മലയാള മണ്ണിന്‍റെ തനതു കലാരൂപങ്ങള്‍ അരങ്ങില്‍ നിറഞ്ഞാടിയ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് റീജണല്‍ കലാമേളയ്ക്ക് ഒക്ടോബര്‍ 6 ശനിയാഴ്ച ബര്‍മിംഗ് ഹാമിനടുത്ത് എര്ഡിംഗ് ടണില്‍ കൊടിയിറങ്ങി .ആത്മാവും ശരീരവും ഒന്നുചേര്‍ന്ന് ഒഴുകിയ അനുപമ അനുഭവങ്ങള്‍ സമ്മാനിച്ച അപൂര്‍വ മണിക്കൂറുകള്‍ക്ക് ആവേശകരമായ അവസാനം. രാവിലെ പതിനൊന്നു മണിക്ക് മൂന്ന് സ്റ്റേജുകളിലായി നടന്ന കലാമാമാങ്കത്തിന് രാത്രി ഒന്‍പതു മണിയോടെ തിരശീല വീണു.

മത്സരാർത്ഥികളിലും കാണികളിലും ആദ്യന്തം ആവേശം നിറച്ച മത്സരത്തിനൊടുവിൽ തുടര്‍ച്ചയായ രണ്ടാം തവണയും ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.SMA സ്റ്റോക് ഓൺ ട്രെന്റ് രണ്ടാം സ്ഥാനവും എര്ടിംഗ്ടന്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി.
ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ആതിര രാമൻ,ശ്രീകാന്ത് നമ്പൂതിരി എന്നിവര്‍ യഥാക്രമം കലാതിലകം,കലാപ്രതിഭ. പട്ടങ്ങള്‍ കരസ്ഥമാക്കി .

വിവിധ വിഭാഗങ്ങളിലെ ചാമ്പ്യൻമാരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
കിഡ്‌സ് : ആതിര രാമൻ

സബ് ജൂനിയർ : സെറിന്‍ റൈനു
ജൂനിയർ : ആഞ്ജലീന ആൻ സിബി
സീനിയർ : ശ്രീകാന്ത് നമ്പൂതിരി
എര്ഡിംഗ് ടണിലെ സെന്റ് എഡ്മണ്ട് കാത്തലിക് സ്കൂളില്‍ രാവിലെ പതിനൊന്ന് മണിക്ക് യു ക്മ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ദേശീയ വൈസ് പ്രസിഡന്റ് ഡോകടര്‍ ദീപ ജേക്കബ്, ജോയിന്റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ, മിഡ്ലാൻഡ്‌സ് റീജണൽ പ്രസിഡണ്ട് ഡിക്സ് ജോർജ് , സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറർ പോൾ ജോസഫ്,വൈസ് പ്രസിഡന്റ് ജോർജ് മാത്യു , ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ നോബി കെ ജോസ് ,ജോയിന്റ് ട്രഷറർ ഷിജു ജോസ് ,യുക്മയുടെ മുന്‍ ദേശീയ വൈസ് പ്രസിഡണ്ടുമാരായിരുന്ന ടിറ്റോ തോമസ് ,ബീന സെന്‍സ് അലൈഡ് ഫിനാൻഷ്യൽ സർവീസ് ഡയറക്‌ടർ ജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം റീ ജനിൽ നിന്നുള്ള നുറു കണക്കിന് കലാപ്രേമികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് മൂന്നു സ്റ്റെജുകളിലായി നടന്ന കലാമേള രാത്രി ഒന്‍പതു മണിയോടെയാണ് സമാപിച്ചത്.സമാപന സമ്മേളനത്തില്‍ യുക്മ ദേശീയ ട്രഷറര്‍ അലക്സ് വര്‍ഗീസ് പി ആര്‍ ഒ അനീഷ് ജോണ്‍, മുന്‍ യുക്മ പ്രസിഡന്റ് കെ പി വിജി എന്നിവര്‍ പങ്കെടുത്തു.മികച്ച പരിപാടികളും ജന പങ്കാളിത്തവുമായി കലാമേള വൻ വിജയമാക്കിയ എല്ലാവർക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഡിക്സ് ജോർജ് ,സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറർ പോള്‍ ജോസഫ് ,ആർട്സ് കോ ഓർഡിനെറ്റർ നോബി ജോസ് എന്നിവര്‍ അറിയിച്ചു.

click on malayalam character to switch languages