1 GBP = 123.62
breaking news

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഭീകരാക്രമണ ഭീഷണി; ബ്രിട്ടനിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഭീകരാക്രമണ ഭീഷണി; ബ്രിട്ടനിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ലണ്ടൻ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ബ്രിട്ടനിലെത്തുന്ന അമേരിക്കൻ പൗരന്മാർ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ താഴ്ന്ന പ്രൊഫൈൽ നിലനിർത്താനും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

ക്രിസ്മസ് മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, വിനോദസഞ്ചാര മേഖലകൾ എന്നിവ ഭീകരസംഘടനകളുടെയും ഒറ്റയാൾ ആക്രമികളുടെയും ലക്ഷ്യമായേക്കാമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പില്ലാതെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും എംബസി വ്യക്തമാക്കി.

ബ്രിട്ടനിലെ ഭീകരാക്രമണ മുന്നറിയിപ്പ് നിലവിൽ ‘സിവിയർ’ (Severe) വിഭാഗത്തിലാണ്. ആക്രമണ സാധ്യത വളരെ കൂടുതലാണെന്നാണ് ഇതിന്റെ അർഥം. യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ വ്യാജ ബോംബ് ഭീഷണികൾ ഉയർന്നതും സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

പ്രതിഷേധ പ്രകടനങ്ങളും പൊലീസ് സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളും ഒഴിവാക്കാനും യാത്രാ വിവരങ്ങൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കാനും അമേരിക്കൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എഡിൻബറോയിൽ ഉൾപ്പെടെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ നിരീക്ഷണവും പ്രത്യേക പട്രോളിങ്ങും തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more