരമായതോ അപകടകരമോ ആയ തെറ്റ് ചെയ്യുന്ന പഠിതാക്കൾക്ക് ടെസ്റ്റ് പൂർത്തീകരിക്കുന്നതിന് പകരം ഉടൻ തന്നെ ടെസ്റ്റ് അവസാനിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. ഡ്രൈവറും ഇൻവിജിലേറ്ററും അടുത്തിരിക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിനാണ് ഈ നടപടി.

രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിനുമുമ്പ് ശരാശരി 4,000 പഠിതാക്കൾ യുകെയിൽ ദിവസവും ഡ്രൈവിംഗ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അതായത് ലൈസൻസ് നേടാൻ കാത്തിരിക്കുന്ന ആളുകളുടെ ഒരു വലിയ ബാക്ക്ലോഗാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ടെസ്റ്റുകൾ പുനരാരംഭിക്കുന്നതിനിടയിൽ ഏകദേശം 496,000 പഠിതാക്കളാണ് ഇപ്പോൾ റെസ്റ്റുകൾക്കായി തിരക്ക് കൂട്ടുന്നത്.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി മാർച്ച് 19 ന് ഇംഗ്ലണ്ടിലെ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 4 ന് വീണ്ടും പുനരാരംഭിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more