1 GBP = 107.24
breaking news
- കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
- ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി
- " പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം"
- 'ബോർഡറിനൊപ്പം ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു'; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്
- ദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി
- HMPV: ‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം
- മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം'; പ്രഖ്യാപിച്ച് ജോ ബൈഡൻ
പുറം മേനി അകം പൊള്ള – കുരുടന്മാർ കണ്ണു തുറക്കട്ടെ
- Sep 24, 2018
കാരൂർ സോമൻ, ലണ്ടൻ
കേരളത്തിൽ നിശ്ശബ്ദവും അസ്വാസ്ഥജനകുവുമായ അനീതികൾ നടുക്കുമ്പോൾ എഴുത്തുകാർ മൗനം, നിസ്സയഹർ ആകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കാൻ, വിമർശനങ്ങൾ നടത്താൻ നൂറു നൂറു നാവുകളാണ്. ഒരു ഭാഗത്തു കുരിശി ന്റ കിരീടം മറുഭാഗത് അധികാരണത്തിന്റ ചെങ്കോൽ. അധികാരികൾക് ഇന്ത്യയിൽ ചികിത്സ കിട്ടില്ലേ പിന്നെ എന്തിനവർ വിദേശത്തേക് പറക്കുന്നു? വിടും കുടുംബവും വീട്ടു സേവനത്തിനെത്തുന്ന പാവം കന്യാസ്ത്രീകളെ പിഡിക്കുന്നവര്ക് കുട പിടിക്കുന്നത് ആരാണ്? സഭ മർദ്ദിതരുടേയും നൊമ്പരപെടുന്നവരുടേയും ഒപ്പമാണ് എന്ന് പറയുമ്പോൾ കന്യാത്രീകൾ വിലപിക്കുന്നത് എന്തുകൊണ്ട്? ഇത് കുരിശായി മുന്നിൽ വരുമെന്നു ആരും കരുതിയില്ല. അത് കണ്ടവർ കുരിശ് കണ്ട പിശാചിനെപ്പോലെ കുരുടന്മാരാകുമ്പോൾ അതിന്റ പൊരുൾ പെട്ടന്ന് ആർക്കും മനസ്സിലാകും.
സമുഹത്തിൽ അനീതി നടക്കുമ്പോൾ ആദ്യ൦ മുന്നോട്ടു വരേണ്ടത് സാഹിത്യ -സംസ്‌കാരിക രംഗത്തുള്ളവർ തന്നെയാണ്. ചിലർ വരാറുണ്ട്. ഭൂരിഭാഗവും മാളത്തിൽ ഒളിക്കയാണ് പതിവ്. കാരണം അവർ പൂവിന് ചുറ്റും നടക്കുന്ന വണ്ടുകളെപോലെ അവാർഡ്, പദവികൾ മണത്തു നടക്കുന്നവരാണ്. ഇതുപോലുള്ള മത -രാഷ്ട്രീയ- സാഹിത്യ രംഗത്തുള്ളവരെ പൊക്കിക്കൊണ്ട് നടക്കാൻ ലോകത്തിന്റ എല്ല ഭാഗത്തും മതത്തിലെ അന്ധവിശ്വാസികളെപോലെ കുറച്ചുപേർ ചെണ്ട കൊട്ടുകാരായി പൂച്ചെണ്ടുമായി ജീവിച്ചിരിപ്പുണ്ട്. മണ്മറഞ്ഞ എഴുത്തുകാരെപോലെ അനീതികളെ ഉഴുതുമറിക്കാനുള്ള ദൃഢമായ കാഴ്ചപ്പാടുള്ളവർ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. അതിന്റ പ്രധാന കാരണം ഇവരൊക്കെ ഭരണ വർഗ്ഗത്തെ ത്രിപ്തിപെടുത്താനായി എഴുതുന്നവരാണ്. മറ്റുള്ളവർ അവരുടെ ഇരകളാണ്. അടിച്ചമർത്തപ്പെട്ടവർ. മുതിർന്ന ചിലർ രോഗം, പ്രായത്തിൽ വിശ്രമജീവിതം നയിക്കുന്നു.
കാലാകാലങ്ങളിലായി അധികാരത്തിന്റ ചെങ്കോൽ കാട്ടി അധികാരി വർഗ്ഗം പൊതുജനത്തെ, വിശ്വാസികളെ പീഡിപ്പിക്കുന്നു. അനീതി, കൊലപാതകം, ബലാത്സംഗം ഇവരുടെ അറിവോടെ നടക്കുന്നു. ചില ഭരണകർത്താക്കൾ മനസ്സിലാക്കുന്നത് ഈ ജനം തൻ്റെ വീട്ടിൽ വളർത്തുന്ന നായ്കളെപോലെയാണ്. യജമാനെ അനുസരിക്കുക. നോക്കുമ്പോഴും നടക്കുമ്പോഴും വാലാട്ടി സ്നേഹം, വിനയം കാണിക്കുക,വണങ്ങുക. രാജ ഭരണ കാലത്തും ഇതുതന്നെയായിരിന്നു. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന അഴിമതി, അധികാര ധൂർത്തു്, അതിക്രമം ഇതിനൊക്കെ വഴിവിളക്ക് ഒരുക്കിയത് ഈ ജനം തന്നെയാണ്. എല്ലാപ്രാവശ്യവും വോട്ട് കൊടുത്തു ജയിപ്പിക്കും. ഇങ്ങനെ അധികാരത്തിൽ വരുന്നവരിൽ പലരും ഏതോ മനോരോഗികളെപോലെയാണ് സമൂഹത്തോട് പെരുമാറുന്നത്.
ഇന്ത്യയിൽ ഈ വിദേശ സുഖ ചികിത്സ ഇന്ന് തുടങ്ങിയതല്ല. ഇന്ത്യയിൽ നല്ല ചികിൽസ കിട്ടാത്തതുകൊണ്ടാണോ അധികാരിവർഗ്ഗം വിദേശങ്ങളിൽ ചികിത്സ നടത്തുന്നത്? അതിന്റ പിന്നിലും ഗുഡലക്ഷ്യങ്ങളുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ നല്ല ചികിത്സ കേന്ദ്രങ്ങളിൽ ഇവർ ചികിത്സ നേടുന്നില്ല? ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ ഡോക്ടർസ് ഈ രോഗത്തിന് ചികിത്സ ഇവിടെ ബുദ്ധിമുട്ടെന്നു തീരുമാനമെടുത്തോ? മാരക രോഗമുള്ളവർ വേണ്ടിവന്നാൽ ചികിൽസ തേടണം. എന്നാൽ അത് പാവപെട്ടവന്റ് നികുതി പണത്തിൽ നിന്നെടുക്കുമ്പോൾ നാക്കുള്ളവർ ചോദിക്കും. പാവങ്ങൾ ചികിൽസ നടത്താൻ കിടപ്പാടം വില്കുമ്പോഴാണ് അധികാരികളുടെ ഈ സുഖചികിത്സ. പാവപെട്ടവന്റ് ധനം ധൂർത്തടിക്കാൻ നിയമം എന്തുകൊണ്ട് അനുവദിക്കുന്നു? സ്വന്ത൦ കാശുമുടക്കി ആര്ക്കും പോകാമെല്ലോ. അത് സംഭവിക്കുന്നില്ല. അവർ പാവപെട്ടവന്റ് നികുതി പണത്തെ നിശ്ശബ്‌ദമായി താലോലിക്കുന്നു. ഇതിലൂടെ ഇവരുടെ യഥാർത്ഥ ജനസേവനത്തെ വിവരമുള്ളവർ തിരിച്ചറിയുന്നു. വക്തിത്വ൦ ഉണ്ടായിരുന്നവർപോലും അധികാരം കിട്ടിയപ്പോൾ ആനപ്പുറത്തു ഇരിക്കുന്നവരെപോലെയായി. അവരിലെ വക്തിത്വ൦ അവരുടെ ആവശ്യങ്ങളായി മാറിയിരിക്കുന്നു.. ഇതിനായാണ് അധികാര ദുർവിനിയോഗം എന്ന് പറയുന്നത്. ഇതിനൊക്കെ കുട പിടിക്കാൻ കുറെ നിയമങ്ങളുള്ളപ്പോൾ ഇന്ത്യൻ ജനാധി പത്യ൦ നാഥനില്ലാ കളരിയായിട്ടു എത്രയോ കാലങ്ങളായി. ധൂർത്തും, അനീതിയും, അഴിമതിയും, വർഗ്ഗിയതയും തുടർന്നുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യൻ നിയമ വൃവസ്ഥിതിക് ഒരു പൊളിച്ചെഴുത്തു ആവശ്യമാണ്. ഞാൻ പ്രത്യകം ഒരു പാർട്ടിയെപ്പറ്റി പറയുന്ന കാര്യമല്ല. ഏതു പാര്ടികാരനായാലും മനുഷ്യന് നന്മ ചെയ്യുന്നവർക് എതിരെ ആരും നാവുപോക്കില്ല.നന്മ കാണാത്തതുകൊണ്ട് നാവുയരുന്നു.
ഈ കുട്ടത്തിൽ ബിഷപ്പ് ഫ്രാങ്ക് എന്ന ഫ്രാങ്കോ മുളക്കലിനെയും കുട്ടി വായിക്കണം. സഭ എന്ന മണ്ഡപത്തിൽ മരിച്ചു കിടക്കുന്നു ശവ ശരീരത്തിനുപോലും കണക് പറഞ്ഞു കുഴിമാടം നൽകുമ്പോൾ, അവരെ എത്തിക്കുന്നവരെ തെമ്മാടിക്കുഴിയിൽ അടക്കം ചെയുമ്പോൾ, അടക്കം നിഷേധിക്കുമ്പോൾ, സമ്പന്നന്റെ വീട്ടിലെ മംഗള കര്മങ്ങൾക്ക് നേതൃതു൦ നൽകുമ്പോൾ പാവപെട്ടവനോടുള്ള അവരുടെ നിലപാട് ആർക്കും മനസ്സിലാകും. അധികാരിവർഗ്ഗവും പാവപെട്ടവനൊപ്പമല്ല. ഫ്രാങ്ക് വന്നപ്പോൾ ജനത്തിന് ഒരു കാര്യ൦ ബോധ്യപ്പെട്ടു. ദേവാലങ്ങളിൽ നന്മകൾ നഷപെടുന്നു. വിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നവർ കന്യാത്രീകളെ പിഡിപിക്കുന്നത് എന്താണ്? ഈ കത്തോലിക്ക പട്ടക്കാർ വിവാഹം കഴിക്കാത്തതിന്റ കാരണം ഇപ്പോൾ ജനമറിയുന്നു. ഇവിടെയും ഇണങ്ങിയാൽ മധുരം, അതിമധുരം പിണങ്ങിയാൽ കയ്പ്പ് എന്നത് അവർ തെരുവിൽ ഇറങ്ങിയപ്പോൾ മനസ്സിലായി. എല്ല സന്യാസിമാർ ഇത്തരക്കാരാണ് എന്ന് ആരും വിശ്വസിക്കില്ല. എന്ന് കരുതി ഒറ്റപ്പെട്ട സംഭവ൦ എന്ന മറുമരുന്നു പറഞ്ഞിട്ടു കാര്യമില്ല. സാമൂഹിക ജീവ കരുണ്ണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ പാവപെട്ട കന്യാസ്ത്രീകൾ നിത്യവും പീഡിപ്പിക്കപ്പെടുന്നു. മതത്തിന്റ മതിൽകെട്ടിനുള്ളിൽ നടക്കുന്ന പീഡനങ്ങൾ പുറംലോകം അറിയാറില്ല. ഇവർ നടത്തുന്ന അനാഥാലയങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങൾ എവിടുന്നു വരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. മേലാളന്മാരുടെ കാമപീഡനങ്ങൾക്കു അവർ നിർബന്ധിതരാകുന്നു അവരുടെ ജീവിത ചുറ്റുപാടുകൾ, ഭയ൦, അജ്ഞത അവരെ കണ്ണീരിലാഴ്ത്തുന്നു. എത്രയോ നാളുകളായി മൂടിപ്പുതച്ചു വെച്ചതല്ലേ ഇന്ന് പുറത്തു വന്നത്. കുരങ്ങു് കയറാത്ത മരമുണ്ടോ എന്നതുപോലെ ഈ പുരോഗിതർ കയറാത്ത മഠങ്ങളുണ്ടോ? സഭ ഒരു പൊളിച്ചെഴുത്തുനടത്തുമോ? ഇവരല്ലേ സത്യത്തിൽ കുമ്പസാരിക്കേണ്ടത്? അല്ലാതെ പാവങ്ങളാണോ?
പള്ളികളിൽ പ്രാർത്ഥിക്കാൻ പോകുന്നവർ ആൽമാവിനെ അന്വഷിക്കുമ്പോൾ ആൽമബോധം ഒപ്പമുണ്ടോ എന്നുകൂടി അന്വഷിക്കുന്നത് നല്ലതാണു. മതം ജാനകിയമായപ്പോൾ, പണമുള്ളവർ ബന്ധുക്കളായപ്പോൾ അവർ രാഷ്ട്രിയക്കാരുമായി കുട്ടുകച്ചവട൦ നടത്തി വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്നു. ഇവരൊന്നും ജനസേവകരോ, ശിശ്രുഷകരോ അല്ല എന്ന തിരിച്ചറിവാണ് ആൽമബോധമുള്ളവർ മനസ്സിലാക്കേണ്ടത്. ഇത് ഇവിടെ മാത്രമല്ല ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നല്ലൊരു കൂട്ടർ സ്ത്രീകളെ പിഡിപിക്കുന്നുണ്ട്. അതും പുറം ലോകമറിയുന്നില്ല. സ്വന്ത൦ മാനം നഷ്ടപ്പെട്ടു എന്ന് സാധാരണ ഒരു സ്ത്രീയും പറയില്ല. പറഞ്ഞാൽ ജോലിയുള്ള സ്ത്രീകളുടെ ജോലി നഷ്ടപ്പെടും അല്ലെങ്കിൽ സ്ഥാനക്കയറ്റം നഷ്ടമാകും. ഭർത്താവ് അറിഞ്ഞാൽ കുടുംബ ജീവിതം തകരും എന്ന ഭയ൦. ഇതു തന്നെയാണ് കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകൾ അടിമവേല ചെയ്തു ജീവിക്കുന്നു. അവര്ക് ഇനിയെങ്കിലും ഒരു മോചനം ആവശ്യമാണ്. അതിനു സർക്കാരോ സഭകളോ തയാറാകുമോ? ഈ പണിക്ക് ഇവരെ പറഞ്ഞു വിടുന്ന മാതാപിതാക്കളും കുറ്റക്കാരാണ്. അന്തിക്രിസ്തുവിന്റ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ അടിമപ്പണിയിൽ നിന്നും മാറി നില്കുന്ന കന്യാസ്ത്രികൾ വളരെ കുറച്ചുപേർ മാത്രമാണ്. അവർക്കൊപ്പം നന്മയുള്ള നല്ല മനസ്സുള്ള കുറെ മനുഷ്യർ, മാധ്യമങ്ങൾ എന്നുമുണ്ടാകുന്നു.
അരമന രഹസ്യങ്ങൾ പുറത്തു വന്നപ്പോൾ, അവകാശ സമരങ്ങളായി മാറിയപ്പോൾ അവിടെയും ഇരക്കൊപ്പം നിൽക്കാൻ അവർ തയാറാകുന്നില്ല. . ഈ വിധം പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ ആരിലാണ് അഭയം തേടേണ്ടത്? നിയമ വാഴ്ചകൾക് മനസ്സോ മനഃസാക്ഷിയോ ഉണ്ടെങ്കിൽ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക് അവസാനമുണ്ടാകണം. അവർ ഒറ്റപ്പെട്ട സ്ത്രീകളാണ്. ഇത്തരത്തിലുള്ള ചൂഷക പീഡകർക് അവരെ വിട്ടുകൊടുക്കരുത്. ഇവിടെ സഭയുടെ ഊന്നുവടികളല്ല ആവശ്യം സർക്കാരിന്റ കരുത്തറ്റ വടികളാണ് വേണ്ടത്. സഭകൾ ബോധപൂർവം സൃഷ്ഠിച്ചിരിക്കുന്ന മതില്കെട്ടിനുള്ളിൽ നിന്നും അവര്ക് മോചനം നല്കാൻ നിയമവാഴ്ചയുള്ള ഒരു സർക്കാരിന് സാധിക്കണം. കേരളത്തിലെ പ്രബുദ്ധരായ ജനം ഒരിക്കലും വോട്ടുബാങ്ക് കച്ചവടത്തിന് പോകുന്നവരല്ല. പള്ളിക്കുള്ളിലെ അനീതികൾക് എല്ലാവരും ആമ്മീൻ പറയുന്നവരോ അവരുടെ താളത്തിനു തുള്ളുന്നവരൊ അല്ല. അതൊരു കച്ചവട കേന്ദ്രമെന്ന് എല്ലാവർക്കുമറിയാം. മാമോദിസ, വിവാഹം, മരണം എല്ലാം അവരുടെ അധിനതയിലാണ്. അതിനാലാണ് പലരും നിശ്ശബ്ദരാകുന്നത്. മതമില്ലാത്ത ഒരു ജനത വളർന്നു വരാൻ കാലമായിരിക്കുന്നു. മരണപെടുന്നവരെ അവനവന്റ മണ്ണിലടക്കം ചെയ്യാൻ തയ്യാറാകണം. വാലാട്ടികൾ എല്ലായിടത്തുമുണ്ട്. അടിച്ചുവാരാനും പൂമാല ചാർത്താനും അവർ എന്നുമുണ്ട്. അവർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നത്. അവരും അധികാരികളുടെ വീട്ടിലെ അടിമകളാണ്. സ്ത്രീ പുരുഷ സമത്വ൦ എഴുതിവെച്ചാൽ മാത്ര൦ പോരാ അത് നടപ്പാക്കാനുള്ള ആർജ്ജവമുണ്ടാകണം. കാമകണ്ണുകളുമായി ഈ കഴുകന്മാർ പറക്കാതിരിക്കണമെങ്കിൽ കത്തോലിക്ക സഭ മാംസവും രക്തവുമുള്ള ഈ പുരോഗിതർക് വിവാഹം അനുവദിക്കണ൦ ഇല്ലെങ്കിൽ ഇവരെ ഹിന്ദു-ബുദ്ധ സന്യാസിമാർക്കൊപ്പം ഹിമാലസാനുക്കളിൽ കുറെ വർഷങ്ങൾ തപസ്സനുഷ്ഠിക്കാൻ അനുവദിക്കണം. ഇന്ന് സഭകളിൽ കുടുതലും ഈ തൊഴിൽ ഏറ്റെടുക്കുന്നത് ഒരു തൊഴിലിനു ലക്ഷങ്ങൾ കൈക്കൂലി കൊടുക്കാൻ ഇല്ലാത്തവരാണ്.
നാടുവാഴി-രാജ ഭരണം പുറമെ മാറിയെങ്കിലും അധികാരത്തിന്റ അന്തഃപുരങ്ങളിൽ അത് ഇന്നും ജീവിക്കുന്നു. ഇന്നത്തെ മത-രാഷ്രിയ കൂട്ടുകെട്ടുകൾ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ബ്രിട്ടനിലെ ഓരോ രാജ്യങ്ങളും നിലകൊള്ളുന്നത് ഓരൊ വിശുദ്ധന്മാരുടെ പേരിലാണ്. പത്തു് പതിനഞ്ചു് നുറ്റാണ്ടുകൾ ആ വിശുദ്ധി, അൽമിയജീവിതം ഈ രാജ്യങ്ങളിൽ കണ്ടിരുന്നു. ഇവർ ജീവ കരുണ്ണ്യ പ്രവർത്തനങ്ങളിൽ വളരെ മുന്നിലെങ്കിലും ഇവരിലെ അൽമിയജീവിതം തല്ലി തകർത്തത് ഇവിടുത്തെ പൗരോഗിത്യത്തിന്റ ചെയ്തികളാണ്. ഇവിടെയുള്ളവർ ഇന്ത്യയിൽ കാണുന്ന വിധമുള്ള അന്ധവിശ്വാസികളല്ല. വിശ്വാസികൾ ദേവാലങ്ങളിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും അൽമിയ ജീവിതത്തിനു മങ്ങൽ സംഭവിച്ചതുകൊണ്ടാണ് മത -വർഗ്ഗിയത വളരുന്നത്. അത് രാഷ്രിയകാരന് തുറുപ്പു ചിട്ടാണ്. ആ തുറുപ്പു ചിട്ടാണ് അല്പം വർഗ്ഗിയത, മദ്യ൦, പണവും കൊടുത്താൽ മതി വോട്ട് പെട്ടിയിൽ വീഴും. വെറുതെയല്ല അവർ കഴുതകൾ എന്ന് വിളിക്കുന്നത്.
ഏഷ്യനാഫ്രിക്കയിലെ കുറെ പാവങ്ങൾ ഇവിടെ കുമ്പസരിക്കാൻ, പ്രാർത്ഥിക്കാൻ പോകുന്നതൊഴിച്ചാൽ സായിപ്പും മദാമ്മയും അവിടെ പോകാറില്ല. യേശുവിന്റ നാമത്തിൽ കച്ചവട൦ നടത്തികൊണ്ടിരിന്നു ദേവാലങ്ങൾ പലതും മത-മൗലിക വാദികളും മറ്റ് കച്ചവടക്കാരും ഇന്ന് അവരുടെ താവളങ്ങളായി മാറ്റുന്നു. ഇന്ത്യയിൽ മത-അധികാരത്തിന്റ തണലിൽ ജനങ്ങളെ ഇന്നും അടിമകളായി വളര്ത്തുമ്പോൾ വികസിത രാജ്യങ്ങളിൽ ഈ ധനമോഹികളെ, ആഡംബരപ്രിയരെ അവർ വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. അന്തിക്രിസ്തുവിന്റ വരവുപോലെ ഇന്ത്യയിൽ ഒരു രക്തരഹിത വിപ്ലവത്തിന് കാലമായിരിക്കുന്നു. ഈ കുരുടന്മാർ കണ്ണു തുറക്കുമെന്നു ആരും കരുതേണ്ട. അതിനായി വിപ്ലവകാരികളായ എഴുത്തുകാർ മുന്നോട്ടു വരുമെന്നും പ്രതീക്ഷ വേണ്ട. ഇന്ത്യയിലെ യൂവജനങ്ങൾ ഉണരണം. ഇന്ത്യ ഉയർത്തെഴുനേൽക്കാൻ അത് മാത്രമേ മാർഗ്ഗമുള്ളു.
Latest News:
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കുള്ളിലെ എതിർപ്...Worldഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമ...
ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോൽഘാടനവും ജനുവരി 4 ശനി...Associations" പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം"
പാരമ്പര്യം കൊണ്ടും പ്രൗഡി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്...Associations'ബോർഡറിനൊപ്പം ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു'; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ്
ബോർഡർ-ഗാവസ്കർ ട്രോഫിയുടെ സമ്മാനദാന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ഇന്ത്യൻ മുൻ താരം സുനിൽ ഗാവ...Breaking Newsദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. നിയ...Latest NewsHMPV: ‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടർന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന...Latest Newsമെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം'; പ്രഖ്യാപിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 19 പേർ അർഹരായി....Latest News‘എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു’; ഹണി റോസ്
എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ...Latest News
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി ഹാർലോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും 2025 വർഷത്തെ പ്രവർത്തനോൽഘാടനവും ജനുവരി 4 ശനിയാഴ്ച വിപുലമായ പരിപാടികളോടു കൂടെ ആഘോഷിച്ചു. മുഖ്യാതിഥിയായി യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി സ്മിത തോട്ടം ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. കൾച്ചറൽ സെക്രട്ടറി ബ്ലെസ്സി മെൽവിൻ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ഷിന്റോ സ്കറിയ പ്രസിഡൻഷ്യൽ സ്പീചിലൂടെ 2024 വർഷത്തിൽ കമ്മറ്റി പ്ലാൻ ചെയ്ത 99% കാര്യങ്ങളും നടപ്പാക്കാൻ സാധിക്കുകയും 2025 വർഷത്തേക്ക് കമ്മറ്റിക്ക് നടത്താൻ വേണ്ട പുതിയ
- ” പുതുമയും ആവേശവും അത്ഭുതവും കോർത്തിണക്കിയുള്ള ELMA യുടെ ക്രിസ്മസ് പുതുവത്സര ആഘോഷം” പാരമ്പര്യം കൊണ്ടും പ്രൗഡി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ വരുന്ന ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതൽ ലണ്ടനിലെ ഹോൺ ചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും, പരിപാടികളുടെ ബാഹുല്യവും, ഉയർന്ന നിലവാരവും കൊണ്ടും, എന്നും വേറിട്ട് നിന്നിട്ടുള്ള ഈ മലയാളി അസോസിയേഷൻ ഇത്തവണയും മികച്ച
- ‘ബോർഡറിനൊപ്പം ഗാവസ്കറും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു’; പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡർ-ഗാവസ്കർ ട്രോഫിയുടെ സമ്മാനദാന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ്. ട്രോഫി ദാന ചടങ്ങിൽ അലൻ ബോർഡർക്കൊപ്പം സുനിൽ ഗാവസ്കർ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നു. സിഡ്നി ടെസ്റ്റ് വിജയിച്ച് ഇന്ത്യ ബോർഡർ-ഗാവസ്കർ പരമ്പര നിലനിർത്തിയിരുന്നെങ്കിൽ ട്രോഫി നൽകാനായി തീർച്ചയായും ഗാവസ്കറിനെ ക്ഷണിക്കുമായിരുന്നു. ഇക്കാര്യം ഗാവസ്കറെ അറിയിച്ചിരുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ബോർഡർ-ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ട്രോഫി സമ്മാനദാന ചടങ്ങിൽ തന്നെ ക്ഷണിക്കാതിരുന്നതിൽ ഗാവസ്കർ അതൃപ്തി
- ദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. നിയമസഭയിൽ ദേശീയ ഗാനം ആലപിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ നിയമസഭ വിട്ടത്. നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ എക്സിൽ കുറിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രാഥമ മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കത്തിലും
- HMPV: ‘ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാർ’; കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചതിനെ തുടർന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എച്ച്എംപിവി രോഗം ബാധിച്ച രണ്ട് പേർക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയിലുൾപ്പെടെ മിക്ക രാജ്യങ്ങളിലും മുൻപ് തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം നിലവിൽ രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്സ്ടിട്യൂട്ടിൽ പരിശോധന നടത്തും. ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ
click on malayalam character to switch languages