1 GBP = 124.47
breaking news

അഭയാർഥി അപേക്ഷ തള്ളിയവർക്ക് അഞ്ച് ദിവസത്തെ സാവകാശം ഒഴിവാക്കുന്നു; ബ്രിട്ടനിൽ ഉടൻ നാടുകടത്തൽ നടപടിക്ക് നീക്കം

അഭയാർഥി അപേക്ഷ തള്ളിയവർക്ക് അഞ്ച് ദിവസത്തെ സാവകാശം ഒഴിവാക്കുന്നു; ബ്രിട്ടനിൽ ഉടൻ നാടുകടത്തൽ നടപടിക്ക് നീക്കം

ലണ്ടൻ: ബ്രിട്ടനിൽ അഭയാർഥി അപേക്ഷയും തുടർന്നുള്ള അപ്പീലുകളും തള്ളപ്പെട്ട കുടിയേറ്റക്കാർക്ക് നിലവിലുള്ള അഞ്ച് പ്രവൃത്തിദിവസത്തെ നോട്ടീസ് കാലാവധി ഒഴിവാക്കാൻ ഹോം ഓഫീസ് നീക്കം. പുതിയ നിയമഭേദഗതി നടപ്പായാൽ അപ്പീൽ നടപടികൾ അവസാനിച്ചവരെ മുൻകൂർ അറിയിപ്പ് കൂടാതെ തന്നെ തടങ്കലിലാക്കി നാടുകടത്താൻ അധികൃതർക്ക് അധികാരം ലഭിക്കും.

ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അവതരിപ്പിക്കുന്ന ഭേദഗതി പ്രകാരം, നാടുകടത്തൽ നടപടികൾ പൂർത്തിയാക്കാൻ അധികൃതർക്ക് ആറുമാസത്തെ കാലാവധി അനുവദിക്കും. നിലവിൽ അഞ്ച് ദിവസത്തെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയാണ് മാറ്റുന്നത്. ഡെൻമാർക്കിലെ സമാനമായ സംവിധാനത്തിന്റെ മാതൃകയിലാണ് പരിഷ്കാരമെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ പുതിയ നീക്കത്തിനെതിരെ അഭയാർഥി സംഘടനകൾ രംഗത്തെത്തി. മതിയായ നിയമസഹായം ലഭിക്കാത്തവർക്ക് ഇത് വലിയ മാനസിക സമ്മർദവും അനീതിയും സൃഷ്ടിക്കുമെന്ന് റെഫ്യൂജി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി.

2026 ജൂൺ അവസാനത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 40,168 പേർ പ്രാഥമിക അഭയാർഥി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നിരസിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം 90,000 കടന്നിരുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷം അവകാശമില്ലാത്ത 80,000ത്തിലധികം കുടിയേറ്റക്കാരെയും വിദേശ പൗരന്മാരെയും തിരിച്ചയച്ചതായി സർക്കാർ അറിയിച്ചു.

നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ അപ്പീൽ അതോറിറ്റി രൂപീകരിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങളും ബില്ലിലുണ്ട്. നവംബർ 17ന് ബിൽ വീണ്ടും ഹൗസ് ഓഫ് കോമൺസിൽ പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more