1 GBP = 106.85
breaking news

കേരളത്തിന് പുറത്തെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കം ഇന്ന് ബ്രിട്ടനിൽ; ആയിരത്തിൽപ്പരം മത്സരാർത്ഥികൾ; അയ്യായിരത്തിലേറെ കാണികൾ

കേരളത്തിന് പുറത്തെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കം ഇന്ന് ബ്രിട്ടനിൽ; ആയിരത്തിൽപ്പരം മത്സരാർത്ഥികൾ; അയ്യായിരത്തിലേറെ കാണികൾ

ലണ്ടൻ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ഇന്ന് ബ്രിട്ടനിൽ തിരി തെളിയും, യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) ഒൻപതാമത് കലാമേളയാണ് ഷെഫീൽഡിലെ പെനിസ്റ്റൻ ഗ്രാമർ സ്‌കൂളിൽ അരങ്ങേറുക. ഏഴു റീജിയനുകളിലായി അരങ്ങേറിയ റീജിയണൽ കലാമേളയിൽ നിന്ന് വിജയികളായവരാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കാനെത്തുക. ഏകദേശം ആയിരത്തിൽപരം മത്സരാർത്ഥികളാണ് അഞ്ചു വേദികളിലായി ബാലഭാസ്കർ നഗറിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കയെന്ന് കലാമേള ചീഫ് കോർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിൻ അറിയിച്ചു.

കാലത്തെ എട്ട് മണിയോടുകൂടി തന്നെ ബാലഭാസ്കർ നഗറിൽ രെജിസ്ട്രേഷനുകൾ ആരംഭിക്കുന്നതാണ്. തീർച്ചയായ ആയിരത്തോളം മത്സാർത്ഥികൾ ഉള്ളത് കൊണ്ട് ആ സമയത്തു തന്നെ ഗ്രീൻ റൂമുകളും മറ്റും ലഭ്യമാണ്. കാലത്ത് ഒന്പതരയോട് കൂടി തന്നെ അഞ്ചു സ്റ്റേജുകളിലായി ഭാരതനാട്യത്തോടെ യുക്മ കലാമേള വേദി ഉണരുകയായി. എല്ലാ മത്സരങ്ങളുടെയും കൃത്യമായ സമയക്രമവും വേദികളും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേരുന്ന മത്സരാത്ഥികളുടെ ആവശ്യങ്ങളെ ഉൾകൊണ്ട് കൊണ്ട് യുക്മ കലാമേളയ്ക്കു വേണ്ടി മാത്രം സജ്‌ജമാക്കിയിരിക്കുന്ന www.uukmakalamela.co.uk എന്ന വെബ് സൈറ്റിൽ ലഭ്യ മാക്കിയിട്ടുണ്ട്. എല്ലാ മാന്യ മത്സരാര്ഥികളും അഭ്യുദയകാംഷികളും സമയ കൃത്യത ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലത്ത് 11 മണിയോട് കൂടി പ്രധാന വേദിയിൽ നടക്കുന്ന ഹൃസ്വമായ ഉൽഘാടന സമ്മേളനത്തിന് വേണ്ടി മത്സരങ്ങൾ നിർത്തി വയ്ക്കുന്നതാണ്. ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ട അതിഥികൾ ആയി, യുക്മയുടെ സ്ഥാപക നേതാക്കളിൽ ഒരാളും നാഷണൽ കമ്മറ്റി അംഗം, ജോയിന്റ് ട്രെഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചതുമായ അന്തരിച്ച ശ്രീ എബ്രഹാം ജോർജിന്റെ പ്രിയ പത്നി ശ്രീമതി സൂസൻ ഏബ്രഹാമും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ആയി വര്ഷങ്ങളോളം സേവനം അനുഷ്ടിച്ച, അന്തരിച്ച, ശ്രീ രഞ്ജിത് കുമാറിന്റെ പ്രിയ പത്നി ശ്രീമതി ജാൻസി രഞ്ജിത്തും ആയിരിക്കും. യുക്മയുടെ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. തുടർന്ന് യഥാവിധി സമയക്രമം അനുസരിച്ചു അഞ്ചു വേദികളിൽ ആയി മത്സരങ്ങൾ പുനരാരംഭിക്കുന്നതാണ്.

യുക്മ നാഷണൽ കലാമേളയിൽ മുഖ്യാതിഥിയായി എം ജി രാജമാണിക്യം ഐ എ സ് ആണ് എത്തുന്നത്. ദേശത്തിന്റെയും ഭാഷയുടെയും ജാതിയുടെയും അതിർ വരമ്പുകൾ ഇല്ലാതെ മാനവികതയെ മാത്രം സ്നേഹിക്കുന്ന ശ്രീ രാജമാണിക്യം ഔദ്യോഗിക ചുമതലകൾക്ക് പുറമെ പൊതു പ്രവർത്തന രംഗത്തും ശ്രദ്ധേയമായ വെക്തി മുദ്ര പതിപ്പിച്ചയാളാണ്.

കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും കാണികൾക്കുമായി പെനിസ്റ്റൻ ഗ്രാമർ സ്‌കൂൾ ഒരുങ്ങിക്കഴിഞ്ഞതായി ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് അറിയിച്ചു. നാഷണൽ കമ്മിറ്റി അംഗങ്ങൾ ഇന്നലെ ഉച്ചയോടെ തന്നെ പ്രസിഡന്റ് മാമൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ പെനിസ്റ്റൻ ഗ്രാമർ സ്‌കൂളിലെത്തി അവസാന വട്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.എല്ലാ കലാസ്വാദകരെയും ഷെഫീൽഡിലെ ബാലഭാസ്കർ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി മാമ്മൻ ഫിലിപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more