1 GBP = 107.33
breaking news

യുക്മ കലണ്ടറുകൾ വിതരണത്തിന് തയ്യാറായി

യുക്മ കലണ്ടറുകൾ വിതരണത്തിന് തയ്യാറായി
ബാലസജീവ് കുമാർ, യുക്മ പി ആർ ഒ
ലണ്ടൻ: കഴിഞ്ഞ 8 വർഷക്കാലമായി യുകെ മലയാളികൾക്ക് യുക്മ നൽകുന്ന പുതു വത്സര സമ്മാനമാണ് യുക്മ കലണ്ടർ.  മേൽത്തരം പേപ്പറിൽ ബഹുവർണ്ണങ്ങളിൽ പ്രിന്റു ചെയ്ത യുക്മ കലണ്ടർ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തിൽ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടർ ജോലി ദിവസങ്ങൾ എഴുതിയിടാനും അവധി ദിവസങ്ങളും, ജന്മദിനങ്ങളും മറ്റും എഴുതി ഓർമ്മ വയ്ക്കുവാനും ഇയർ പ്ലാനർ ആയും ഉപയോഗിച്ചു വരുന്നു എന്ന് പല ഉപയോക്താക്കളും ഇതിനോടകം തന്നെ യുക്മയെ അറിയിച്ചിട്ടുണ്ട്. ഈ വർഷവും 15000 കലണ്ടറുകൾ ആണ് യുക്മ സൗജന്യമായി യു കെ മലയാളികൾക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകൾ വഴിയും ഭാരവാഹികൾ മുഖേനയും ആണ് ഇവ യു കെ മലയാളികൾക്ക് എത്തിച്ചു കൊടുക്കുന്നത്. യു കെ യിലെ അവധി ദിവസങ്ങളും, വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ കലണ്ടറിൽ, ഈ കലണ്ടർ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യു കെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.
ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വർഷവും യുക്മ കലണ്ടറിൽ കൂടി പരിചയപ്പെടുത്തുന്നത്. യു കെ യിലെ ഇന്ഷുറന്സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാൻഷ്യൽ സർവീസസും, നാട്ടിലേക്ക് ചുരുങ്ങിയ ചിലവിൽ ഏറ്റവും വേഗം പണം അയക്കുന്നതുൽപ്പെടെ നിരവധി സേവനങ്ങൾ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ളോബൽ, യുകെയിലെയും ഇന്ത്യയിലെയും കുട്ടികൾക്ക് മെഡിക്കൽ അഡ്മിഷൻ ലഭിക്കുവാൻ സഹായിക്കുന്ന യുകെയിലെ പ്രമുഖ സ്ഥാപനമായ പ്രൈം മെഡിറ്റെക് ,  നമ്മുടെ നാട്ടിലെ
ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,  മിതമായ നിരക്കിൽ എത്രയും വേഗം വിശ്വസ്തതയോടെ എയർ റ്റിക്കറ്റിംഗ് സംബന്ധമായ കാര്യങ്ങൾ ചെയ്തു തരുന്ന സെന്റ് ജോൺസ്  ട്രാവൽസ്, യു കെ യിലെ പ്രമുഖ മലയാളി സോളിസിറ്റെഴ്സ് ആയ പോൾ ജോൺ സോളിസിറ്റേഴ്‌സ് , സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ബിസിനസ്സുകാർക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീ-കോം അക്കൌണ്ടൻസി സർവീസ്,  യുകെയിലെ പ്രമുഖ ഓൺലൈൻ ട്യൂഷൻ കമ്പനിയായ വൈസ് ഫോക്സ് ആപ്പ് എന്നിവരാണ് ഈ വർഷത്തെ യുക്മ കലണ്ടറിനെ സ്പോണ്‍സർ ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകർ.
ഡിസംബർ ആദ്യ വാരത്തിൽ തന്നെ യുക്മ കലണ്ടറുകൾ പരമാവധി സംഘടനകൾക്ക് വിതരണം ചെയ്യുന്നതിന് ആണ് തീരുമാനം. യുക്മ കലണ്ടറുകൾ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജിയണൽ ഭാരവാഹികൾ മുഖേന നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസുമായി ബന്ധപ്പെടുക.  മുൻകൂട്ടി പരസ്യപ്പെടുത്തി അപേക്ഷകൾ ക്ഷണിക്കുവാൻ യുക്മക്ക് സാധിക്കാതിരുന്നത് മൂലം യു കെ യിലെ ഏതെങ്കിലും മലയാളി സംരംഭകർക്ക് തങ്ങളുടെ പരസ്യം യുക്മ കലണ്ടറിൽ നൽകാൻ കഴിയാതെ വന്നിട്ടുണ്ട് എങ്കിൽ യുക്മ അതിൽ ഖേദിക്കുന്നു. യുക്മ ന്യൂസിലോ യുക്മയുടെ പത്താം വാഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീയറിലോ  പരസ്യം നൽകുന്നതിന്  താൽപ്പര്യമുള്ളവർ എത്രയും വേഗം  യുക്മ നാഷണൽ പ്രസിടന്റ്റ് മാമ്മൻ ഫിലിപ്പിനെ ബന്ധപ്പെടേണ്ടതാണ്. യുക്മ കലണ്ടറിന് പരസ്യം തന്ന് സഹായിച്ച എല്ലാ സംരഭകർക്കും നന്ദി രേഖപെടുത്തുന്നതായി യുക്മ നാഷണൽ ട്രെഷറർ അലക്സ് വർഗീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more