ലണ്ടൻ: ബ്രെക്സിറ്റാനന്തരം ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച രാഷ്ട്രീയ കരട് വിജ്ഞാപനമായി. ബ്രിട്ടനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ കരാറാണിെതന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി തെരേസ ശനിയാഴ്ച ബ്രസൽസിലെത്തും. ഞായറാഴ്ച വിജ്ഞാപനത്തിൽ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യൻ യൂനിയനും കഴിഞ്ഞാഴ്ച ധാരണയിലെത്തിയിരുന്നു.
ബ്രെക്സിറ്റിനുശേഷം ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള വ്യാപാരം, സുരക്ഷ നടപടികൾ എന്നിവ എങ്ങനെയായിരിക്കുമെന്നതാണ് പ്രധാന ചർച്ച വിഷയങ്ങൾ. 2019 മാർച്ചോടെയാണ് ബ്രെക്സിറ്റ് നടപടികൾപൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുക. കരാറിനെതിരായ എം.പിമാരുടെയും പ്രതിപക്ഷത്തിെൻറയും പിന്തുണ ഉറപ്പാക്കുക എന്നത് തെരേസയെ സംബന്ധിച്ച ഭാരിച്ച ഉത്തരവാദിത്തമാണ്. എംപിമാരുടെ അംഗീകാരം ലഭിച്ചാൽ യൂറോപ്യൻ പാർലമെൻറുമായി കരാറിൽ ഒപ്പുവെക്കാം.
എന്നാൽ ബ്രിട്ടനെ പൂർണ്ണമായും യൂറോപ്യൻ യൂണിയന് മുന്നിൽ അടിയറവ് വയ്ക്കുന്ന നയമാണ് മേയ് സ്വീകരിക്കുന്നതെന്ന് പറഞ്ഞു വിമതപക്ഷവും രംഗത്തെത്തി. മുൻ കൺസർവേറ്റിവ് മന്ത്രിമാരായ ബോറിസ് ജോൺസൺ, ഡൊമിനിക് റാബ്, ഇയാൻ ഡങ്കൻ സ്മിത്ത് തുടങ്ങിയവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ബ്രെക്സിറ്റ് കരാറുകളെ സംബന്ധിച്ച ചർച്ചകൾ കോമൺസിൽ എത്തുമ്പോൾ പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.
യൂറോപ്യൻ യൂനിയനുമായുള്ള ചർച്ചയിൽ നിർണായകമാകും സ്പെയിനിെൻറ നിലപാട്. ബ്രിട്ടന് കൊടുത്ത ജിബ്രാൾട്ടർ ദ്വീപ് തിരിച്ചുവേണമെന്നാവശ്യപ്പെട്ട് സ്പെയിൻ ഇടഞ്ഞുനിൽക്കുകയാണ്. 1713ലാണ് ദ്വീപിെൻറ ഉടമസ്ഥാവകാശം സ്പെയിൻ ബ്രിട്ടന് കൈമാറിയത്.
click on malayalam character to switch languages