1 GBP = 107.22
breaking news

മുന്നില്‍ നിന്ന് നയിച്ച് നായകന്‍, കിവീസിന് നാലു വിക്കറ്റ് ജയം

മുന്നില്‍ നിന്ന് നയിച്ച് നായകന്‍, കിവീസിന് നാലു വിക്കറ്റ് ജയം

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

എഡ്ജ്ബാസ്റ്റൺ: ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍! ലോകകപ്പിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 48.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് മറികടന്നു.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഇന്നിങ്സാണ് കിവീസിന് വിജയമൊരുക്കിയത്. 137 പന്തിൽ നിന്നാണ് വില്യംസൻ സെഞ്ചുറി തികച്ചത്. 138 പന്തിൽ നിന്ന് വില്യംസൻ 106 റൺസോടെ പുറത്താകാതെ നിന്നു.

ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽ കിവീസിന്റെ നാലാം ജയമാണിത്. ആറു മത്സരങ്ങളിൽ നാലും തോറ്റ ദക്ഷിണാഫ്രിക്കയുടെ നില ഇതോടെ പരുങ്ങലിലായി.

ക്യാപ്റ്റൻ കെയ്ൻ വില്യംസണും കോളിൻ ഡെ ഗ്രാന്ദോമും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കിവീസിനെ തുണച്ചത്. ഇരുവരും 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗ്രാന്ദോം 47 പന്തിൽ നിന്ന് 60 റൺസെടുത്തു.

242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിന് ഇറങ്ങിയ കിവീസിന് 12 റൺസിൽ തന്നെ കോളിൻ മൺറോയെ (9) നഷ്ടമായി. കെയ്ൻ വില്യംസണൊപ്പം 60 റൺസ് കൂട്ടിച്ചേർത്ത് മാർട്ടിൻ ഗുപ്ടിലും (35) മടങ്ങി. ഗുപ്റ്റിൽ ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. റോസ് ടെയ്ലർ (1), ടോം ലാഥം (1) എന്നിവർ പരാജയമായി. ജെയിംസ് നീഷാം 23 റൺസെടുത്ത് പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മഴ മൂലം ഔട്ട്ഫീൽഡ് നനഞ്ഞതു കാരണം മത്സരം 49 ഓവറാക്കി ചുരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഹാഷിം അംലയും വാൻ ദർ ദസ്സനും അർധ സെഞ്ചുറി നേടി. അംല 83 പന്തിൽ നിന്ന് 55 റൺസെടുത്ത് പുറത്തായി. വാൻ ദർ ദസ്സൻ 64 പന്തുകളിൽ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറികളുമടക്കം 67 റൺസോടെ പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് (23), എയ്ഡൻ മാർക്രം (38), ഡേവിഡ് മില്ലെർ (36) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. കിവീസിനായി ലോക്കി ഫെർഗൂസൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

മത്സരത്തിനിടെ ഹാഷിം അംല ഏകദിനത്തിലെ 8,000 റൺസ് പൂർത്തിയാക്കി. ജാക്വസ് കാലിസ്, എ.ബി. ഡിവില്ലിയേഴ്സ്, ഹെർഷൽ ഗിബ്സ് എന്നിവർക്കു ശേഷം 8,000 റൺസ് പിന്നിടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമെന്ന നേട്ടവും അംല സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകിയതിനാൽ 49 ഓവറാക്കി മത്സരം ചുരുക്കി. ഇടയ്ക്ക് അമ്പയർമാർ പിച്ച് പരിശോധിച്ചതിന് ശേഷമാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more