സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയാ കോർഡിനേറ്റർ)
റോഥർഹാം:- ശനിയാഴ്ച (31/8/19) സൗത്ത് യോർക് ഷെയറിലെ റോഥർഹാമിലെ മാൻവേഴ്സ് ലേക്കിൽ നടക്കുന്ന കേരള പൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10ന് ഉദ്ഘാടന സമ്മേളത്തോടെ പരിപാടികൾ ആരംഭിക്കും. വള്ളംകളി കാണുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേൽക്കാൻ അതി മനോഹരമായ മാൻവേഴ്സ് തടാകവും പരിസരങ്ങളും പൂർണ്ണ തോതിൽ സജ്ജമായിക്കഴിഞ്ഞു. ഇൻഡ്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “യുക്മ കേരളപൂരം” വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.
യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയിൽ പങ്കെടുക്കുന്ന സ്ത്രീജനങ്ങൾ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര ആഗസ്റ്റ് 31 ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയിൽ പങ്കെടുക്കുന്ന എല്ലാവരും ഉച്ചക്ക് 12.45 ന് മാൻവേഴ്സ് ലേക്കിന് സമീപമുള്ള പുൽത്തകിടിയിൽ അണിനിരക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം കൂടുതൽ ഹീറ്റ്‌സുകളിൽ മത്സരിച്ചു മികവുതെളിയിക്കുവാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
അയ്യായിരത്തിലധികം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2019, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.
V4 U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ, തുടങ്ങി വിവിധ സ്റ്റേജ് പ്രോഗ്രാമുകൾ, കുട്ടികൾക്ക് ചെറിയ ബോട്ടുകളിൽ സൗജന്യമായി തുഴയാനുള്ള സൗകര്യം, വിവിധ ഫുഡ് സ്റ്റാളുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യം വന്നാൽ കോഡിനേറ്റർമാരായ നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.
മെഗാ തിരുവാതിരയുടെ പ്രെമോ വീഡിയോ കാണാം.
click on malayalam character to switch languages