1 GBP = 105.54
breaking news

അധികാരത്തിലെത്തിയാൽ എച്ച്​-1ബി വിസ പുനഃസ്ഥാപിക്കും -ജോ ബൈഡൻ

അധികാരത്തിലെത്തിയാൽ എച്ച്​-1ബി വിസ പുനഃസ്ഥാപിക്കും -ജോ ബൈഡൻ

വാഷിങ്​ടൺ: നവംബറിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്​-1ബി വിസക്ക്​ താൽകാലികമായി ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന്​ ഡെ​േ​മാ​ക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡൻ. ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യു.എസിലെ വിസാ സംവിധാനമാണിത്​.

ഈ വർഷത്തേക്കുള്ള എച്ച്​ -1ബി വിസ ട്രംപ്​ റദ്ദാക്കിയിട്ടുണ്ട്​. അത്​ എ​​െൻറ ഭരണകൂടം ചെയ്യില്ല. ഈ രാജ്യത്തെ നിർമ്മിക്കുന്നതിൽ എച്ച്​ -1ബി വിസയിലെത്തിയവർക്ക്​ പ്രധാന പങ്കുണ്ടെന്ന്​ ബൈഡൻ വ്യക്​തമാക്കി. ക്രൂരമായ കു​ടിയേറ്റ നയങ്ങളാണ്​ ട്രംപ്​ ആവിഷ്​കരിച്ച്​ നടപ്പാക്കുന്നതെന്നും ബൈഡൻ ആരോപിച്ചു.

ജൂൺ 23നാണ്​ എച്ച്​-1ബി വിസ റദ്ദാക്കാൻ ട്രംപ്​ തീരുമാനിച്ചത്​. അമേരിക്കൻ പൗരൻമാരുടെ തൊഴിൽ സംരക്ഷിക്കാനായിരുന്നു തെരഞ്ഞെടുപ്പ്​ വർഷത്തിൽ ട്രംപി​​െൻറ നടപടി. ഏപ്രിലിൽ എക്​സിക്യൂട്ടീവ്​ ഉത്തരവിലൂടെ ഗ്രീൻകാർഡ്​ സേവനങ്ങൾ 90 ദിവസങ്ങൾക്ക്​ റദ്ദാക്കാനും ട്രംപ്​ ഭരണകൂടം ഉത്തരവിട്ടിരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more