1 GBP = 123.62
breaking news

മാൾട്ടയിൽ പുതിയ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വൻ പ്രവാസി പ്രതിഷേധം; മലയാളികൾ ഉൾപ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികൾ ആശങ്കയിൽ.

മാൾട്ടയിൽ പുതിയ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വൻ പ്രവാസി പ്രതിഷേധം; മലയാളികൾ ഉൾപ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികൾ ആശങ്കയിൽ.

ജോബി കൊല്ലം

വല്ലെറ്റ (മാൾട്ട): മാൾട്ട സർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങളിലും തേർഡ് കൺട്രി നാഷണൽസിന് (TCNs) എതിരായ വിസ-തൊഴിൽ നിയമ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച് രാജ്യത്ത് പ്രവാസി സംഘടനകളുടെയും തൊഴിലാളികളുടെയും വൻ പ്രതിഷേധം. ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്നതാണ് സർക്കാരിന്റെ പുതിയ നിയമങ്ങൾ.

മാൾട്ടയിലെ ആകെ ജനസംഖ്യയായ അഞ്ചര ലക്ഷത്തിനടുത്ത് ആൾക്കാരിൽ ഒന്നര ലക്ഷവും ഇന്ത്യ ഉൾപ്പടെ ഉള്ള മൂന്നാം ലോക രാജ്യക്കാരായ പ്രവാസികളാണ്. അതിനാൽത്തന്നെ ബജറ്റിലെ പുതിയ നിയന്ത്രണങ്ങൾ രാജ്യത്തെ ഭൂരിപക്ഷം പ്രവാസി തൊഴിലാളികളെയും ടൂറിസം രംഗത്തെയും ഒരുപോലെ തളർത്തും. നിരവധി മലയാളി കുടുംബങ്ങളും വിദ്യാർത്ഥികളും ജീവനക്കാരും ഈ പ്രവിശ്യയിൽ താമസിക്കുന്നുണ്ട്.

ബജറ്റിൽ പ്രവാസികളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ:

വർക്ക് പെർമിറ്റ് ഫീസുകളിലെ വൻ വർദ്ധനവ്:

പുതിയ വർക്ക് പെർമിറ്റ് അപേക്ഷകൾക്കുള്ള ഫീസ് 600 യൂറോയിൽ നിന്ന് 800 യൂറോയായി ഉയർത്തി. കൂടാതെ പുതിയ അപേക്ഷകർക്കും പുതുക്കുന്നവർക്കും പ്രതിവർഷം 400 യൂറോ അധിക ഇൻഫ്രാസ്ട്രക്ചർ സംഭാവന ഫീസും ഏർപ്പെടുത്തി.

ആനുകൂല്യങ്ങൾ നിർത്തലാക്കൽ:

പൊതുഗതാഗത സൗകര്യം (Free Public Transport), ഫ്രീ ചൈൽഡ് കെയർ (സൗജന്യ ശിശുപരിപാലനം), ആറ്റിപ്പിക്കൽ വർക്കിങ് അവേഴ്സ് ബോണസ് തുടങ്ങിയവ TCN വിഭാഗത്തിൽപ്പെട്ട പ്രവാസികൾക്ക് നിഷേധിച്ചു.

വിദേശ ലൈസൻസുകൾക്കും അവിദഗ്ധ ലൈസൻസുകൾക്കും നികുതി:

കാർ ഡ്രൈവിംഗ് ലൈസൻസുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങളും പ്രതിമാസം 83 യൂറോ വരെയുള്ള അധിക അഡ്മിനിസ്ട്രേറ്റീവ് ഫീസും പ്രവാസികൾക്ക് ചുമത്തി.

വിദ്യാർത്ഥികളുടെ പഠനച്ചെലവ് വർദ്ധിച്ചു:

വിദ്യാർത്ഥികൾക്കുള്ള റെസിഡൻസ് പെർമിറ്റ് ഫീസുകളും ഗണ്യമായി ഉയർത്തി.
യൂറോപ്പിലെ മറ്റ് ചില രാജ്യങ്ങളിൽ കൊണ്ടു വന്ന കർശനമായ കുടിയേറ്റ-തൊഴിൽ നിയന്ത്രണങ്ങൾ അതേപടി മാൾട്ടയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിലനിർത്തുന്നതിലും ടൂറിസം മേഖലയുടെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിനെ വേർതിരിച്ചു കാണിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.

വിഷയത്തിൽ യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും, EU വിലെ എല്ലാ തേർഡ് കൺട്രി നാഷണൽസിനെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായി നിയമപോരാട്ടവും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനുമുള്ള നീക്കത്തിലാണ് വിവിധ പ്രവാസി കൂട്ടായ്മകൾ. യൂറോപ്യൻ പാർലമെന്റിലെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച് വിഷയത്തിൽ വലിയ ക്യാമ്പയിനുകൾ നടത്താനും തീരുമാനമായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more