1 GBP = 105.88
breaking news

ആറാം ലോകകപ്പ് ലക്ഷ്യമിട്ട ബ്രസീലിന് കണ്ണീരോടെ മടക്കം

ആറാം ലോകകപ്പ് ലക്ഷ്യമിട്ട ബ്രസീലിന് കണ്ണീരോടെ മടക്കം

ക​സാൻ: ആ​റാം ലോ​ക​കി​രീ​ടം ല​ക്ഷ്യ​മി​ട്ടെ​ത്തിയ കാ​ന​റി​ക്കൂ​ട്ട​വും റ​ഷ്യ​യിൽ നി​ന്ന് ക​ണ്ണീ​രോ​ടെ മ​ട​ങ്ങു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാ​മ​ത്തെ ക്വാർ​ട്ട​റിൽ ക​റു​ത്ത കു​തി​ര​ക​ളായ ബെൽ​ജി​യം ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​കൾ​ക്ക് ബ്ര​സീ​ലി​നെ വീ​ഴ്ത്തി. പ​തി​മ്മൂ​ന്നാം മി​നി​റ്റിൽ ഫെർ​ണാ​ണ്ടി​ഞ്ഞോ​യു​ടെ സെൽ​ഫ് ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തിയ ബെൽ​ജി​യ​ത്തി​ന് 31​-ാം മി​നി​റ്റിൽ പ്ലേ​മേ​ക്കർ കെ​വിൻ ഡി ബ്രൂ​യിൻ നേ​ടിയ ഗോൾ വി​ജയ മു​റ​പ്പി​ക്കു​ന്ന​താ​യി.
തു​ട​ക്കം മു​തൽ ത​ന്നെ നെ​യ്മ​റു​ടെ നേ​തൃ​ത്വ​ത്തിൽ ആ​ക്ര​മി​ച്ചു ക​യ​റിയ ബ്ര​സീ​ലി​നെ മി​ക​ച്ച പ്ര​തി​രോ​ധ​മു​യർ​ത്തി ത​ട​ഞ്ഞു നി​റു​ത്തിയ ബെൽ​ജി​യം വീ​ണു​കി​ട്ടയ കൗ​ണ്ടർ അ​റ്രാ​ക്കി​ലൂ​ടെ മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ക്രോ​സ് ബാ​റി​ന് കീ​ഴിൽ ത​കർ​പ്പൻ സേ​വു​ക​ളു​മാ​യി അ​വ​സ​ര​ത്തി​നൊ​ത്തു​യർ​ന്ന ഗോൾ കീ​പ്പർ തി​ബൗ​ട്ട് കൗർ​ട്ടോ​യി​സ് ബെൽ​ജി​യ​ത്തി​ന്റെ വി​ജ​യ​ത്തിൽ നിർ​ണാ​യക പ​ങ്കു വ​ഹി​ച്ചു. ഗോ​ളെ​ന്നു​റ​ച്ച നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് കൗർ​ട്ടോ​യി​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
4​-3​-3 ശൈ​ലി​യിൽ ത​ന്നെ​യാ​ണ് ബെൽ​ജി​യം കോ​ച്ച് റോ​ബർ​ട്ടോ മാർ​ട്ടി​ന​സും ബ്ര​സീൽ കോ​ച്ച് ടി​റ്രെ​യും ടീ​മു​ക​ളെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. നെ​യ്മ​റും വി​ല്യ​നും കൗ​ട്ടീ​ഞ്ഞോ​യു​മാ​ണ് ബ്ര​സീ​ലി​ന്റെ ആ​ക്ര​മ​ണ​ങ്ങൾ​ക്ക് ചു​ക്കാൻ പി​ടി​ച്ച​ത്. ഹ​സാർ​ഡ്, ഡി ബ്രൂ​യിൻ, ലു​ക്കാ​ക്കു എ​ന്നി​വ​രാ​യി​രു​ന്നു ബെൽ​ജി​യ​ത്തി​ന്റെ മു​ന്നേ​റ്റ നി​ര​യിൽ. ബാൾ പൊ​സി​ഷ​നി​ലും, പാ​സിം​ഗി​ലും ഷോ​ട്ടു​ക​ളു​തിർ​ത്ത​തി​ലും ബ്ര​സീൽ ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ലെ​ങ്കി​ലും ഫി​നി​ഷിം​ഗിൽ വ​രു​ത്തിയ ഗു​രു​തര പി​ഴ​വു​ക​ളും ബെൽ​ജി​യൻ പ്ര​തി​രോ​ധ​ത്തി​ന്റെ​യും ഗോ​ളി കൗർ​ട്ടോ​യി​സി​ന്റെ​യും അ​വ​സ​രോ​ചിത ഇ​ട​പെ​ട​ലു​ക​ളും കാ​ന​റി​കൾ​ക്ക് പാ​ര​യാ​വു​ക​യാ​യി​രു​ന്നു. ബ്ര​സീൽ 27 ഷോ​ട്ടു​കൾ ഉ​തിർ​ത്ത​പ്പോൾ ബെൽ​ജി​യം ആ​കെ തൊ​ടു​ത്ത​ത് 9 ഷോ​ട്ടു​കൾ. ബ്ര​സീൽ ടാർ​ജ​റ്രി​ലേ​ക്ക് 9 ഷോ​ട്ടു​കൾ അ​ടി​ച്ച​പ്പോൾ ബെൽ​ജി​യം എ​ടു​ത്ത​ത് മൂ​ന്നെ​ണ്ണം മാ​ത്രം.

തു​ട​ക്കം മു​തൽ ത​ന്നെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച് ക​ളി​യു​ടെ ഒ​ഴു​ക്കി​നെ​തി​രെ ബെൽ​ജി​യം ലീ​ഡ് നേ​ടു​ക​യാ​യി​രു​ന്നു. 13​-ാം മി​നി​റ്റിൽ ബെൽ​ജി​യ​ത്തി​ന് ല​ഭി​ച്ച കോർ​ണർ കി​ക്ക് ക്ലി​യർ ചെ​യ്യാ​നു​ള്ള ഫെർ​ണാ​ണ്ടി​ഞ്ഞോ​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ തോ​ളിൽ ത​ട്ടി പ​ന്ത് സ്വ​ന്തം വ​ല​യിൽ ക​യ​റി.
ഗോൾ​വ​ഴ​ങ്ങി​യി​ട്ടും ആ​ക്ര​മ​ണം തു​ടർ​ന്ന ബ്ര​സീ​ലി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി 31​-ാം മി​നി​റ്റിൽ ഡി ബ്രൂ​യി​ന്റെ ത​കർ​പ്പൻ ഗോൾ. ഡി ബ്രൂ​യി​ന്റെ ലോംഗ് റേഞ്ചർ ഷോ​ട്ട് ബ്ര​സീൽ ഗോ​ളി അ​ലി​സ​ണെ മ​റി​ക​ട​ന്ന് വ​ല​യ്ക്ക​ക​ത്താ​യി. 71​-ാം മി​നി​റ്റിൽ പ​ക​ര​ക്കാ​രൻ റെ​നാ​റ്റോ അ​ഗ​സ്‌​റ്റോ ത​കർ​പ്പൻ ഹെ​ഡ്ഡ​റി​ലൂ​ടെ ബ്ര​സീ​ലി​നാ​യി ഒ​രു ഗോൾ നേ​ടി. തു​ടർ​ന്ന് സ​മ​നി​ല​യ്ക്കാ​യി ബ്ര​സീൽ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more