1 GBP = 106.25

ബിഷപ്പിന്റെ അറസ്റ്റ് വൈകിയേക്കും; പുലർച്ചെ അഞ്ചുമണി വരെ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി

ബിഷപ്പിന്റെ അറസ്റ്റ് വൈകിയേക്കും; പുലർച്ചെ അഞ്ചുമണി വരെ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി:: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലി​​െൻറ ഒമ്പത്​ മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ബിഷപ്പി​​െൻറ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. കുറുവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതിയും ബിഷപ്പി​​െൻറ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഡി.വൈ.എസ്​.പി സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം ബിഷപ്പി​​െൻറ മൊബൈല്‍ ഫോണും കംപ്യൂട്ടറിലെ വിവരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്​. ശാസ്ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബിഷപ്പി​​െൻറ നിരപരാധിത്വം പൊലീസിനെ ബോധ്യപ്പെടുത്താനായെന്ന് രൂപതാ നേതൃത്വം അറിയിച്ചു.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്​ ബിഷപ്പ്​ ഹൗസിനകത്തും പുറത്തും നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്​. ഉച്ചക്ക്​ മൂന്നേകാലിന് എത്തിയ അന്വേഷണ സംഘം ബിഷപ്പിന്​ വേണ്ടി രാത്രി എട്ടു മണിവരെ കാത്തിരുന്നു. രാത്രി എട്ടു മണി മുതൽ പുലര്‍ച്ചെ അഞ്ചു വരെ ചോദ്യം ചെയ്യൽ നീളുകയും ചെയ്​തു. അ​ര​മ​ന​യി​ലേ​ക്ക്​ ബി​ഷ​പ്​ കാ​റി​ൽ തി​രി​ച്ചെ​ത്തു​ന്ന​തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇന്നലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ കൈയേറ്റം ചെയ്​തിരുന്നു. ഇത്​ പരിസരത്ത്​ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു. കാ​മ​റ​ക​ൾ​ക്ക്​ കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്. ​േഗ​റ്റ്​ ബ​ല​മാ​യി അ​ട​ച്ച​തി​നാ​ൽ ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ബി​ഷ​പ്​ ഹൗ​സ്​ വ​ള​പ്പി​നു​ള്ളി​ലാ​യി.

മീഡിയവൺ റിപ്പോർട്ടർ റോബിൻ മാത്യു, കാമറമാൻ സനോജ്​കുമാർ ബേപ്പൂർ, മാതൃഭൂമി ന്യൂസ്​ ഡൽഹി റിപ്പോർട്ടർ റബിൻ ഗ്രലാൻ, കാമറമാൻ വൈശാഖ്​ ജയപാലൻ, മലയാള മനോരമ ​േ​ഫാ​േട്ടാഗ്രാഫർ സിബി മാമ്പുഴക്കരി, ഏഷ്യാനെറ്റ്​ കാമറമാൻ മനു സിദ്ധാർഥൻ, മനോരമ ന്യൂസ് കാമറമാൻ ബിനിൽ, ന്യൂസ് 18 റിപ്പാർട്ടർ പ്രബോധ്, കാമറമാൻ സുരേന്ദ്ര സിങ്​ തുടങ്ങിയവർക്ക്​ ​നേരെയാണ്​ കൈയേറ്റം നടന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more