പ്രമുഖ ഓണ്‍ലൈന്‍ സിനിമ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് 2018 ലെ മലയാള സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യപരമായ പ്രേക്ഷക തെരഞ്ഞെടുപ്പുകളാല്‍ മൂവിസ്ട്രീറ്റിന്റെ ഒന്നാം ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
2018ലെ മികച്ച സിനിമയായി ‘സുഡാനി ഫ്രം നൈജീരിയ’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച നടനായി ജോജു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കാറ്റഗറിയില്‍ രണ്ട് അവാര്‍ഡുകള്‍ ഉണ്ടെന്നത് ഈ വര്‍ഷത്തെ സവിശേഷതയാകുന്നു.
‘ഈട’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നീ ചിത്രങ്ങളിലെ മികവാര്‍ന്ന അഭിനയത്തിന് നിമിഷ സജയനും, ‘ലില്ലി’ എന്ന ചിത്രത്തിലെ അവിസ്മരണീയ അഭിനയത്തിന് സംയുക്ത മേനോനും ഒരേ സമയം പുരസ്‌ക്കാരജേതാക്കളായി.
‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന്‍ സക്കറിയയെ പ്രേക്ഷകര്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.
മറ്റ് പ്രധാന അവാര്‍ഡുകള്‍ ഇവയാണ്.
മികച്ച തിരക്കഥാകൃത്ത്: പിഎഫ് മാത്യൂസ് (സിനിമ: ഈമയൗ)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ & സരസ്സ ബാലുശ്ശേരി (സിനിമ: സുഡാനി ഫ്രം നൈജീരിയ)
മികച്ച സഹനടന്‍: ഷറഫുദ്ധീന്‍ (വരത്തന്‍)
മികച്ച ക്യാമറാമാന്‍: ഷൈജു ഖാലിദ് (സിനിമ: ഈമയൗ, സുഡാനി ഫ്രം നൈജീരിയ)
മികച്ച എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള (സിനിമ: സുഡാനി ഫ്രം നൈജീരിയ)
മികച്ച സംഗീതസംവിധായകന്‍: രഞ്ജിന്‍ രാജ് (സിനിമ: ജോസഫ്)
മികച്ച പശ്ചാത്തലസംഗീതം: അനില്‍ ജോണ്‍സണ്‍ (സിനിമ: ജോസഫ്)
മികച്ച ഗാനരചയിതാവ്: അജീഷ് ദാസന്‍ (സിനിമ: പൂമരം, ജോസഫ്)
മികച്ച ഗായകന്‍: ഹരിശങ്കര്‍ കെഎസ് (സിനിമ: തീവണ്ടി)
മികച്ച ഗായിക: ആന്‍ ആമി (സിനിമ: അരവിന്ദന്റെ അതിഥികള്‍ )
മികച്ച സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി (സിനിമ: ഈമയൗ)
മികച്ച കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ് (സിനിമ: കമ്മാരസംഭവം)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: സ്‌നേഹ പലിയേരി (സിനിമ: ഈട)
മികച്ച കലാസംവിധാനം: ധുന്ദു രണ്‍ജീവ് (സിനിമ: ലില്ലി)
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ്: റോണക്‌സ് സേവിയര്‍ (സിനിമ: ഞാന്‍ മേരിക്കുട്ടി)
മികച്ച പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ് (സിനിമ : ലില്ലി)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌സ്: ശീതള്‍ ശ്യാം (സിനിമ: ആഭാസം)
വിസി അഭിലാഷ് (സിനിമ: ആളൊരുക്കം)
പുരസ്‌ക്കാരങ്ങള്‍ ഫെബ്രുവരി മൂന്നിന് കലൂര്‍ എജെ ഹാളില്‍ സംഘടിപ്പിക്കുന്ന പുരസ്‌ക്കാരനിശയില്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.
click on malayalam character to switch languages