1 GBP = 107.19
breaking news

സൂപ്പർസൈസ് മോർട്ടഗേജുകളുമായി ബാങ്കുകൾ; ആദ്യ വീട് വാങ്ങുന്നവർക്ക് ശമ്പളത്തിന്റെ ആറിരട്ടി വരെ ലോൺ

സൂപ്പർസൈസ് മോർട്ടഗേജുകളുമായി ബാങ്കുകൾ; ആദ്യ വീട് വാങ്ങുന്നവർക്ക് ശമ്പളത്തിന്റെ ആറിരട്ടി വരെ ലോൺ

ലണ്ടൻ: വീടുവിപണിയിൽ പുത്തനുണർവ്വ് നൽകാൻ ബാങ്കുകൾ. സൂപ്പർസൈസ് മോർട്ടഗേജുകളുമായാണ് ബാങ്കുകൾ രംഗത്തുള്ളത്. 2007 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് ബാങ്കുകൾ കൂടുതൽ മോർട്ടഗേജ് നൽകാൻ തയ്യാറായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യ വീട് വാങ്ങുന്നവർക്കാണ് ബാങ്കുകളുടെ ഈ ഓഫർ.

ശമ്പളത്തിന്റെ ആറിരട്ടി തുക മോർട്ട്ഗേജായി നൽകുന്ന ഡാർലിംഗ്ടൺ ബിൽഡിങ് സൊസൈറ്റിയാണ് ഇതിൽ മുൻപൻ. തൊട്ടുപിന്നാലെ ബാർക്ലെയ്‌സും സാന്റാണ്ടറും ശമ്പളത്തിന്റെ അഞ്ചര ഇരട്ടിയാണ് ലോണായി അനുവദിക്കുക. അതേസമയം സെയിൻസ്ബെറിയും വിർജിനും അഞ്ചിരട്ടി വീതമാണ് നൽകുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം ബാങ്കുകളും നാല് മുതൽ 4.75 ഇരട്ടി സാലറി വരെ ലോണായി ആദ്യ വീട് വാങ്ങുന്ന പ്രൊഫഷണലുകൾക്ക് നൽകുന്നുണ്ട്.

അതേസമയം സൂപ്പർസൈസ് മോർട്ട്ഗേജുകൾക്കെതിരെ ഡെബ്റ്റ് ചാരിറ്റി സംഘടനായ സ്റ്റെപ് ചേഞ്ച് രംഗത്ത് വന്നിട്ടുണ്ട്. ലോണുകൾ തിരിച്ചടക്കാൻ കഴിയാത്ത തരത്തിൽ ഉപഭോക്താക്കളെ ബുദ്ധിമുട്ടിയ്ക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more