1 GBP = 106.75
breaking news

യുക്മ സാംസ്ക്കാരിക സമിതി അംഗവും, “ജ്വാല” ഇ-മാഗസിൻ ചീഫ് എഡിറ്ററുമായ ശ്രീ റജി നന്തികാട്ടിന് ഇതു ജന്മദിനത്തിന്റെ മധുരദിനം

യുക്മ സാംസ്ക്കാരിക സമിതി അംഗവും, “ജ്വാല” ഇ-മാഗസിൻ ചീഫ് എഡിറ്ററുമായ ശ്രീ റജി നന്തികാട്ടിന് ഇതു ജന്മദിനത്തിന്റെ മധുരദിനം

യു കെ മലയാളികളുടെ സാംസ്ക്കാരിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ റജി ജീവിതത്തിൽ ധന്യമായ അഞ്ചര പതിറ്റാണ്ട്കൾ പിന്നിടുകയാണ്. ശബ്ദഘോഷങ്ങൾ കൂടാതെ, പൊതുജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ബോധപൂർവ്വകമായ ശ്രമങ്ങൾക്ക് പിന്നാലെ പോകാതെ, തികച്ചും കുലീനമായി സാഹിത്യ തപസ്യ ചെയ്യുന്ന റജി, വ്യവസ്ഥാപിതമായ വഴികളിൽ നിന്നും മാറിനടക്കുന്ന ഒരു സാഹിത്യകാരൻ എന്നതിലുപരി നല്ലൊരു സാഹിത്യ പ്രേമികൂടിയാണ്.

ലോക പ്രവാസി മലയാളികൾക്കിടയിൽ പ്രചുര പ്രചാരം നേടിയിട്ടുള്ള “ജ്വാല” ഇ-മാഗസിന്റെ ചീഫ് എഡിറ്ററായി കഴിഞ്ഞ നാല് വർഷങ്ങൾ അഭിമാനകരമായ പ്രവർത്തനമാണ് ശ്രീ റജി നിർവഹിച്ചു പോരുന്നത്. “ജ്വാല” തുടങ്ങിയ കാലം മുതൽ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന റജിയുടെ സാംസ്ക്കാരിക രംഗത്തുള്ള സമാനതകളില്ലാത്ത വ്യക്തിബന്ധങ്ങൾ “ജ്വാല”യുടെ ഓരോ ലക്കങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഏതൊരു വായനക്കാരനും മനസിലാക്കാൻ കഴിയും.

പിറന്നാളിന്റെ മധുരത്തോടൊപ്പം ഇനിയും നിരവധി പതിറ്റാണ്ടുകൾ സാഹിത്യ സപര്യയുമായി ഈ പ്രവാസി ലോകത്തിൽ മുന്നോട്ടുപോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ റജി നന്തികാട്ടിന് യുക്മയുടെയും യുക്മന്യൂസിന്റെയും പിറന്നാൾ മംഗളങ്ങൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more