1 GBP = 123.62
breaking news

ഗാല-2026 കൂപ്പൺ വിതരണം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

ഗാല-2026 കൂപ്പൺ വിതരണം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു

റജി നന്തികാട്ട്  ( ജനറൽ സെക്രെട്ടറി , ഐ ഒ സി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് )

ലണ്ടൻ: ഐ.ഒ.സി കേരള ചാപ്റ്റർ, ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാല-2026 ന്റെ കൂപ്പൺ വിതരണോദ്ഘാടനം പ്രശസ്ത മാജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് നിർവഹിച്ചു.

ലണ്ടൻ ഇൽഫോർഡിലുള്ള നവരുചി റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ, ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യുവിൽ നിന്നും കൂപ്പൺ സ്വീകരിച്ച് ഐ.ഒ.സി നാഷണൽ വൈസ് പ്രസിഡന്റ് അപ്പ ഗഫൂറിന് കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ ഐ.ഒ.സി നാഷണൽ പ്രസിഡന്റ് സുജു കെ. ഡാനിയൽ, യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ജനറൽ സെക്രട്ടറി ഹിഷാം, ട്രസ്റ്റി ജിബു, വൈസ് പ്രസിഡണ്ട്  ഷിജൻ, ഗാല കൺവീനർ അഭിഷേക് റോയ്, ഗാല കമ്മിറ്റി അംഗങ്ങളായ ഹിജനസ്, ബിബിൻ ബോബച്ചൻ, അൽത്താഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഐ.ഒ.വൈ.സി കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടത്തുന്ന ഗാല-2026, ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രീ ഗുരു രവിദാസ് ഹാൾ, മാനർ പാർക്ക്, 28 കാർലൈൽ റോഡ്, ലണ്ടൻ E12 6BN ൽ വച്ച് നടക്കും.

ക്രിസ്മസ് ദൂത്, കലാപരിപാടികൾ, ഗാനമേള, ഡി.ജെ എന്നിവയോടൊപ്പം ക്രിസ്മസ് ഡിന്നറോടുകൂടി രാത്രി 10 മണിക്ക് പരിപാടി സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: അഭിഷേക് – +44 7748 050542, ജിബു – +44 7388 409734

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more