1 GBP = 107.22
breaking news

മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന 29 പേരടക്കം 621 കോവിഡ് മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിൽ!

മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന 29 പേരടക്കം 621 കോവിഡ് മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിൽ!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

ബ്രിട്ടനിലെ കൊറോണ സംഹാര താണ്ഡവം തുടരുന്നു. ഇക്കഴിഞ്ഞ ദിവസത്തിൽ 621 ആളുകൾക്ക് ജീവഹാനി നേരിട്ടപ്പോൾ മൊത്തം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,934 ആയി. ഇന്നലെ മരിച്ച 29 പേർക്ക് മറ്റു പറയത്തക്ക ആരോഗ്യ പ്രശനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

കൊറോണ കേസുകളിൽ 60 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 5,903 പോസിറ്റീവ് കേസുകൾ അടക്കം മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 47,806 ആയി.

ഇതോടെ ദിവസങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പ്രകടിപ്പിച്ചിരുന്ന ‘പകർച്ചവ്യാധി വ്യാപനം സമനിരപ്പായെന്ന’ പ്രതീക്ഷ മങ്ങിത്തുടങ്ങി.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു ഇന്നലെ ഞായറാഴ്ച വരെ 195,524 ആളുകളെ കോവിഡ് -19 പരിശോധന നടത്തിയിട്ടുണ്ട്. ഒരു ദിവസത്തെ ഏറ്റവു൦ കൂടിയ പരിശോധന 12,000 വരെ എത്തിനിൽക്കുകയാണ്. എന്നാൽ ഇപ്പോഴും രോഗം ബാധിച്ചവരുടെ പരിശോധനകൾ കെട്ടിക്കിടക്കുകയും വൈകുകയും ചെയ്യുന്നത് മൂലം യഥാർത്ഥത്തിൽ പകർച്ച വ്യാധി വ്യാപനത്തിന്റെ തോത് ഇപ്പോൾ പുറത്തുവന്നതിനേക്കാളും വളരെ ഉയർന്നതാകാമെന്നുള്ളത് വളരെ ആശങ്ക ഉണർത്തുന്നതാണ്.

ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിൽ എന്തുമാത്രം സഹകരിക്കുന്നു എന്നതിലും സർക്കാർ അനുശാസിക്കുന്ന നിയമങ്ങൾ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതിനും അനുസരിച്ചായിരിക്കും അടച്ചുപൂട്ടൽ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more