കേരളത്തിൽ ഓരോ നാലുദിവസത്തിനിടയിലും ഒരാൾ കോവിഡ് ബാധിച്ച് മരിക്കുന്നതായി കണക്കുകൾ. സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്ത മാർച്ച് 28ൽ നിന്ന് ജൂൺ 16ലെത്തുേമ്പാൾ 80 ദിവസത്തിനിടെ 20 പേരാണ് മരിച്ചത്.
ആദ്യ കോവിഡ് മരണത്തിനുശേഷം 65 ദിവസങ്ങൾ കഴിഞ്ഞാണ് മരണസംഖ്യ പത്തിലെത്തിയത്. എന്നാൽ, രണ്ടാഴ്ചക്കിടെ എണ്ണം ഇരട്ടിയായി. വൈറസ് ബാധയേറ്റ് മരിച്ചവരിൽ 75 ശതമാനം പേരും 60 ന് മുകളിലുള്ളവരാണ്. ആറുപേർക്ക് 70 ന് മുകളിലാണ് പ്രായം. 40നും 60നും ഇടയിൽ പ്രായമുള്ള മൂന്നുപേരും 18നും 40നും ഇടയിൽ രണ്ടുപേരും 18 വയസ്സിന് താഴെ ഒരാളുമാണ് ഇതുവരെ മരിച്ചത്. മൂന്നുപേർ മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച് മരിച്ചത്.
മരണനിരക്ക് കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 132 പേർക്ക് രോഗബാധയുണ്ടായപ്പോൾ മൂന്ന് (3.03 ശതമാനം) പേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണത്തിെൻറ സംസ്ഥാന ശരാശരി 0.76 മാത്രമാണ്. എന്നാൽ, തിരുവനന്തപുരം, മലപ്പുറം, തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന മരണനിരക്കുണ്ട്.
57 പേർക്ക് രോഗബാധയുണ്ടായപ്പോൾ ഒരാൾക്ക് ജീവൻ നഷ്ടമായ വയനാട് ജില്ലയാണ് 1.75 ശതമാനവുമായി മരണനിരക്കിൽ രണ്ടാമത്. 372 കേസുകൾ റിപ്പോർട്ട് ചെയ്ത് കോവിഡിെൻറ ആദ്യഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായ കാസർകോട്ട് ഒരാൾക്കുപോലും ജീവൻ നഷ്ടമാകാത്തത് നേട്ടമായി. കോട്ടയം, ഇടുക്കി ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തില്ല.
click on malayalam character to switch languages