1 GBP = 126.93
breaking news

താരമായി ഷഹീന്‍ ഷാ അഫ്രീദി; ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് പാകിസ്താൻ

താരമായി ഷഹീന്‍ ഷാ അഫ്രീദി; ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് പാകിസ്താൻ

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

ലണ്ടൻ: ഷഹീൻ ഷാ അഫ്രീദിയുടെ ബൗളിങ് മികവിൽ ബംഗ്ലാദേശിനെ 94 റൺസിന് തകർത്ത് പാകിസ്താൻ ലോകകപ്പിൽ നിന്ന് മടങ്ങി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തിരുന്നു. ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്തിയ പാക് ഓപ്പണർ ഇമാം ഉൾ ഹഖിന്റെ ഇന്നിങ്സാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. 100 പന്തിൽ 100 റൺസെടുത്ത ഇമാം സെഞ്ചുറി തികച്ചതിനു പിന്നാലെ ഹിറ്റ്വിക്കറ്റാകുകയായിരുന്നു. താരത്തിന്റെ ഏഴാം സെഞ്ചുറിയാണിത്.

23 റൺസിൽ ഫഖർ സമാനെ (13) നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ഇമാം ഉൾ ഹഖ് – ബാബർ അസം സഖ്യം രണ്ടാം വിക്കറ്റിൽ 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്കു കുതിച്ച ബാബർ (96) സെയ്ഫുദ്ദീന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

അതേസമയം ഒരു ലോകകപ്പിൽ പാകിസ്താനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോഡ് ജാവേദ് മിയാൻദാദിനെ മറികടന്ന് ബാബർ സ്വന്തമാക്കി. പാകിസ്താൻ ജേതാക്കളായ 1992 ലോകകപ്പിൽ ജാവേദ് മിയാൻദാദ് 437 റൺസെടുത്തിരുന്നു. ഈ ലോകകപ്പിൽ ബാബറിന്റെ റൺനേട്ടം 474 റൺസായി. സയീദ് അൻവർ 368 (1999), മിസ്ബാ ഉൾ ഹഖ് 350 (2015), റമീസ് രാജ 349 (1987, 1992) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. മുഹമ്മദ് ഹഫീസ് (27), ഹാരിസ് സൊഹൈൽ (6) എന്നിവർക്കും കാര്യമായ സംഭവന നൽകാനായില്ല. അതിനിടെ ഇമാദ് വസീമിന്റെ പന്ത് കൈക്ക് കൊണ്ട പാക് ക്യാപ്റ്റൻ സർഫറാസ് (2) റിട്ടയേർഡ് ഹർട്ടായി. ഇമാദ് വസീം 43 റൺസെടുത്ത് പുറത്തായി.

ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ മുസ്തഫിസുർ 100 വിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു. മുഹമ്മദ് സൈഫുദ്ദീൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more