1 GBP = 124.47
breaking news

വിലവിവര പട്ടികയും സ്റ്റോക്ക് ലഭ്യതയുമായിമൊബൈൽ സന്ദേശങ്ങളിലൂടെ ഹെറോയിനും കൊക്കെയ്‌നും വിൽപ്പന; ലെസ്റ്ററിലെ ലഹരിമാഫിയ സംഘത്തെ പോലീസ് പൊക്കി

വിലവിവര പട്ടികയും സ്റ്റോക്ക് ലഭ്യതയുമായിമൊബൈൽ സന്ദേശങ്ങളിലൂടെ ഹെറോയിനും കൊക്കെയ്‌നും വിൽപ്പന; ലെസ്റ്ററിലെ ലഹരിമാഫിയ സംഘത്തെ പോലീസ് പൊക്കി

ലെസ്റ്റർ: മൊബൈൽ ഫോണുകളിലേക്ക് ബൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ച് ഹെറോയിനും കൊക്കെയ്‌നും വിൽപ്പന നടത്തിയിരുന്ന സംഘടിത ലഹരിമാഫിയ സംഘത്തെ പൊലീസ് തകർത്തു. ലെസ്റ്റർ, ലെസ്റ്റർഷെയർ, മിഡ്‌ലാൻഡ്‌സ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ എട്ട് പ്രതികൾ കുറ്റം സമ്മതിച്ചു. ഇതിൽ അഞ്ച് പേർക്ക് ആകെ 18 വർഷത്തിലധികം തടവുശിക്ഷ ലഭിച്ചു.

മയക്കുമരുന്നുകളുടെ വിലയും ലഭ്യമായ സ്റ്റോക്കും ഉൾപ്പെടുത്തിയ സന്ദേശങ്ങൾ നിരവധി ആളുകൾക്ക് അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആറ് മൊബൈൽ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെ തുടർന്നാണ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. ഫോൺ രേഖകൾ, രഹസ്യവിവരങ്ങൾ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നിരീക്ഷണ സംവിധാനമായ ANPR എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

സംഘത്തെ നിയന്ത്രിച്ചിരുന്ന കെവിൻ മോണ്ടെയ്‌റോയ്ക്ക് ആറു വർഷവും ഒൻപത് മാസവും, മൈക്കൽ ഹോവിന് അഞ്ചു വർഷവും അഞ്ചു മാസവും, ജെമ്മ വിക്ടറിക്ക് മൂന്ന് വർഷവും രണ്ട് മാസവും തടവുശിക്ഷ ലഭിച്ചു. ടിയോ കാർട്ടറിന് നിലവിൽ അനുഭവിക്കുന്ന ശിക്ഷയ്ക്കൊപ്പം രണ്ട് വർഷവും പീറ്റർ ടെഗെഡിന് നിലവിലുള്ള ശിക്ഷയ്ക്കൊപ്പം പത്ത് മാസവും തടവുശിക്ഷ വിധിച്ചു.

മറ്റ് മൂന്ന് പ്രതികളായ ബൽജീന്ദർ ഗിൽ, അജാക് ജൂബറ, ജോയൽ പീറ്റർ എന്നിവർക്ക് തടവുശിക്ഷ സസ്പെൻഡ് ചെയ്തു. ഇവർക്ക് വിവിധ വ്യവസ്ഥകളും സമൂഹസേവനവും നിർദേശിച്ചിട്ടുണ്ട്.

കെവിൻ മോണ്ടെയ്‌റോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6,120 പൗണ്ട് വിലമതിക്കുന്ന കൊക്കെയ്‌നും മയക്കുമരുന്ന് ഇടപാടിനുള്ള ഉപകരണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സംഘം മയക്കുമരുന്ന് ശേഖരിച്ച് സംസ്കരിച്ച് പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്ന രീതിയിൽ വളരെ സംഘടിതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്ടീവ് സർജന്റ് ക്രിസ് സെവൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more