1 GBP = 106.29
breaking news

ഡോ.ബിജു പെരിങ്ങത്തറ 50 ക്ലബ്ബിലേക്ക്…

ഡോ.ബിജു പെരിങ്ങത്തറ 50 ക്ലബ്ബിലേക്ക്…

യുക്മയുടെ പ്രമുഖ നേതാക്കൻമാരിലൊരാളും യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റുമായ ഡോ.ബിജു പെരിങ്ങത്തറ 50 ൻ്റെ നിറവിൽ. ഡോ.ബിജുവിന് യുക്മ ദേശീയ സമിതി പ്രാർത്ഥനാനിർഭരവും എറ്റവും സന്തോഷം നിറഞ്ഞതുമായ ജന്മദിനം ആശംസിക്കുന്നു.

യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിൽ നിന്നുമുള്ള ദേശീയ സമിതിയംഗം, ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻ്റ്, സേവനം യുകെയുടെ ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് ഏറ്റവുമധികം സംഹാര താണ്ഡവമാടിയ കാലത്ത് യുക്മ നാഷണൽ കമ്മിറ്റി രൂപീകരിച്ച മെഡിക്കൽ ടീമിൻ്റെ പ്രധാന ചുമതല വഹിച്ചുകൊണ്ട് ഡോക്ടർ ബിജു  മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയുണ്ടായി. യു കെയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോക്ടർ നേതൃത്വം നൽകിവരുന്നു.
യുകെയിലെ പ്രമുഖ അസോസിയേഷനായ ജി.എം.എയുടെ അമരത്ത്  ഡോ.ബിജു പ്രവർത്തിച്ച കാലഘട്ടങ്ങളിൽ യുക്മ ദേശീയ കലാമേളയുടെ ചാമ്പ്യൻ അസോസിയേഷൻ പട്ടം ജി എം എ നേടിയിരുന്നു.

തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് പെരിങ്ങത്തറയിൽ എഞ്ചിനീയറായ ശ്രീ. പി.കെ അപ്പുണ്ണിയുടെയും ശ്രീമതി. ലളിത അപ്പുണ്ണിയുടെയും മകനാണ് ഡോ.ബിജു, ബർമിംങ്ഹാം റോയൽ ഓർത്തോപീഡിക് ഹോസ്പിറ്റലിൽ അനസ്തെറ്റിസ്റ്റ് കൺസൽട്ടൻ്റ് ആയി ജോലി ചെയ്യുന്നു. സൈക്കാട്രിക് കൺസൽട്ടൻ്റ് ആയ ഡോ. മായാ ബിജുവാണ് ഭാര്യ. കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥിയായ അപർണ്ണ ബിജു, ബെർമിംങ്ങ്ഹാം യൂണിവേഴ്സിറ്റിയിൽ ഡെൻ്റൽ വിദ്യാർത്ഥിയായ ലക്ഷ്മി ബിജു, പാറ്റ്സ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിയായ ഋഷികേശ് ബിജു തുടങ്ങിയവരാണ് മക്കൾ.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും വൈദ്യപഠനത്തിന് ശേഷം 2004 – ൽ സ്കോട്ലൻഡിലെ എഡിൻബറോയിൽ ജോലി ആരംഭിച്ച ഡോ.ബിജു 2008 – ൽ കുടുംബസമേതം ഗ്ലോസ്റ്ററിലേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോൾ ഗ്ലോസ്റ്ററിലെ ചെൽറ്റൻഹാമിൽ താമസിക്കുന്നു.

ഡോ.ബിജുവിൻ്റെ അൻപതാമത് ജന്മദിനം ഇന്ന് ഗ്ലോസ്റ്റർഷെയറിൽ അദ്ദേഹത്തിൻ്റെ സുഹ്യത്തുക്കൾ ചേർന്ന് ആഘോഷിക്കുകയാണ്.ഇന്ന് വൈകുന്നേരം 6.30 മുതൽ ഗ്ലോസ്റ്റർ മെയ്സ്മോർ വില്ലജ് ഹാളിൽ വച്ചാണ് ആഘോഷ പരിപാടി നടക്കുന്നത്.

യുക്മ കുടുംബാംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, അംഗ അസോസിയേഷനുകൾ, മറ്റ് സുഹൃത്തുക്കൾ തുടങ്ങിയ എല്ലാവരും ഈ സുദിനത്തിൽ ഐശ്വര്യവും സന്തോഷവും ആയുരാരോഗ്യ സൗഖ്യവും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. യുക്മ ന്യൂസ് ടീമും എല്ലാവിധ നന്മകളും ആശംസിക്കുന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more