1 GBP = 112.45
breaking news

ക്രിക്കറ്റ് പൂരം ഗ്ലോസ്റ്ററിലേക്ക്; ഗ്ലോസ്റ്റർഷെയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം നിറഞ്ഞ ദിനം

ക്രിക്കറ്റ് പൂരം ഗ്ലോസ്റ്ററിലേക്ക്; ഗ്ലോസ്റ്റർഷെയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം നിറഞ്ഞ ദിനം

ഗ്ലോസ്റ്റർഷെയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത! ഈ വരുന്ന മെയ് 11-ാം തീയതി, Tuffley ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് മലയാളി യുവാക്കൾ ഒന്നിച്ച് സംഘടിപ്പിക്കുന്ന Royals CC T10 ക്രിക്കറ്റ് ടൂർണമെന്റ് ആവേശം നിറച്ച ക്രിക്കറ്റ് മാമാങ്കം ഒരുക്കുന്നു. യുകെയിലെ മികച്ച 8 ടീമുകൾ ഈ ടൂർണമെന്റിൽ കിരീടം ലക്ഷ്യമാക്കി രംഗത്തിറങ്ങും.

ടൂർണമെന്റിലെ വിജയികൾക്ക് വമ്പൻ ക്യാഷ് അവാർഡ് നൽകുന്നത് AMPLE Mortgage (ശ്രീജിത്ത് S) ആയിരിക്കും. The Carestaff Consulting Ltd Gloucester ആണ് റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് പ്രൈസ് നൽകുന്നത്. അതോടൊപ്പം, ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്യുന്നത് Logezy Temporary Recruitment Software ആണ്.

ഈ സ്പോർട്സ് ആഘോഷത്തിന്റെ മറ്റൊരു ആകർഷണമാണ് മട്ടാഞ്ചേരി കിച്ചൻ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം. മത്സരത്തിനിടയിലും അതിനുശേഷവും മികച്ച മലയാളി വിഭവങ്ങളും ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നു.

കുട്ടികളുടെ വിനോദത്തിനായി ബൗൺസിംഗ് കാസിൽ (Bouncing Castle) ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇത് കുട്ടികൾക്ക് ഒരു സന്തോഷമേറിയ അനുഭവം നൽകും.

ടൂർണമെന്റിന്റെ ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ക്രിക്കറ്റിന്റെ ആവേശത്തിന് പുറമെ, ഈ മേള സാമൂഹിക സഹായത്തിൻ്റെ വെളിച്ചം പ്രചരിപ്പിക്കാനുമാണ് ശ്രമം.

ക്രിക്കറ്റ് പ്രേമികൾക്കും കായിക സാഹോദര്യത്തിനുമുള്ള ഈ മഹത്തായ കായികമേളയുടെ സാക്ഷികൾ ആവാൻ എല്ലാ ക്രിക്കറ്റ് ആരാധകരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു! ടഫ്ലി ഗ്രൗണ്ടിൽ ഓർമയാകുന്ന ഒരു ക്രിക്കറ്റ് ഉത്സവത്തിനൊരുങ്ങാം!

കൂടുതൽ വിവരങ്ങൾക്കായി :
റോബിൻ :07471057230
സ്റ്റീഫൻ : 07415 096173

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more