വാഷിങ്ടൺ: ലോകത്ത് കോവിഡ് മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,57,395 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,23,87,420 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചു.
71,87,389 പേർ രോഗമുക്തി നേടി. യു.എസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 32,19,999 പേർക്കാണ് യു.എസിൽ കോവിഡ് ബാധിച്ചത്. 1,35,822 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
ബ്രസീലിൽ 17,59,103 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 69,254 പേർ മരിക്കുകയും ചെയ്തു. ബ്രസീലിൽ സ്ഥിതി അതിഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ് ബ്രസീലിൽ ഒറ്റദിവസം മരിക്കുന്നത്. ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അമേരിക്കക്കും ബ്രസീലിലും പുറമെ ഇന്ത്യ, റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴുലക്ഷം കടന്നു. 21,623 പേരാണ് ഇന്ത്യയിൽ മരിച്ചത്. ആഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന് വേഗത കൈവരിച്ചു. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു.
വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ലോക് ഡൗണ്‍ നിയന്ത്രണ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ഗ്രീക്കില്‍ അടുത്തയാഴ്ച്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബൊളീവിയന്‍ പ്രസിഡൻറ് ജീനയിന്‍ അനസിന് കോവിഡ് സ്ഥിരീകരിച്ചു.
click on malayalam character to switch languages