ന്യൂഡൽഹി: ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ‘കോവാക്സി’െൻറ ക്ലിനിക്കൽ ട്രയൽ ചൊവ്വാഴ്ച ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) ആരംഭിച്ചു. ക്ലിനിക്കൽ ട്രയലിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) അനുമതി ലഭിച്ച 12 സ്ഥാപനങ്ങളിൽ ഒന്നാണ് നിംസ്. പട്നയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച 100 പേരിൽ പരീക്ഷണം ആരംഭിക്കും. ഐ.സി.എം.ആറിെൻറ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാമ്പിളുകളിൽനിന്ന് ശേഖരിച്ച കോവിഡ് 19െൻറ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക്ക് ‘ബിബിവി152 കോവിഡ് വാക്സിൻ’ വികസിപ്പിച്ചത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പരിചയമുള്ള വിദഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നും പട്ന എയിംസ് തലവൻ ഡോ സി.എം. സിങ് പറഞ്ഞു. ആദ്യ ഘട്ടം പൂർത്തിയാക്കാൻ 28 ദിവസം വേണ്ടിവരും. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ക്ലിനിക്കൽ ട്രയലിന് കൂടുതൽ ആളുകൾ സന്നദ്ധത അറിയിക്കുന്നതനുസരിച്ച് പരീക്ഷണം നടത്തുന്നതിെൻറ എണ്ണം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിെൻറ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക. ഐ.സി.എം.ആറിെൻറ അനുമതി ലഭിച്ചതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ഡൽഹി, വിശാഖപട്ടണം, റോത്തക്ക്, പട്ന, ബംഗളൂരു, നാഗ്പൂർ, ഗോരഖ്പൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ, ഗോവ, കാട്ടൻകുളത്തൂർ എന്നിവിടങ്ങളിലായി 12 സ്ഥാപനങ്ങളെയാണ് ക്ലിനിക്കൽ പരിശോധനക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 15നകം വാക്സിൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞിരുന്നു.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages