1 GBP = 105.83
breaking news

പീഡന പരാതി: ഉമ്മൻ ചാണ്ടി​െക്കതിരായ അപ്പീൽ തള്ളി

പീഡന പരാതി: ഉമ്മൻ ചാണ്ടി​െക്കതിരായ അപ്പീൽ തള്ളി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സോളാർ കേസിലെ പ്രതികൂടിയായ യുവതി നൽകിയ അപ്പീൽ ൈ​ഹകോടതി തള്ളി. അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി നൽകിയ ഹരജി സിംഗിൾ ബെഞ്ച്​ തള്ളിയതിനെതിരായ അപ്പീലാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. കേസിലെ രേഖകളൊന്നും പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയതെന്നായിരുന്നു യുവതിയുടെ വാദം. കേസിലെ മറ്റൊരു പ്രതിയായ കെ.സി. വേണുഗോപാലി​െനതിരായ ഹരജി ഇതേ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്​ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 2012 സെപ്റ്റംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന മൊഴിയെത്തുടർന്ന്​ 2018 ഒക്​ടോബറിലാണ്​ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുവരെയും പ്രതികളെ അറസ്​റ്റ്​ ചെയ്യാനായിട്ടില്ലെന്നും അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. സംഭവശേഷം ആറുവർഷം കഴിഞ്ഞ്​ നൽകിയ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം നൽകാത്തതിനെപ്പറ്റിയാണ്​ പറയുന്നതെന്ന്​ ഹരജിക്കാരിയെ ​േ​കാടതി ഒാർമിപ്പിച്ചു. ​

പൊലീസ്​ അവരുടെ നടപടി സ്വീകരിക്ക​െട്ട. ഇൗ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ വേണ്ടതില്ല. അന്വേഷണത്തിന്​ പൊലീസിനെ നിർബന്ധിക്കാനാവില്ല. അന്വേഷണം ശരിയായ രീതിയിൽ പൂർത്തിയാക​െട്ടയെന്നും കോടതി വ്യക്​തമാക്കി. അന്വേഷണം എവിടെവരെയായെന്നും ആരെയൊക്കെ ചോദ്യം ചെയ്​തെന്നും അറിയാൻ ആഗ്രഹമുണ്ടെന്ന ഹരജിക്കാരിയു​െട ആവശ്യവും കോടതി തള്ളി. ശരിയായ വിചാരണ ഉറപ്പാക്കണമെന്ന്​ ഹരജിക്കാരി ആവശ്യപ്പെട്ടപ്പോൾ വിചാരണ തുടങ്ങിയിട്ട്​ ഇക്കാര്യം ആവശ്യമെങ്കിൽ ഉന്നയിക്കാമെന്ന്​ കോടതി വ്യക്​തമാക്കി. നിയമപരമായ നടപടികൾ പൊലീസ്​ സ്വീകരിക്ക​േട്ടയെന്നും ആവശ്യമായ സമയം പൊലീസിന്​ നൽകണമെന്നും വ്യക്​തമാക്കിയ കോടതി തുടർന്ന്​ ഹരജി തള്ളുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more