1 GBP = 123.62
breaking news

ഹീത്രൂ വിമാനത്താവളത്തിൽ ടാക്സിവേയിൽ നിന്ന് തെന്നിമാറി ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം; യാത്രക്കാർ സുരക്ഷിതർ

ഹീത്രൂ വിമാനത്താവളത്തിൽ ടാക്സിവേയിൽ നിന്ന് തെന്നിമാറി ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം; യാത്രക്കാർ സുരക്ഷിതർ

ലണ്ടൻ: ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ ബ്രിട്ടീഷ് എയർവേയ്‌സിന്റെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ടാക്സിവേയിൽ നിന്ന് തെന്നിമാറി പുല്ലുനിറഞ്ഞ ഭാഗത്ത് കുടുങ്ങി. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു സംഭവം.

നൈജീരിയയിലെ ലാഗോസിലേക്ക് പുറപ്പെടാനിരുന്ന BA75 വിമാനമാണ് അപകടസാഹചര്യത്തിൽപ്പെട്ടത്. വിമാനത്തിന്റെ മുൻചക്രം ടാക്സിവേയിൽ നിന്ന് പുറത്തേക്ക് നീങ്ങി പുല്ലിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഗേറ്റിൽ നിന്ന് റൺവേയിലേക്ക് സ്വതന്ത്രമായി നീങ്ങുന്നതിനിടെയാണ് സംഭവം.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനം തിരികെ പാർക്കിങ് ഏരിയയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനം ടാക്സിവേയിൽ നിന്ന് തെന്നിമാറാനുണ്ടായ കാരണം വ്യക്തമല്ല.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ വക്താവ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more