1 GBP = 106.18
breaking news

നൽകാം നമുക്കു ഇവർക്കൊരു “ബിഗ് സല്യൂട്ട്” – പ്രവാസി മലയാളി സമൂഹത്തിന്റെ യശ്ശസ് ഉയർത്തിയ ബ്രിട്ടനിലെ നവജനപ്രതിനിധികളെ പരിചയപ്പെടൂ

നൽകാം നമുക്കു ഇവർക്കൊരു “ബിഗ് സല്യൂട്ട്” – പ്രവാസി മലയാളി സമൂഹത്തിന്റെ യശ്ശസ് ഉയർത്തിയ ബ്രിട്ടനിലെ നവജനപ്രതിനിധികളെ പരിചയപ്പെടൂ

മലയാളികൾക്ക് യു കെ രാഷ്ട്രീയ ഭൂപടത്തിൽ വ്യക്തമായ സ്ഥാനം എഴുതിച്ചേർത്തുകൊണ്ട് നാല് മലയാളികൾ ഇന്നലെ നടന്ന ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ചു. ഡോക്റ്റർ ഓമന ഗംഗാധരൻ, മഞ്ജു ഷാഹുൽ ഹമീദ്, സുഗതൻ തെക്കേപുരക്കൽ, ബൈജു വർക്കി തിട്ടാല എന്നിവരാണ് മലയാളി സമൂഹത്തിന്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് ഈ ബഹുമതിക്ക് അർഹരായവർ.

ലണ്ടനിലെ ന്യൂ ഹാമിലെ ‘വോൾ എൻഡ് വാർഡി’ൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി വിജയിച്ച ഡോ.ഓമന ഗംഗാധരൻ 2002 മുതൽ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. പേരുകേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ.
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള ചങ്ങനാശ്ശേരി സ്വദേശിയായ ഡോ : ഓമന ഗംഗാധരൻ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍, ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്‍റെ മുൻ സ്പീക്കര്‍ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു വനിതാ നേതൃത്വമാണ് 2014 -15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ്. തിരുവന്തപുരം പോത്തൻകോട് സ്വദേശിയായ മഞ്ജു , ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീൻ വാർഡി’ൽ നിന്നും ഇത്തവണയും ലേബർ പാർട്ടി ടിക്കറ്റിൽ വിജയിവന്ന മഞ്ജു, ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റിന്റെ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നു.

ലണ്ടനിലെ ന്യൂഹാം ബറോയിലെ ‘ഈസ്റ്റ് ഹാം സെൻട്രൽ’ വാർഡിൽ നിന്നും വിജയിച്ച വൈക്കം സ്വദേശിയായ സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ ബിരുദവും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടലികൾ നടത്തുന്ന സുഗതൻ, നോർത്ത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ് ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന ശേഷം, ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽനിന്നും നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. 2010 മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ’ , പാർട്ടിയുടെ ‘ഈസ്റ് ഹാം CLP മെമ്പർ ‘ എന്നീ സ്ഥാനങ്ങളും സുഗതൻ വഹിക്കുന്നുണ്ട് .

കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ, കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ നിന്നും ലേബർ പാർട്ടി ടിക്കറ്റിൽ വിജയിച്ചിരിക്കുകയാണ്. യു കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ, നോർവിച്ചിൽ നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി സോളിസിറ്റർ, ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ്.

വിജയികൾക്ക് യുക്മ ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more