1 GBP = 105.67
breaking news

ബ്രെക്സിറ്റ്‌ രാഷ്ട്രീയ കരട് വിജ്ഞാപനം തയ്യാറായി; ബ്രിട്ടന് അനുയോജ്യമായ കരാറെന്ന് തെരേസാ മേയ്; പ്രതിഷേധവുമായി വിമതപക്ഷം

ബ്രെക്സിറ്റ്‌ രാഷ്ട്രീയ കരട് വിജ്ഞാപനം തയ്യാറായി; ബ്രിട്ടന് അനുയോജ്യമായ കരാറെന്ന് തെരേസാ മേയ്; പ്രതിഷേധവുമായി വിമതപക്ഷം

ല​ണ്ട​ൻ​: ബ്രെ​ക്​​സി​റ്റാ​ന​ന്ത​രം ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള ബ​ന്ധം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തു​സം​ബ​ന്ധി​ച്ച രാ​ഷ്​​ട്രീ​യ ക​ര​ട്​ വി​ജ്​​ഞാ​പ​ന​മാ​യി. ബ്രി​ട്ട​നെ സം​ബ​ന്ധി​ച്ച്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​ ക​രാ​റാ​ണി​െ​ത​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി തെ​രേ​സ​ ശ​നി​യാ​ഴ്​​ച ബ്ര​സ​ൽ​സി​ലെ​ത്തും. ഞാ​യ​റാ​ഴ്​​ച വി​ജ്​​ഞാ​പ​ന​ത്തിൽ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ സം​ബ​ന്ധി​ച്ച്​ ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ക​ഴി​ഞ്ഞാ​ഴ്​​ച ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

ബ്രെ​ക്​​സി​റ്റി​നു​ശേ​ഷം ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള വ്യാ​പാ​രം, സു​ര​ക്ഷ ന​ട​പ​ട​ിക​ൾ എ​ന്നി​വ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യ​ങ്ങ​ൾ. 2019 മാ​ർ​ച്ചോ​ടെ​യാ​ണ്​ ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ​പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ വേ​ർ​പെ​ടു​ക. ക​രാ​റി​നെ​തി​രാ​യ എം.​പി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​​െൻറ​യും പി​ന്തു​ണ ഉ​റ​​പ്പാ​​ക്കു​ക എ​ന്ന​ത്​ ​തെ​രേ​സ​യെ സം​ബ​ന്ധി​ച്ച ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എം​പി​മാ​രു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മ​െൻറു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാം.

എന്നാൽ ബ്രിട്ടനെ പൂർണ്ണമായും യൂറോപ്യൻ യൂണിയന് മുന്നിൽ അടിയറവ് വയ്ക്കുന്ന നയമാണ് മേയ് സ്വീകരിക്കുന്നതെന്ന് പറഞ്ഞു വിമതപക്ഷവും രംഗത്തെത്തി. മുൻ കൺസർവേറ്റിവ് മന്ത്രിമാരായ ബോറിസ് ജോൺസൺ, ഡൊമിനിക് റാബ്, ഇയാൻ ഡങ്കൻ സ്മിത്ത് തുടങ്ങിയവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ബ്രെക്സിറ്റ്‌ കരാറുകളെ സംബന്ധിച്ച ചർച്ചകൾ കോമൺസിൽ എത്തുമ്പോൾ പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.

യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​കും സ്​​പെ​യി​​നി​െൻറ നി​ല​പാ​ട്. ബ്രി​ട്ട​ന്​ കൊ​ടു​ത്ത ജി​ബ്രാ​ൾ​ട്ട​ർ ദ്വീ​പ്​ തി​രി​ച്ചു​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്​​​പെ​യി​ൻ ഇട​ഞ്ഞുനി​ൽ​ക്കു​ക​യാ​ണ്. 1713ലാ​ണ്​ ദ്വീ​പി​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശം സ്​​പെ​യി​ൻ ബ്രി​ട്ട​ന്​ കൈ​മാ​റി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more