- പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു…
- വ്യക്തിഗത നികുതി വിവരങ്ങൾ വെളിപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്
- യു.എസ് - ഇറാൻ സമാധാന ചർച്ചകൾക്കായി പാകിസ്താൻ പ്രധാനമന്ത്രി ഷെരീഫും സൈനിക മേധാവിയും സ്വിറ്റ്സർലൻഡിൽ
- പ്രാർഥനയ്ക്കിടെ വിശ്വാസികളെ കുത്തിവീഴ്ത്തിയ മുപ്പത്തിയാറുകാരൻ അറസ്റ്റിൽ
- യുക്മ ദേശീയ കായികമേള ഇന്ന് ബിർമിംഗ്ഹാമിൽ; യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ ഉദ്ഘാടനം നിർവ്വഹിക്കും
- ബെഡ്ഫോർഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ട്രെയിൻ ഡ്രൈവർ കൊല്ലപ്പെട്ടു, 33 പേർക്ക് ഗുരുതരമായി പരിക്ക്.
- യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്ലാൻഡ്സ് കായികമാമാങ്കം വൻ വിജയമായി…… വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാർ….. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പ്….. അമ്മ മലയാളം മാൻസ്ഫീൽഡ് മൂന്നാമത്
ഇവർ ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളിൽ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികൾ …!
- Apr 18, 2018
മുരളി മുകുന്ദൻ
അനേകം മലയാളികളിപ്പോൾ ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് .
അടുത്ത മാസം 2018 മെയ് മൂന്നിന് നടക്കുന്ന ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് .
ഇത്തരം ജനാധിപത്യ ഭരണ സമിതി സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് .
നമ്മുടെ നാട്ടിലുള്ള ത്രിതല പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ പോലെയുള്ള ജനാധിപത്യ ഭരണ മാതൃകയിൽ തന്നെയാണ് ഇംഗ്ലണ്ടിലെ ലോക്കൽ ഇലക്ഷനുകളും നടത്താറുള്ളത് .
ഇംഗ്ലണ്ടിലെ 68 കൗണ്ടി / ജില്ല ഭരണകൂടങ്ങൾ (ജില്ലാ പഞ്ചായത്ത് ) , അവിടെയുള്ള ബറവ് / Borough ( കോർപ്പറേഷൻ ) , 34 മെട്രോപൊളിറ്റൻ ബറവ് (സിറ്റി കോർപ്പറേഷനുകൾ ) , 17 യൂണിറ്ററി അതോററ്റീസ് (മുൻസിപ്പാലിറ്റികൾ ) മുതലായവ കൂടാതെ ലണ്ടനിലെ ഒന്നൊ , രണ്ടൊ നിയോജക മണ്ഡലങ്ങൾ ഒന്നിച്ച് ചേർന്ന 32 London Boroughs / ലണ്ടൻ ബറവ്കളെല്ലാം കൂടിയതാണ് ഇവിടത്തെ ലോക്കൽ കൗൺസിലുകൾ …
ഓരോ നാലുകൊല്ലം കൂടുമ്പോഴാണ് ഇവിടെ സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക . ചില ടൗൺഷിപ്പുകളിൽ രണ്ട് കൊല്ലം കൂടുമ്പോൾ പകുതി കൗൺസിലേഴ്‌സിനെ വീതവും , മറ്റു ചില ലോക്കൽ കൗൺസിലുകളിൽ കൊല്ലം തോറും മൂന്നിലൊന്ന് ഭരണ സാരഥികളെയും തിരഞ്ഞെടുക്കുന്ന നിയമ സംവിധാനവും ഇപ്പോഴും യു .കെ യിൽ പിന്തുടർന്ന് പോരുന്നുണ്ട് …
ലണ്ടനിലുള്ള 32 ബറവ്കളടക്കം , നാലുകൊല്ലത്തിലൊരിക്കൽ ഇലക്ഷൻ വരുന്ന രാജ്യത്തെ ഒട്ടുമിക്ക ലോക്കൽ കൗൺസിലേഴ്‌സിനെയാണ് , ഇത്തവണ ഇംഗ്ലണ്ട് ജനത അടുത്ത മെയ് മാസം 3 – ന് വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റുന്നത് .
ഒപ്പം തന്നെ കാലം പൂർത്തിയായ നേരിട്ട് തിരഞ്ഞെടുക്കാവുന്ന ഹാക്കിനി , ലെവിസ്ഹാം , ന്യൂഹാം , ടവർ ഹാംലെറ്റ് , വാട്ട് ഫോർഡ് എന്നിവടങ്ങളിലെ പുതിയ മേയർമാരെയും പ്രജകൾ നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട് .
ഈ അവസരത്തിൽ ഇപ്പോൾ ഇവിടെ ജനവിധി തേടുന്ന നല്ല വിജയ പ്രതീക്ഷയുള്ള കുറച്ച് മലയാളി കൗൺസിലേഴ്‌സിനെയും , ഇപ്പോൾ ഭരണത്തിൽ തുടരുന്നവരെയും ജസ്ററ് ഒന്ന് പരിചയപ്പെടുത്തുകയാണ് .
പാശ്ചാത്യ നാട്ടിലെ ആദ്യത്തെ മലയാളി കൗൺസിലർ :-
ആദ്യമായി ഒരു മലയാളി പാശ്ചാത്യ നാട്ടിൽ ഒരു ജനാധിപത്യ രാജ്യത്തുള്ള ഭരണ രംഗത്ത് മത്സരിച്ച് ജയിച്ചത് ഏതാണ്ട് 80 കൊല്ലം മുമ്പായിരുന്നു . ആയത് ഇംഗ്ലണ്ടിൽ ലണ്ടനിലെ കാംഡെൻ ബറോവിലെ സെന്റ് :പാൻക്രാസ് വാർഡിൽ നിന്നും കൗൺസിലറായി ഭരണത്തലേറിയ പ്രഗത്ഭനായ വി.കെ കൃഷ്‌ണ മേനോൻ ആയിരുന്നു. പിന്നീട് പാർലിമെന്ററി സീറ്റ് വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചിരുന്നുവെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വലിയ ചുമതലകൾ ഏറ്റെടുക്കുവാൻ വി.കെ. തിരിച്ചു പോയി …
തലശ്ശേരിയിൽ ജനിച്ച് ബാല്യകാലം കോഴിക്കോടും , ബിരുദ പഠനം മദ്രാസ് കൃസ്ത്യൻ കോളേജിലും പൂർത്തിയാക്കി 1924 ൽ ലണ്ടനിൽ എത്തി ലണ്ടൻ യൂണി : കോളേജ് / ലണ്ടൻ സ്‌കൂൾ ഓഫ് എക്കൊണോമിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ വി.കെ .കൃഷ്ണമേനോൻ അനേകം വിജ്ഞാന ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
സാഹിത്യത്തിലും , പ്രസംഗത്തിലും , രാഷ്ട്രീയത്തിലുമൊക്കെ വല്ലഭനായ – വെള്ളക്കാർ പോലും മാനിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈ നവ ഭാരത ശില്പി.
നല്ലൊരു വാഗ്മിയും , പത്രപ്രവർത്തകനും , എഴുത്തുകാരനുമായ വി.കെ.കൃഷ്ണമേനോൻ – പെൻഗിൽ പബ്ലിക്കേഷന്റെ എഡിറ്ററായും , ലേബർ പാർട്ടിയുടെ നേതാവായും , ആദ്യത്തെ ഭാരതീയ വംശജനായ കൗൺസിലറായും , സ്വാതന്ത്ര്യാനന്തരം , ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറായും 1952 വരെ ലണ്ടനിൽ ഉണ്ടായിരുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനായിരുന്നു .
അതോടൊപ്പം ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ , ഇന്ത്യാ ലീഗ് മൂവ്മെന്റ് , മലയാളി സമാജം എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതും വി.കെ.കൃഷ്ണമേനോൻ എന്ന സാരഥിയായിരുന്നു … !
വി.കെ.കൃഷ്ണമേനോന് ശേഷം ധാരാളം ഏഷ്യൻ / ഭാരതീയ വംശജർ ബ്രിട്ടണിൽ വാർഡ് കൗൺസിലർമാരായും , പാർലിമെന്റിൽ എം.പി മാരായും പല പാർട്ടികളുടെ ലേബലിൽ മത്സരിച്ച് ജയിച്ചു വന്നിരുന്നു …
ബ്രിട്ടനിലെ പ്രഥമ മലയാളി മേയർ :-
എങ്കിലും വീണ്ടും വി.കെ.കൃഷ്ണമേനോനു ശേഷം ഒരു മലയാളി കൗൺസിലർ യു.കെ യിൽ ജയിച്ചു വരുന്നത് പിന്നീട് അര നൂറ്റാണ്ടിന് ശേഷം 1995 – ൽ ബക്കിങ്ങാംഷെയറിലെ ചിൽറ്റെൺ (Chiltern ) ഡിസ്ട്രിക്ട് കൗൺസിലിലെ , ചെഷാം ടൗൺ ഷിപ്പിലെ (Chesham ) ടൗൺസെന്റ് (Town Send ) വാർഡിൽ നിന്നും – ‘ലിബറൽ ഡെമോക്രാറ്റ് പാർട്ടി’യുടെ കൗൺസിലറായ റോയ് അബ്രഹാമാണ് ( Roy Abraham ).
1980 കാലഘട്ടത്തിൽ ബ്രിട്ടനിലെത്തിയ റോയ് എബ്രഹാം ആയിരുന്നു , പിന്നീട് ചെഷാമിലെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ മേയറായി 2003/ 2004 തിരഞ്ഞെടുക്കപ്പെട്ട , ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിലെ ആദ്യത്തെ മലയാളി മേയർ ..!
2011 – ൽ ആണ് ഇദ്ദേഹം അവസാനമായി ചിൽറ്റെണിൽ നിന്നും അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത് , ഒപ്പം തന്നെ 2014 വരെ റോയ് , ചിൽറ്റെൺ ക്ളീനിക്കൽ കമ്മീഷണൽ ഗ്രൂപ്പിന്റെ ഉപദേശകനായിരുന്നു . മുൻ ബാങ്കറും മാർക്കറ്റിങ്ങ് പ്രൊഫഷനലുമായിരുന്നു റോയ് അബ്രഹാം ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ആ നാട്ടിലെ ധാരാളം സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ശേഷം , ഇപ്പോൾ പൊതുപ്രവർത്തനങ്ങളിൽ നിന്നെല്ലാം വിരമിച്ച് കുടുബത്തത്തോടൊപ്പം റിട്ടയർ ലൈഫ് ആസ്വദിക്കുകയാണ് …
യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ / സിവിക് അംബാസഡർ :-
പിന്നീട് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുത്തുകാരിയായ ഡോ : ഓമന ഗംഗാധരനാണ് ലണ്ടനിലെ ന്യൂ ഹാം ബറോവിൽ നിന്നും ലേബർ പാർട്ടിയുടെ ലേബലിൽ കൗൺസിലറായി ജയിച്ചു വന്നിരുന്നത് .
നോവലിസ്റ്റ് , കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരിക്കാരിയായ , പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ .
പടിഞ്ഞാറൻ നാട്ടിലെ ആദ്യത്തെ മലയാളി വനിതാ കൗൺസിലർ , പ്രഥമ സിവിക് അംബാസഡർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച ഡോ : ഓമന ഗംഗാധരൻ , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു .
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്‍റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ‘ന്യൂഹാം കൗണ്‍സിലി’ന്‍റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി .
ധാരാളം ലേഖനങ്ങളും , കവിതകളും , പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി .
ഈ വരുന്ന ലോക്കൽ ഇലക്ഷനിലും ലണ്ടനിലുള്ള ന്യൂ ഹാമിലെ ‘വോൾ എൻഡ് വാർഡി’ൽ നിന്നും തീർച്ചയായും ജയിച്ചു വരുവൻ പോകുന്ന ഒരു കൗൺസിലർ സ്ഥാനാർത്ഥി തന്നെയാണ് ഈ മലയാളി വനിതാരത്നം …!
യു .കെ . യിലെ ആദ്യത്തെ മലയാളി വനിതാ മേയർ :-
ബ്രിട്ടൻ ജനാധിപത്യ ചരിത്രത്തിൽ ഇതുപോലെ തന്നെ ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു വനിതാരത്നമാണ് 2014 /15 കാലഘട്ടത്തിൽ ലേബൽ പാർട്ടിയുടെ ടിക്കറ്റിൽ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡൻ മേയറായി തീർന്ന മലയാളിയായ മഞ്ജു ഷാഹുൽ ഹമീദ് .
തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു , ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവുമായി ഒരു വീട്ടമ്മയായി ബിലാത്തിയിൽ എത്തിയ ശേഷം , പിന്നീട് ഇവിടെയുള്ള ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഒരു സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് ലേബർ പാർട്ടിയുടെ ഈ പടയാളി .
ക്രോയ്ഡൻ നഗര സഭയിലെ എക്കൊണോമി & ജോബ്‌സ് സ്റ്റാൻഡിങ്ങ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു .
മഞ്ജുവിന്റെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാൻസർ /മെന്റൽ ഹെൽത്ത് ചാരിറ്റിയടക്കം അനേകം സാമൂഹ്യ സേവന രംഗങ്ങളിലും , കമ്യൂണിറ്റി പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സാമൂഹ്യ പ്രവർത്തക തന്നെയാണ് ‘പീപ്പിൾസ് മേയർ’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വനിതാ കൗൺസിലർ.
മഞ്ജു ഷാഹിൽ ഹമീദ് ക്രോയ്ഡനിലെ ‘ബ്രോഡ് ഗ്രീൻ വാർഡി’ൽ നിന്നും ഇത്തവണയും മത്സരിച്ച് ജയിച്ചുവരുമെന്നുള്ള ശുഭപ്രതീക്ഷ തന്നെയാണ് ലേബർ പാർട്ടിക്കുള്ളത് .
യു.കെ യിലെ ആദ്യത്തെ സ്വതന്ത്ര മലയാളി മേയർ :-
പത്തനംത്തിട്ടയിലെ വയലത്തലയിൽ നിന്നും 1972 -ൽ എൻജിനീയറിങ്ങ് ഉപരിപഠനത്തിന് വേണ്ടി യു.കെ യിലെത്തിയ ജേർണലിസ്റ്റും , കേരള ലിങ്ക് പത്രത്തിന്റെ എഡിറ്ററും , ‘യു.കെ കേരള ബിസിനെസ്സ് ഫോറ’ത്തിന്റ സ്ഥാപകനുമായ ഫിലിപ്പ് എബ്രഹാമാണ് ഇംഗ്ലണ്ടിലെ പ്രഥമ സ്വതന്ത്ര മേയർ .
കഴിഞ്ഞ 25 കൊല്ലമായി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള ലിങ്ക് ‘ എന്ന പത്രത്തിന്റെ ഉടമ കൂടിയാണ് പള്ളിക്കൽ ഫിലിപ്പ് എബ്രഹാം .
ഇംഗ്ലണ്ടിലെ ‘എസെക്സ് ‘കൗണ്ടിയിലുള്ള ‘എപ്പിങ്ങു് ഫോറെസ്റ്റി’ലുള്ള ‘ലോഹ്ട്ടൻ (Loughton )’ ടൗൺ ഷിപ്പിലെ താമസക്കാർ രാഷ്ട്രീയ പാർട്ടികളുടെ പരിഗണനകളില്ലാതെ കുറെകാലങ്ങളായി അവരുടെ കൗൺസിലേഴിസിനെ തിരഞ്ഞെടുത്തുവരികയാണ് .
നോൺ പൊളിറ്റിക്കൽ ഓർഗനൈസേഷനായ ‘ലോഹ്ട്ടൻ റെസിഡന്റ് അസോസിയേഷൻ
( LHR ) ‘സ്ഥാനാർത്ഥിയായി ഈ ചെറിയ ടൗൺ ഷിപ്പിൽ 2012 -ലാണ് ഫിലിപ്പ് എബ്രഹാം , ‘ആൽഡർട്ടൻ വാർഡി’ൽ നിന്നുമാണ് ആദ്യമായി കൗൺസിലറായത് .
പിന്നീട് 2016 -ലും തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞവർഷം ഇദ്ദേഹം ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് അർഹനായി. ഇപ്പോൾ 2017/ 18 കാലഘട്ടത്തിൽ ഈ ലോഹ്ട്ടൻ ടൗൺ ഷിപ്പിലെ കൗൺസിലേഴ്‌സ് , ഫിലിപ്പ് എബ്രഹാമിനെ ലോഹ്ട്ടൻ മേയറായി തിരഞ്ഞെടുത്തിരിക്കുകയാണ് .
ലോഹ്ട്ടൻ കൗൺസിൽ ഇലക്ഷൻ ഇനി 2020 ലായിരിക്കും നടക്കുക …
ബ്രിട്ടനിൽ ഒരു മലയാളി ഡെപ്യൂട്ടി മേയർ :-
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത് ഗ്ലോസ്റ്റെർഷെയറിലുള്ള ആദ്യത്തെ ഏഷ്യൻ കൗൺസിലർ ആണ് ടോം പ്രബിൻ ആദിത്യ. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ 2011 മുതൽ കൗണ്സിലറായും ഇപ്പോൾ ഡെപ്യൂട്ടി മേയർ ആയും പ്രവർത്തിക്കുന്ന ടോം ആദിത്യ, ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗമായി പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യു.കെ യിലെ ആദ്യത്തെ തെക്കേ ഇന്ത്യൻ വംശജനാണ്. എവോൺ & സോമർസെറ്റ് പോലീസ് സ്‌ക്രൂട്ടിണി പാനൽ വൈസ് ചെയർമാനും, ബ്രിസ്റ്റൾ മൾട്ടി – ഫെയ്‌ത്ത് ഫോറത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അദ്ദേഹം.
മനുഷ്യാവകാശപ്രവർത്തകനും, കോളമിസ്റ്റും, സാമൂഹ്യ ശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും ഗവേഷകനുമാണ്, കൗൺസിലർ ആദിത്യ. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുടെയും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും, പ്രഭാഷകനുമായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പാലായിൽ ജനിച്ചു, റാന്നിയിൽ വളർന്നു, തിരുവനന്തപുരത്തും, ചങ്ങനാശേരിയിലും, എറണാകുളത്തും വിദ്യഭ്യാസവും, കാഞ്ഞിരപ്പള്ളിയിൽ കർമ്മമേഖലക്ക് അടിത്തറയിട്ടതുമായ തികഞ്ഞ മലയാളിയാണ് അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, പാലായുടെ ആദ്യകാല നഗരപിതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനായ ടോം, ഇംഗ്ലീഷ് ഡിബേറ്റിംഗ് പ്രസംഗകനായും, ക്വിസ് മത്സരജേതാവായും, വിദ്യാർത്ഥി സംഘടനാ നേതാവായും നന്നേ ചെറുപ്പത്തിൽ തന്നെ ശോഭിച്ചിരുന്നു.
യു.കെ മലയാളികളുടെ പല ന്യായമായ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുമായും, മന്ത്രിമാരുമായും ചർച്ചചെയ്ത് പരിഹാരം കാണുന്നതിലും, പല കമ്യൂണിറ്റി പ്രസ്ഥാനകളിലും നേരിട്ടു ഇടപ്പെട്ട് സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ബിലാത്തി മലയാളികൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന നല്ലൊരു സാമൂഹ്യ പ്രവർത്തകനുമാണ് ടോം ആദിത്യ. ബ്രിട്ടനിലെ സ്‌കൂളുകളിൽ മലയാള ഭാഷ ഒരു പാഠ്യവിഷയമായി ചേർക്കുന്ന പദ്ധതിയും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വിസാ പ്രശ്നങ്ങളിലും, തൊഴില്‍ വിഷയങ്ങളിലും, സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേയ്ക്ക് പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും നിസ്തുലമായ സേവനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് . കൂടാതെ ബ്രിട്ടനില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ എത്തിയ്ക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിയ്ക്കുന്നു.
ബ്രിട്ടനിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന മലയാളി സഹോദരങ്ങളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യസ്പർശം ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിൽ വീട്ടുവേലക്കു പോയിട്ട് നരകയാതന അനുഭവിച്ച മലയാളി സ്ത്രീകൾക്ക് മോചനം നൽകുവാനും, അവരെ നാട്ടിൽ എത്തിക്കുവാനും, അതുപോലെ അബുദാബിയിൽ വധശിക്ഷക്ക് വിധിക്കപെട്ട മലപ്പുറം സ്വദേശി ഗംഗാധരനെ തൂക്കുകയറിൽ നിന്ന് മോചനം നൽകുന്നതിന് അന്താരാഷ്ട്ര തലത്തിൽ നേതൃത്വം നൽകിയതും ടോം ആദിത്യയാണ്. അങ്ങനെ അനവധി നിരവധി സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളിൽ അദ്ദേഹം ദിവസേന ഇടപെടാറുണ്ട്. ഈ മെയ് മാസം അദ്ദേഹം മേയർ ആയി സ്ഥാനമേൽക്കും എന്ന് നമുക്ക് കരുതാം.
ഭാവിയിൽ പാർലമെന്റിലും ടോം ആദിത്യയുടെ സാന്നിദ്ധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
2018 ലെ ലോക്കൽ ഇലക്ഷനിൽ വിജയം പ്രതീക്ഷിക്കുന്ന മറ്റു മലയാളി കൗൺസിലർ സ്ഥാനാർത്ഥികൾ :-
സുഗതൻ തെക്കേപ്പുര
വൈക്കം സ്വദേശിയായ , ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ ബിരുദവും , കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ് .
ലണ്ടനിൽ ഒന്നര പതിറ്റാണ്ടോളമായി ധാരാളം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേരിട്ട് ചെന്ന് പ്രവർത്തന മണ്ഡലം കാഴ്ച്ചവെക്കുന്ന സുഗതൻ , നാട്ടിൽ വെച്ച് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്താണ് ലണ്ടനിൽ വന്നത് .
നോർത്ത് ലണ്ടൻ യൂണി:യിൽ നിന്നും മാസ്റ്റർ ബിസിനെസ്സ് മാനേജ്‌മെന്റ് ഡിഗ്രി പഠിക്കുവാൻ ഇവിടെ വന്ന ശേഷം , ഇപ്പോൾ ലണ്ടൻ മെട്രോപൊളിറ്റൻ യൂണി:യിൽ നിന്നും നിയമ പഠനം നടത്തിക്കൊണ്ടിരിക്കുന്നു .
നല്ലൊരു ഭാഷ സ്നേഹിയും , സാഹിത്യ തല്പരനുമായ സുഗതൻ ഇപ്പോൾ ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ് .
2010 മുതൽ ന്യൂ ഹാമിലെ ലേബർ പാർട്ടിയുടെ ‘മൊമെന്റം സ്റ്റിയറിങ്ങു് കമ്മറ്റി മെമ്പർ’ , പാർട്ടിയുടെ ‘ഈസ്റ് ഹാം CLP മെമ്പർ ‘ എന്നീ സ്ഥാനങ്ങളും സുഗ വഹിക്കുന്നുണ്ട് .
ഒപ്പം എന്നുമെന്നോണം സോഷ്യൽ മീഡിയയിലും , ആനുകാലികങ്ങളിലുമായി സുഗതൻ സാമൂഹ്യ പ്രസക്തിയുള്ള ധാരാളം ലേഖനങ്ങളും എഴുതി വരുന്നുണ്ട് .
ന്യൂഹാം ബറോവിലെ ഈസ്റ് ഹാമിലെ ‘സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗ തെക്കേപ്പുര , അടുത്ത മെയ് മൂന്നിന് കൗൺസിലറായി തിരഞ്ഞെടുകപ്പെടുക തന്നെ ചെയ്യും എന്നുറപ്പിക്കാവുന്നതാണ് .
പിന്നെ ഭാവിയിൽ ലണ്ടനിൽ നിന്നും രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഒരു മലയാളി വ്യക്തിത്വമായി സുഗതനെ വിലയിരുത്താവുന്നതും കൂടിയാണ് .
ബൈജു വർക്കി തിട്ടാല
ഡൽഹിയിൽ നാനാതരം തൊഴിൽ ജീവിതങ്ങൾ നയിച്ച കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു വർക്കി തിട്ടാല കേബ്രിഡ്‌ജ്‌ഷയറിലെ , കേംബ്രിഡ്‌ജ് സിറ്റി കൗൺസിലിൽ , ലേബർ പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിന് മത്സരിക്കുകയാണ് .
ബ്രിട്ടനിൽ വന്ന ശേഷം വളരെ ബുദ്ധിമുട്ടി തൊഴിലും , പഠനവും നടത്തി വക്കീൽ ആകുക എന്ന തന്റെ ആഗ്രഹം പൂർത്തീകരിച്ച നല്ലൊരു വാക് ചാതുര്യമുള്ള സാമൂഹ്യ പ്രവർത്തനും , എഴുത്തുകാരനുമാണ് ഇദ്ദേഹം .
യു.കെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ , നോർവിച്ചിൽ നിന്നും എംപ്ലോയ്‌മെന്റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം ‘ലോയറാ’യി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള യത്നത്തിലാണ് .
ഒപ്പം തന്നെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ‘ഇന്ത്യൻ ആദിവാസികളുടെ മനുഷ്യാവകാശങ്ങളും, അതിനെ കുറിച്ചുള്ള ഇന്ത്യൻ ഭരണ ഘടന മൗലിക ചട്ടങ്ങളെ ‘പറ്റി റിസർച്ച് നടത്തി , ആയതിൽ ഡോക്റ്ററേറ് എടുക്കുവാനും ഒരുങ്ങുന്നു .
കേംബ്രിഡ്ജിലെയടക്കം , ബ്രിട്ടനിലെ പല നിയമ ലംഘനങ്ങൾക്കെതിരെ എന്നും സാമൂഹ്യമായി ഇടപെടലുകൾ നടത്തുന്ന ഈ സാമൂഹ്യ പ്രവർത്തകൻ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനായി മാറി .
ഇപ്പോൾ കേംബ്രിഡ്‌ജ് സിറ്റികൗൺസിലിലെ ‘ഈസ്ററ് ചെസ്റ്റൺ ‘ വാർഡിൽ നിന്നും ഈ ലോക്കൽ തിരഞ്ഞെടുപ്പിൽ തീർച്ചയായും ജയം പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാർത്ഥി തന്നെയാണ് ബൈജു വർക്കി തിട്ടാല .
ഒരു പക്ഷെ ആദ്യത്തെ മലയാളി പാർലിമെന്റ് എം.പി സ്ഥാനാർത്ഥിയായി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് എന്നും അഭിമാനമായി മാറിയേക്കാവുന്ന , ബൈജു വർക്കി തിട്ടാലയുടെ പേര് തന്നെയാവും ലേബർ പാർട്ടി നിർദ്ദേശിക്കുക .
സജീഷ് ടോം
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയായ സജീഷ് ടോം നോർത്ത് ഹാംഷെയറിലുള്ള ‘ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസി’ലേക്ക് ലേബർ പാർട്ടിയുടെ ലേബലിൽ മത്സരിക്കുകയാണ് .
ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്റിഡേറ്റ് , ബേസിങ്‌സ്റ്റോക്കിൽ നിന്നും കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും , മലയാളിയാണെന്ന നിലക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം .
എക്കൗണ്ടിങ്ങിൽ ബിരുദധാരിയായ , ബേസിങ്‌സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം , നല്ല ഈടുറ്റ , തിളക്കമാർജ്ജിച്ച , വളരെ ഫ്‌ളെക്‌സിബ്ളായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കലാസാഹിത്യ സാമൂഹ്യ പ്രവർത്തകനാണ് .
ഒരു എഴുത്തുകാരനും സംഘാടകനുമായ സജീഷ് ടോം നല്ലൊരു കവി കൂടിയാണ് യു .കെ യിൽ നിന്നിറങ്ങുന്ന ഓൺ-ലൈൻ പോർട്ടലായ പ്രവാസി കഫേയുടെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് ഇദ്ദേഹം .
സജീഷ് , യു.കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ ‘യുക്ക്മ / uukma ‘ യുടെ മുൻ ജനറൽ സെക്രട്ടറിയും , ബേസിങ്‌സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും , UNISON എന്ന ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെമ്പറുമാണ് . ഒപ്പം ബേസിങ്‌സ്റ്റോക്ക് ഡെവലപ്പിംഗ് കമ്യൂണിറ്റി രംഗത്തടക്കം ധാരാളം സാമൂഹ്യ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സജീഷ് ടോം .
ബേസിങ്‌സ്റ്റോക്ക് സിറ്റി കൗൺസിലിലെ ‘ഈസ്ട്രോപ് വാർഡി’ൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ , ഈ വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിലറാകുവാൻ സാധ്യതയുള്ള ഒരു സ്ഥാനാർത്ഥി തന്നെയാണ് സജീഷ് ടോം .
റോയ് സ്റ്റീഫൻ
കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ , സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള ‘സ്വിൻഡൻ ടൌൺ കൗൺസിലി’ൽ കൺസർവേറ്റീവ് പാർട്ടിയുടെ ബാനറിൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് .
വളരെ ചുരണ്ടിയ കാലം കൊണ്ട് ജനപ്രിയനായ തീർന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് റോയ് സ്റ്റീഫൻ . ഈയിടെ ബ്രിട്ടീഷ് രാഞ്ജിയുടെ ‘ബ്രിട്ടീഷ് എംപയർ’ പുരസ്കാരം ലഭിച്ചതിൽ പിന്നെ യു.കെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു റോയ് .
മൂന്ന് വർഷം മുമ്പ് ‘പ്രൈഡ് ഓഫ് സ്വിൻഡൻ ‘ അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു .
തന്റെ ഒരു ദശകം നീണ്ടുനിന്ന ബ്രിട്ടൻ സാമൂഹിക ജീവിതത്തിനിടയിൽ അനേകം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ 41000 പൗണ്ടുകൾ സമാഹരിച്ച് ,ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത റോയ് നല്ലൊരു സാമൂഹിക സേവകനായി മാറുകയായിരുന്നു .
സ്വിൻഡൻ കൗൺസിലിൽ വോൾക്കോട്ട് വാർഡിൽ താമസിക്കുന്ന റോയ് സ്റ്റീഫൻ , ‘വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് (Walcot & Park North in Touch )’ വാർഡിൽ നിന്നും ടോറി പാർട്ടിയുടെ കൗൺസിലറായി തന്നെ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു .
ഇവിടത്തെ നാടുകളിൽ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് മുമ്പായി പരസ്പരമുള്ള ശക്തി പ്രകടനങ്ങളൊ , ജാഥകളൊ , ഹർത്താലുകളൊ അങ്ങിനെ പൊതു ജനത്തിന് ക്ലേശകരമായ യാതൊരു വിധ ചെയ്തികളും ഇല്ലാതെ – വീടുകളിൽ പോയി ലീഫ് ലെറ്റ് വിതരണങ്ങളിലൂടെയും മറ്റും അവരവരുടെ ഭരണ നയങ്ങളൊക്കെ അവതരിപ്പിച്ച് കൊണ്ടും , സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യ വിജ്ഞാപനങ്ങൾ നടത്തിയും , സ്റ്റേഷനുകൾക്ക് മുമ്പിൽ നിന്നുള്ള നോട്ടീസ് വിതരങ്ങളുമൊക്കെയായുള്ള തികച്ചും മാന്യമായ പ്രചരണങ്ങൾ മാത്രമാണ് നടക്കാറുള്ളത് .
എന്തിന് പറയുവാൻ ഇലക്ഷൻ ദിവസം , ഒരു പൊതു
അവധി പോലുമില്ലാത്ത ഒരു സാധാരണ ദിനം തന്നെയാണിവിടെ…
എന്നാണ് നമ്മുടെ നാടും , രാഷ്ട്രീയവുമൊക്കെ
ഇനി ഇതു പോലെയൊക്കെ നന്നായി തീരുക അല്ലേ … ?
Latest News:

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി വച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു…
ലണ്ടൻ: തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനമൊഴിയാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന സൂചനകൾ വർദ്ധിച്ചുവരികയാണ...UK NEWS
വ്യക്തിഗത നികുതി വിവരങ്ങൾ വെളിപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാമ്പത്തികവിവരങ്ങൾ പൊതുവിമർശനത്തിന് വിധേയമാകുന്ന സാഹചര്യത്തി...UK NEWS
യു.എസ് - ഇറാൻ സമാധാന ചർച്ചകൾക്കായി പാകിസ്താൻ പ്രധാനമന്ത്രി ഷെരീഫും സൈനിക മേധാവിയും സ്വിറ്റ്സർലൻഡിൽ
ബേൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന നിർണായക ചർച്...World
പ്രാർഥനയ്ക്കിടെ വിശ്വാസികളെ കുത്തിവീഴ്ത്തിയ മുപ്പത്തിയാറുകാരൻ അറസ്റ്റിൽ
സ്കോട്ട്ലന്റിലെ എഡിൻബർഗ് നഗരത്തിലും സമീപപ്രദേശങ്ങളായ സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ് എന്നിവിടങ്ങളിലും കഴി...UK NEWS
യുക്മ ദേശീയ കായികമേള ഇന്ന് ബിർമിംഗ്ഹാമിൽ; യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ ഉദ്ഘാടനം നിർവ...
സ്വന്തം ലേഖകൻ ബിർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ഇന്ന് ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ...uukma
ബെഡ്ഫോർഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ട്രെയിൻ ഡ്രൈവർ കൊല്ലപ്പെട്ടു, 33 പേർക്ക് ഗുരുതരമായി പരി...
ലണ്ടൻ: ബെഡ്ഫോർഡ് പ്രദേശത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ട്രെയിൻ ഡ്രൈവർ മരിക്കു...UK NEWS
വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷനിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 21ന്
അരുൺ വർഗ്ഗീസ് ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷന്റെ ആ...Spiritual
ഐ ഓ സി (യു കെ) യുടെ 'പുതുയുഗ സംഗമം 2026' ലോഗോ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു...
റോമി കുര്യാക്കോസ് ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷനിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 21ന് അരുൺ വർഗ്ഗീസ് ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ 21-ന് ഭക്തിനിർഭരമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30-ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി
- ഐ ഓ സി (യു കെ) യുടെ ‘പുതുയുഗ സംഗമം 2026’ ലോഗോ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു. സമ്മേളനം ജൂൺ 27ന് ഓൾഡ്ഹാമിൽ റോമി കുര്യാക്കോസ് ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ‘പുതുയുഗ സംഗമം 2026’ന്‍റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ,
- അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു അമേരിക്കൻ സമ്മർദ്ദത്തിന് ക്യൂബ വഴങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ക്യൂബ ആരംഭിച്ചു. തുറന്ന സ്വതന്ത്ര വിപണിക്ക് ആഹ്വാനം ചെയ്യുന്ന ബില്ലിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകി. സാമ്പത്തിക പരിഷ്കരണങ്ങൾ നടത്തിയാൽ ക്യൂബയ്ക്ക് മേലുള്ള ഉപരോധങ്ങൾ കുറയ്ക്കാമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു പ്രസ്താവിച്ചിരുന്നു. ഇതാദ്യമായാണ് വിപണി തുറക്കാനുള്ള തീരുമാനത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകാരം നൽകുന്നത്. ദേശീയ അസംബ്ലിയിൽ ബിൽ പാസ്സാകുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ സംരംഭകർക്ക് അവസരങ്ങളൊരുക്കാനും കൂടുതൽ
- ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം, വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം; ജോസ് കെ മാണി റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു UDF പ്രകടനപത്രിക. കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്, അത് നടപ്പിലാക്കിയില്ല. തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചു. രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷം. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നു. പാർട്ടി മുന്നോട്ട്
- കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും; ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും’; മുഖ്യമന്ത്രി കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.പൊതുമേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ…… /
യുക്മ റീജിയണൽ കായികമേളകൾക്ക് വിജയകരമായ പരിസമാപ്തി…… ദേശീയ കായിക മാമാങ്കം ജൂൺ 20 ന് ബർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡിൽ……
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾ എല്ലാ റീജിയണുകളിലും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പര്യവസാനിച്ചു. അംഗ അസ്സോസ്സിയേഷനുകളിൽ നിന്നെത്തിയ നൂറ് കണക്കിന് കായികതാരങ്ങൾ വിവിധ റീജിയണൽ കായികമേളകളിൽ അണിനിരന്നു മത്സരങ്ങളിൽ പങ്കെടുത്തു. ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാകുന്നതായി ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ /
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ…. /
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ /
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
















click on malayalam character to switch languages