1 GBP = 107.49

ബ്ലാക്ക്ബേൺ ‘അടുത്ത ലെസ്റ്റർ’ ആയി മാറുമോ?: മറ്റൊരു വീട് സന്ദർശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം കൗൺസിൽ പരിമിതപ്പെടുത്തുന്നു; പ്രാദേശിക ലോക്ക്ഡൗൺ തടയുന്നതിന് ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കണമെന്ന് അധികൃതർ

ബ്ലാക്ക്ബേൺ ‘അടുത്ത ലെസ്റ്റർ’ ആയി മാറുമോ?: മറ്റൊരു വീട് സന്ദർശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം കൗൺസിൽ പരിമിതപ്പെടുത്തുന്നു; പ്രാദേശിക ലോക്ക്ഡൗൺ തടയുന്നതിന് ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കണമെന്ന് അധികൃതർ

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവിതുടർന്ന് പ്രാദേശിക ലോക്ക്ഡൗണിലേക്ക് വീഴുന്ന അടുത്ത മേഖല ബ്ലാക്ക്ബേൺ ആയിരിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം മിഡ്‌ലാന്റ്സ് നഗരത്തിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലെസ്റ്ററിൽ നടപ്പാക്കിയ നടപടികൾ ബ്ലാക്ക്ബേണിലും നടപ്പിലാക്കുന്നത് തടയുന്നതിനായി ലങ്കാഷെയർ ടൗണിലെ സിവിക് മേധാവികൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ബ്ലാക്ക്ബേൺ‌ ഡാർ‌വെൻ‌ കൗൺ‌സിൽ‌ മറ്റൊരു വീട്ടിൽ‌ മറ്റൊരാളെ കാണാൻ‌ രണ്ടുപേർ‌ക്ക് മാത്രമായി പരിമിതപ്പെടുത്തി. എൻക്ലോസ്‌ഡ്‌ ആയ പൊതു ഇടങ്ങളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നത് ഉടനടി പ്രാബല്യത്തിൽ വരുത്തിയതായി കൗൺസിൽ അധികൃതർ പറഞ്ഞു. ഷേക്ക് ഹാൻഡുകൾ നൽകുന്നത് ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കുറഞ്ഞത് ഒരു മാസമെങ്കിലും’ നിയമങ്ങൾ പാലിക്കുമെന്ന് കൗൺസിൽ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ 61 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് കർശന നടപടികൾ കൗൺസിൽ അധികൃതർ ആരംഭിച്ചത്. അതേസമയം പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച് ബഹുജന ഹിത പരിശോധന ആരംഭിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശത്തെ എല്ലാ ലോക്കൽ കൗൺസിൽ സേവനങ്ങളുടെയും ഉത്തരവാദിത്തമുള്ള യൂണിറ്ററി അതോറിറ്റി, രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധനയ്ക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തങ്ങളേയും അവരുടെ പ്രിയപ്പെട്ടവരേയും സംരക്ഷിക്കാൻ നിയമങ്ങൾ പിന്തുടരാൻ ബ്ലാക്ക്ബേണിലെ എല്ലാവരോടും തങ്ങൾ അഭ്യര്ഥിക്കുന്നതായി കൗൺസിലിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഡാർവന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ പ്രൊഫസർ ഡൊമിനിക് ഹാരിസണ് അറിയിച്ചു.

ഒരേ വീട്ടിൽ നിന്നുള്ള രണ്ടുപേർക്ക് മാത്രം മറ്റൊരു വീട് സന്ദർശിക്കാൻ അനുവദിച്ചിരിക്കുന്നു

അടച്ചിട്ടിരിക്കുന്ന എല്ലാ പൊതു ഇടങ്ങളിലും ദയവായി മുഖം മൂടുക. നിങ്ങളുടെ അടുത്ത കുടുംബത്തിന് പുറത്തുള്ള ആരുമായും കെട്ടിപ്പിടിക്കുകയോ ഷേക്ക് ഹാൻഡ് നൽകുകയോ ചെയ്യരുത്
ചെറിയ കടകൾ, മുഖം മൂടൽ, സാമൂഹിക അകലം, നല്ല ശുചിത്വം, വർദ്ധിച്ച വായുസഞ്ചാരം എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പൊതു പരിരക്ഷാ നടപടികൾ കൗൺസിൽ നടപ്പിൽ വരുത്തും.
ലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തുന്നത് ഉറപ്പാക്കണം.

നിയമങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലെസ്റ്റർ പോലെ ഒരു പ്രാദേശിക ലോക്ക്ഡൗൺ വളരെപ്പെട്ടെന്ന് യാഥാർഥ്യമാകുമെന്ന് ഹാരിസൺ കൂട്ടിച്ചേർക്കുന്നു.

അതേസമയം ദക്ഷിണേഷ്യൻ സമൂഹത്തിൽ അണുബാധകൾ വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെറിയ ടെറസഡ് വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളിൽ ക്ലസ്റ്റർ അണുബാധയുണ്ടെന്നും പ്രൊഫ. ഹാരിസൺ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more