1 GBP = 124.47
breaking news

കുടിയേറ്റക്കാരെ നാടുകടത്താൻ റുവാണ്ടയിൽ കേന്ദ്രം; അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പദ്ധതിയുമായി

കുടിയേറ്റക്കാരെ നാടുകടത്താൻ റുവാണ്ടയിൽ കേന്ദ്രം; അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പദ്ധതിയുമായി

യൂറോപ്പിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി റുവാണ്ടയിൽ പ്രത്യേക കേന്ദ്രം ആരംഭിക്കാൻ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമ്മനി, ഡെൻമാർക്ക്, ഓസ്ട്രിയ, ഗ്രീസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തമായി നടപ്പാക്കുന്ന ‘റിട്ടേൺ ഹബ്’ പദ്ധതി 2027ൽ പ്രവർത്തനം ആരംഭിക്കും.

നാടുകടത്തൽ ഉത്തരവ് ലഭിക്കുകയും രാജ്യത്ത് തുടരാനുള്ള നിയമപരമായ എല്ലാ വഴികളും അവസാനിക്കുകയും ചെയ്ത പുരുഷ കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തിൽ റുവാണ്ടയിലേക്ക് അയക്കുക. ഇവർക്ക് റുവാണ്ടയിൽ താമസിച്ച് സമൂഹത്തിന്റെ ഭാഗമാകുകയോ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയോ ചെയ്യാം. തുടക്കത്തിൽ 100 പേരെ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ അഭയാർഥി സംവിധാനങ്ങളുടെ സമ്മർദം കുറയ്ക്കാനും അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുമാണ് നീക്കമെന്ന് ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ വ്യക്തമാക്കി.

അതേസമയം, റുവാണ്ടയുടെ മനുഷ്യാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പീഡനമോ ഭീഷണിയോ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ അയക്കരുതെന്ന് യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ ഏജൻസിയും മുന്നറിയിപ്പ് നൽകി.

ബ്രിട്ടന്റെ മുൻ റുവാണ്ടൻ കുടിയേറ്റ പദ്ധതി നിയമപോരാട്ടങ്ങളെത്തുടർന്ന് 2024ൽ ലേബർ സർക്കാർ ഉപേക്ഷിച്ചിരുന്നു. പുതിയ യൂറോപ്യൻ പദ്ധതിയിൽ ബ്രിട്ടൻ പങ്കുചേരുമോയെന്ന കാര്യത്തിൽ ഡൗണിങ് സ്ട്രീറ്റ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പദ്ധതി താൽപര്യത്തോടെ നിരീക്ഷിക്കുമെന്നാണ് പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more