1 GBP = 123.62
breaking news

മയിൽപീലി ഏത് പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണെന്ന് അറിയാമല്ലോ, സർക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

മയിൽപീലി ഏത് പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണെന്ന് അറിയാമല്ലോ, സർക്കാരിന് ആശങ്കയുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

കൊച്ചി: മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മയിൽപീലി ഏത് പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണെന്ന് അറിയാമല്ലോ. മയിൽപീലിയെ സംബന്ധിച്ച് ആശങ്കകൾ സർക്കാരിനുണ്ട്. മുൻപുണ്ടായ പ്രസിദ്ധീകരണങ്ങൾ ഒന്നും ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടില്ല.

മതേതരത്വ മൂല്യം സംരക്ഷിക്കുക എന്ന തന്നെയാണ് പ്രാധാന്യം. എൽ പി എസ് ടി ഉദ്യോഗാർത്ഥികളുമായി നാളെ ചർച്ച നടത്തും. വളർമതിയുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ. മയിൽപ്പീലി മാസിക ദേശീയ അധ്യാപക പരിഷത്തുമായി സഹകരിച്ച് കേരളത്തിലെ സ്കൂളുകളിൽ നടത്താനിരുന്ന യംഗ് സ്കോളർ എക്‌സാമിനുള്ള പിന്തുണ, വലിയ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വാഭാവികമായ നീതി നിഷേധിച്ചു എന്ന വാദം ഉയർത്തി ടി. അനൂപ് കുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാനൊരുങ്ങുന്നത്.

യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കാൻ ആദ്യം അനുമതി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്നീട് ഏകപക്ഷീയമായി തീരുമാനം സ്വീകരിച്ചുവെന്നാണ് ടി. അനൂപ് കുമാറിൻ്റെ പരാതി. മറ്റു സംഘടനകൾക്ക് നൽകുന്ന പരിഗണന തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വാദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more