1 GBP = 105.83
breaking news

ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ്‌ നടപടികളുടെ നിയന്ത്രണം ഇനി എംപിമാർക്ക്; രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കോ????

ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ്‌ നടപടികളുടെ നിയന്ത്രണം ഇനി എംപിമാർക്ക്; രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്കോ????

ലണ്ടൻ: പാർലമെന്റിൽ വീണ്ടും തിരിച്ചടിയേറ്റ് തെരേസാ മേയ്‌. ബ്രെക്സിറ്റിന്റെ പൂർണ്ണ നിയന്ത്രണം ഇനി എംപിമാരിൽ മാത്രം. മുൻ കൺസർവേറ്റിവ് മന്ത്രി സർ ഒലിവർ ലിറ്റ്വിൻ അവതരിപ്പിച്ച ബിസിനെസ്സ് ഭേദഗതിയിൽ നടന്ന വോട്ടെടുപ്പിൽ 302 എതിരെ 309 വോട്ടുകൾ നേടിയാണ് സർക്കാരിൽ നിന്ന് എംപിമാർ നിയന്ത്രണമേറ്റെടുത്തത്. ഇതോടെ ബ്രെക്സിറ്റിനെ സംബന്ധിച്ച നിർദ്ദേശങ്ങളും ഭേദഗതികളും ഇനി എംപിമാരുടെ അറിവോടെയായിരിക്കും. ഫലത്തിൽ ബ്രെക്സിറ്റ്‌ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലും എംപിമാർക്കവും.

വോട്ടെടുപ്പിന് തൊട്ടുമുൻപ് വിമത ടോറി എംപിമാരായ 29 പേരോടൊപ്പം മൂന്ന് ജൂനിയർ മന്ത്രിമാരും രാജി വച്ച് ചേർന്നിരുന്നു. ഇതോടെ പ്രധാനമന്ത്രി തെരേസാ മേയ്ക്കും പിടിച്ച് നിൽക്കാനാവില്ലെന്നതാണ് വിമതർ പറയുന്നത്. രാജ്യം മറ്റൊരു പൊതു തിരഞ്ഞെടുപ്പിൽ നീങ്ങാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ തന്നെ തിരിച്ചടി നേരിട്ടതോടെ തെരേസാ മെയ് വീണ്ടും ബ്രെക്സിറ്റ്‌ കരാർ സഭയിൽ അനുമതിക്ക് വയ്ക്കുമെന്ന് നിരീക്ഷകരും കരുതുന്നില്ല.

ബ്രെക്സിറ്റിന് കൂടുതൽ സാവകാശം ആവശ്യപ്പെട്ടു കൊണ്ട് പരമാവധി നീട്ടാനുള്ള നടപടികളാകും ഇനി വിമത വിഭാഗം കൈക്കൊള്ളുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more