1 GBP = 123.70
breaking news

വടക്കൻ ഇംഗ്ലണ്ടിലും തെക്കൻ സ്കോട്ട്ലൻഡിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ഗതാഗത തടസ്സമുണ്ടായേക്കും

വടക്കൻ ഇംഗ്ലണ്ടിലും തെക്കൻ സ്കോട്ട്ലൻഡിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ഗതാഗത തടസ്സമുണ്ടായേക്കും

യുകെയിലെ വടക്കൻ ഇംഗ്ലണ്ടിലും തെക്കൻ സ്കോട്ട്ലൻഡിലും ചൊവ്വാഴ്ച മുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. മെറ്റ് ഓഫീസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പ്രഖ്യാപിച്ചിട്ടുണ്ട്.

300–400 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ 5 മുതൽ 15 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. A74(M), A66, M62 തുടങ്ങിയ പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ട്രെയിൻ സർവീസുകളെയും മഞ്ഞുവീഴ്ച ബാധിച്ചേക്കും. യാത്രാസമയം വർധിക്കാനും സർവീസുകൾ വൈകാനും സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

അതേസമയം, വടക്കൻ ഇംഗ്ലണ്ടിൽ തണുപ്പ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9 മണി വരെയാണ് ആരോഗ്യ മുന്നറിയിപ്പ് നിലവിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more