1 GBP = 124.47
breaking news

നോർത്ത് സീയിലെ ജാക്ക്ഡോ ഗ്യാസ് ഫീൽഡിൽ ഉൽപ്പാദനം തുടങ്ങി; ബ്രിട്ടന്റെ ഊർജസുരക്ഷയ്ക്ക് കരുത്താകുമെന്ന് സർക്കാർ

നോർത്ത് സീയിലെ ജാക്ക്ഡോ ഗ്യാസ് ഫീൽഡിൽ ഉൽപ്പാദനം തുടങ്ങി; ബ്രിട്ടന്റെ ഊർജസുരക്ഷയ്ക്ക് കരുത്താകുമെന്ന് സർക്കാർ

ലണ്ടൻ: വർഷങ്ങളായുള്ള അനിശ്ചിതത്വത്തിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ബ്രിട്ടന്റെ നോർത്ത് സീയിലെ ജാക്ക്ഡോ ഗ്യാസ് ഫീൽഡിൽ ഉൽപ്പാദനം ആരംഭിച്ചു. അബർഡീനിൽ നിന്ന് 150 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന പാടത്ത് നിന്നുള്ള പ്രകൃതിവാതകം ബ്രിട്ടനിലേക്ക് എത്തിത്തുടങ്ങിയതായി പദ്ധതിയുടെ ഓപ്പറേറ്ററായ അഡൂറ (Adura) അറിയിച്ചു.

കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്. ജാക്ക്ഡോയിൽ നിന്നുള്ള വാതകം രാജ്യത്തെ ഏകദേശം 14 ലക്ഷം വീടുകൾക്ക് ആവശ്യമായ ഊർജം നൽകാൻ പര്യാപ്തമാണെന്നാണ് കണക്ക്. ബ്രിട്ടന്റെ ആകെ വാതക ആവശ്യത്തിന്റെ ഏകദേശം രണ്ട് ശതമാനവും ആഭ്യന്തര ഉൽപ്പാദനത്തിന്റെ ആറ് ശതമാനവും ഈ പദ്ധതി വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത 11 വർഷത്തിനിടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 2.9 ബില്യൺ പൗണ്ടിന്റെ നേട്ടവും നൂറുകണക്കിന് തൊഴിലവസരങ്ങൾ സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന വാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഊർജസുരക്ഷ ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഊർജ സെക്രട്ടറി മിയാത്ത ഫഹൻബുല്ലെ പറഞ്ഞു.

എന്നാൽ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്. പുതിയ എണ്ണ-വാതക ഉൽപ്പാദനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും ഉപഭോക്താക്കളുടെ ഊർജബില്ലിൽ കാര്യമായ കുറവുണ്ടാക്കില്ലെന്നുമാണ് വിമർശകരുടെ വാദം.

അതേസമയം, ബ്രിട്ടനിലെ ഏറ്റവും വലിയ വികസിപ്പിക്കാത്ത എണ്ണപ്പാടമായ റോസ്ബാങ്കിന് ഉൽപ്പാദനാനുമതി നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more