- അഭയാർഥി അപേക്ഷ തള്ളിയവർക്ക് അഞ്ച് ദിവസത്തെ സാവകാശം ഒഴിവാക്കുന്നു; ബ്രിട്ടനിൽ ഉടൻ നാടുകടത്തൽ നടപടിക്ക് നീക്കം
- കുടിയേറ്റക്കാരെ നാടുകടത്താൻ റുവാണ്ടയിൽ കേന്ദ്രം; അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പദ്ധതിയുമായി
- യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു....... ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം
- റെഡിച്ചിലെ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു; അന്ത്യം നാട്ടിൽ നിന്ന് മടങ്ങിവരവേ ഹീത്രു വിമാനത്താവളത്തിൽ വച്ച്
- വിലവിവര പട്ടികയും സ്റ്റോക്ക് ലഭ്യതയുമായിമൊബൈൽ സന്ദേശങ്ങളിലൂടെ ഹെറോയിനും കൊക്കെയ്നും വിൽപ്പന; ലെസ്റ്ററിലെ ലഹരിമാഫിയ സംഘത്തെ പോലീസ് പൊക്കി
- ഇറാനുമായുള്ള സംഘർഷം ശക്തമാകുന്നു; പശ്ചിമേഷ്യയിൽ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലുമായി അമേരിക്ക
- അഭയാർഥികളെ ടാക്സിയിലും ബസിലും കൊണ്ടുപോകാൻ ലേബർ സർക്കാർ ചെലവഴിച്ചത് 52 മില്യൺ പൗണ്ടിലധികം; നികുതിദായകരുടെ പണം ധൂർത്തടിക്കുന്നുവെന്ന് വിമർശനം
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം
- Nov 16, 2026
ജയകുമാർ നായർ
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)
ചെൽറ്റൻഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാപരവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖ നേതാക്കളെ വിശിഷ്ട സേവന പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവംബർ ഏഴ് ശനിയാഴ്ച ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
യുക്മയുടെ സംഘടനാ വളർച്ചയ്ക്കും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും യുവജന ശാക്തീകരണത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും നൽകിയ ദീർഘകാല സേവനങ്ങളാണ് പുരസ്കാരങ്ങളിലൂടെ അംഗീകരിച്ചത്.
മുൻകാല ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചവരെയും നിലവിലെ ദേശീയ ഭാരവാഹികളെയും ഒരേ വേദിയിൽ ആദരിച്ച ചടങ്ങ് യുക്മയുടെ സംഘടനാ ചരിത്രത്തിലെ ശ്രദ്ധേയമായ മുഹൂർത്തമായി.
ഡോ. ബിജു പെരിങ്ങത്തറയ്ക്ക് യുവജന ശാക്തീകരണത്തിനും സേവനമികവിനുമുള്ള പുരസ്കാരം
യുക്മ മുൻ ദേശീയ പ്രസിഡന്റും (2022–2025) നിലവിലെ യൂത്ത് കോർഡിനേറ്ററുമായ ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ‘എക്സലൻസ് ഇൻ സർവീസ് ആൻഡ് യൂത്ത് എംപവർമെന്റ് അവാർഡ്’ (Excellence in Service & Youth Empowerment Award) മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനിച്ചു.

യുക്മയുടെ ദേശീയ നേതൃത്വത്തിലും യുവജന പ്രവർത്തനങ്ങളിലും നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. യുക്മയുടെ പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സംഘടനയുടെ തുടർച്ചയായ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നതിനുമുള്ള സേവനങ്ങൾക്ക് ലഭിച്ച അംഗീകാരമായി പുരസ്കാരം മാറി.
മനോജ് പിള്ളയ്ക്ക് പ്രതിസന്ധികളെ അതിജീവിച്ച നേതൃത്വത്തിനും സാമൂഹിക സേവനത്തിനുമുള്ള പുരസ്കാരം
യുക്മ മുൻ ദേശീയ പ്രസിഡന്റും (2019–2022) നിലവിലെ ലെയ്സൺ ഓഫീസറുമായ മനോജ് പിള്ളയ്ക്ക് ‘എക്സലൻസ് ഇൻ റെസിലിയൻസ് ആൻഡ് കമ്മ്യൂണിറ്റി അവാർഡ്’ (Excellence in Resilience & Community Award) സമ്മാനിച്ചു. പ്രതിസന്ധികളെ അതിജീവിച്ചുള്ള സംഘടനാ പ്രവർത്തനങ്ങൾക്കും മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും നൽകിയ അംഗീകാരമാണ് ഈ പുരസ്കാരം.

2019 മുതൽ 2022 വരെ യുക്മ ദേശീയ പ്രസിഡന്റായി പ്രവർത്തിച്ച മനോജ് പിള്ളയുടെ നേതൃത്വപരമായ സേവനങ്ങളും സമൂഹത്തിനായി നൽകിയ സംഭാവനകളും ചടങ്ങിൽ ആദരിക്കപ്പെട്ടു.
അലക്സ് വർഗീസിന് ദീർഘകാല സേവന പുരസ്കാരം
മലയാളി സമൂഹത്തോടുളള പ്രതിബന്ധതയ്ക്കും, സംഘടനാ പ്രവർത്തനങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തോടെ നേതൃത്വം നൽകിയ യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയും (2019–2022) നിലവിലെ യുക്മ ചാരിറ്റി വൈസ് ചെയർമാനുമായ അലക്സ് വർഗീസിന് ‘ഡിസ്റ്റിംഗ്വിഷ്ഡ് ലോങ് സർവീസ് അവാർഡ്’ (Distinguished Long Service Award) മന്ത്രി സമ്മാനിച്ചു.

യുക്മയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ദീർഘകാലമായി നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. ദേശീയ ജനറൽ സെക്രട്ടറിയെന്ന നിലയിലും, നാഷണൽ ട്രഷറർ, നാഷണൽ ജോയിൻ്റ് സെക്രട്ടറി, നാഷണൽ ജോയിൻ്റ് ട്രഷറർ, രണ്ടു ടേമുകളിലായി നാല് വർഷക്കാലം നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ, ദേശീയ സമിതിയംഗം തുടങ്ങിയ നിലകളിൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിർവഹിച്ച ഉത്തരവാദിത്തങ്ങളും നിലവിൽ യുക്മ ചാരിറ്റിയിലൂടെ തുടരുന്ന സേവനങ്ങളും ഈ ആദരവിന് പശ്ചാത്തലമായി.
കുര്യൻ ജോർജ്ജിന് സംഘടനാ സേവനമികവിനുള്ള പുരസ്കാരം
യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയും (2022–2025) നിലവിലെ ദേശീയ പി.ആർ.ഒ.യുമായ കുര്യൻ ജോർജ്ജിന് ‘എക്സലൻസ് ഇൻ ഓർഗനൈസേഷണൽ സർവീസ്’ (Excellence in Organisational Service) പുരസ്കാരം നൽകി ആദരിച്ചു.

യുക്മയുടെ സംഘടനാപരമായ പ്രവർത്തനങ്ങൾക്കും ദേശീയതലത്തിലുള്ള ഏകോപനത്തിനും നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം..2022 മുതൽ 2025 വരെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച കുര്യൻ ജോർജ്ജ്, നിലവിൽ ദേശീയ പി.ആർ.ഒ. എന്ന നിലയിലും സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്മിത ബാബു തോട്ടത്തിന് ഇവന്റ് നേതൃത്വത്തിനും സംഘാടക മികവിനുമുള്ള പുരസ്കാരം
യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത ബാബു തോട്ടത്തിന് ‘എക്സലൻസ് ഇൻ ഇവന്റ് ലീഡർഷിപ്പ് ആൻഡ് ഓർഗനൈസേഷണൽ സർവീസ്’ (Excellence in Event Leadership & Organisational Service) പുരസ്കാരം മന്ത്രി സമ്മാനിച്ചു.

2026 മേയിൽ നടന്ന യുക്മ നഴ്സസ് ഫോറം കൺവെൻഷന്റെ വിജയകരമായ സംഘാടനത്തിന് നൽകിയ നേതൃത്വവും സമർപ്പണവും വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. യുകെയിലെ മലയാളി നഴ്സിങ് സമൂഹത്തെ ഒരുമിപ്പിക്കുന്ന യുക്മ നഴ്സസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഘാടക പിന്തുണയ്ക്കും പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും ലഭിച്ച പ്രത്യേക അംഗീകാരമായി ഈ ആദരം. ദേശീയ വൈസ് പ്രസിഡന്റായ സ്മിത ബാബു തോട്ടത്തിന്റെ നേതൃത്വമികവും സംഘാടകശേഷിയും പുരസ്കാരത്തിലൂടെ അംഗീകരിക്കപ്പെട്ടു.
റെയ്മോൾ നിധീരിക്ക് സാംസ്കാരിക പരിപാടികളുടെ ഏകോപനത്തിനും നേതൃത്വത്തിനുമുള്ള പുരസ്കാരം
യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരിക്ക് ‘എക്സലൻസ് ഇൻ കൾച്ചറൽ പ്രോഗ്രാം കോർഡിനേഷൻ ആൻഡ് ലീഡർഷിപ്പ്’ (Excellence in Cultural Programme Coordination & Leadership) പുരസ്കാരം സമ്മാനിച്ചു.
2026 ഓഗസ്റ്റ് 15ന് നടന്ന യുക്മ കേരള പൂരം വള്ളംകളിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളുടെ വിജയകരമായ ഏകോപനത്തിനും നേതൃത്വത്തിനും നൽകിയ സംഭാവനകളാണ് പുരസ്കാരത്തിലൂടെ അംഗീകരിച്ചത്.

വിപുലമായ സാംസ്കാരിക പരിപാടികളുടെ ആസൂത്രണത്തിലും ഏകോപനത്തിലും പ്രകടിപ്പിച്ച സമർപ്പണവും സംഘാടക മികവും പരിഗണിച്ചാണ് റെയ്മോൾ നിധീരിയെ ആദരിച്ചത്.
മുൻകാല നേതൃത്വത്തിനും നിലവിലെ ഭാരവാഹികൾക്കും ഒരേ വേദിയിൽ ആദരം
യുക്മയുടെ ചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചവരെയും നിലവിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും ആദരിച്ച ചടങ്ങിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.
ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള എന്നീ മുൻ ദേശീയ പ്രസിഡന്റുമാർക്കും അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ് എന്നീ മുൻ ദേശീയ ജനറൽ സെക്രട്ടറിമാർക്കും ലഭിച്ച പുരസ്കാരങ്ങൾ സംഘടനയുടെ തുടർച്ചയായ വളർച്ചയിൽ മുൻകാല നേതൃത്വം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി.
അതോടൊപ്പം നിലവിലെ ദേശീയ വൈസ് പ്രസിഡന്റ് സ്മിത ബാബു തോട്ടം, ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധീരി എന്നിവർക്ക് ലഭിച്ച പുരസ്കാരങ്ങൾ സമീപകാലത്ത് യുക്മ സംഘടിപ്പിച്ച പ്രധാന പരിപാടികളുടെ വിജയത്തിന് പിന്നിലെ നേതൃത്വത്തെയും സംഘാടക മികവിനെയും ആദരിക്കുന്നതുമായി.

ദേശീയ കലാമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പുരസ്കാരസമർപ്പണം
പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പി. സി. വിഷ്ണുനാഥ് പരമ്പരാഗത നിലവിളക്ക് കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ യുവഗായിക സൗപർണിക നായർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മനോഹരമായ ഗാനാലാപനത്തിലൂടെ ചടങ്ങിന് മാറ്റുകൂട്ടി.
ദേശീയ ട്രഷറർ ഷീജോ വർഗീസ് നന്ദിപ്രകാശനം നടത്തി. തുടർന്ന് നടന്ന ഉപഹാരസമർപ്പണ ചടങ്ങിലാണ് യുക്മയുടെ ആറു പ്രമുഖ നേതാക്കൾക്ക് മന്ത്രി വിശിഷ്ട സേവന പുരസ്കാരങ്ങൾ സമ്മാനിച്ചത്.
യുക്മ ദേശീയ കലാമേള കൺവീനറും വൈസ് പ്രസിഡന്റുമായ വർഗീസ് ഡാനിയൽ, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരും മറ്റ് ദേശീയ സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സേവന പാരമ്പര്യത്തിന് അംഗീകാരം; പുതുതലമുറയ്ക്ക് പ്രചോദനം
യുകെയിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും യുവജനങ്ങൾക്ക് അവസരങ്ങൾ ഒരുക്കുന്നതിനും സാമൂഹിക കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും യുക്മ നടത്തുന്ന പ്രവർത്തനങ്ങളുടെ പിന്നിൽ നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും നിസ്വാർത്ഥ സേവനമുണ്ട്.
സംഘടനയുടെ വിവിധ കാലഘട്ടങ്ങളിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ചവരുടെ സേവനങ്ങൾ അംഗീകരിക്കുന്ന ഇത്തരം പുരസ്കാരങ്ങൾ, പുതിയ തലമുറയിലെ സാമൂഹിക പ്രവർത്തകർക്കും സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവരുന്നവർക്കും പ്രചോദനമാകുന്നു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് ലഭിച്ച വിശിഷ്ട സേവന പുരസ്കാരങ്ങൾ, പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനച്ചടങ്ങിലെ ശ്രദ്ധേയമായ മുഹൂർത്തങ്ങളിലൊന്നായി മാറി. പ്രവാസി മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കായി നൽകിയ സേവനങ്ങളെയും സംഘടനാപരമായ സമർപ്പണത്തെയും ആദരിച്ച ചടങ്ങ് യുക്മയുടെ സേവനപാരമ്പര്യത്തിന് നൽകിയ അംഗീകാരമായി.

Latest News:

വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ കുടുംബം മറന്നത് ഏഴുവയസ്സുകാരനെ! കുട്ടിയെ വിമാനത്തിൽ തനിച്ചാക്കി മാതാപ...
സാവോ പോളോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഏഴുവയസ്സുകാരനായ മകനെ വിമാനത്തിനുള്ളിൽ മറന്ന് കുടുംബം പുറ...World
പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; 007 വേഷത്തിൽ ഡാനിയൽ ക്രെയ്ഗിന് പകരക്കാരനാകുന്നത് ‘ബാറ്റ്മ...
ലണ്ടൻ: ലോകപ്രശസ്ത ചാരനായ ജെയിംസ് ബോണ്ടിന്റെ പുതിയ അവതാരകനായി ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസണെ തിരഞ...Movies
അഭയാർഥി അപേക്ഷ തള്ളിയവർക്ക് അഞ്ച് ദിവസത്തെ സാവകാശം ഒഴിവാക്കുന്നു; ബ്രിട്ടനിൽ ഉടൻ നാടുകടത്തൽ നടപടിക്ക...
ലണ്ടൻ: ബ്രിട്ടനിൽ അഭയാർഥി അപേക്ഷയും തുടർന്നുള്ള അപ്പീലുകളും തള്ളപ്പെട്ട കുടിയേറ്റക്കാർക്ക് നിലവിലുള...UK NEWS
കുടിയേറ്റക്കാരെ നാടുകടത്താൻ റുവാണ്ടയിൽ കേന്ദ്രം; അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പദ്ധതിയുമായി
യൂറോപ്പിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി റുവാണ്ടയിൽ പ്രത്യേക കേന്...World
46 വർഷങ്ങൾക്കിപ്പുറവും താരപരിവേഷം മങ്ങാതെ ജയൻ; ഇന്നും മലയാളിയുടെ മനസ്സിൽ ആക്ഷൻ ഇതിഹാസം!
തിരുവനന്തപുരം: ഡ്യൂപ്പുകളില്ലാതെ, ആധുനിക വിഎഫ്എക്സ് സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ വെള്ളിത്തിരയിൽ...Movies
റെഡിച്ചിലെ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു; അന്ത്യം നാട്ടിൽ നിന്ന് മടങ്ങിവരവേ ഹീത്രു വിമാനത്താവളത്തിൽ ...
ലണ്ടൻ: നാട്ടിൽ അവധിക്കുപോയി മടങ്ങിയെത്തിയ പിതാവിനെ സ്വീകരിക്കാൻ ഹീത്രോ വിമാനത്താവളത്തിൽ കാത്തുനിന്ന...Obituary
വിലവിവര പട്ടികയും സ്റ്റോക്ക് ലഭ്യതയുമായിമൊബൈൽ സന്ദേശങ്ങളിലൂടെ ഹെറോയിനും കൊക്കെയ്നും വിൽപ്പന; ലെസ്റ്...
ലെസ്റ്റർ: മൊബൈൽ ഫോണുകളിലേക്ക് ബൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ച് ഹെറോയിനും കൊക്കെയ്നും വിൽപ്പന നട...UK NEWS
യുകെയിൽ മെഡിക്കൽ കനബീസ് പ്രിസ്ക്രിപ്ഷൻ നൽകാൻ ബൂട്ട്സ്
ലണ്ടൻ: യുകെയിലെ പ്രമുഖ ഫാർമസി ശൃംഖലയായ ബൂട്ട്സ് (Boots) മെഡിക്കൽ കഞ്ചാവ് ചികിത്സയ്ക്കായി ഓൺലൈൻ കുറി...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ കുടുംബം മറന്നത് ഏഴുവയസ്സുകാരനെ! കുട്ടിയെ വിമാനത്തിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തേക്ക് സാവോ പോളോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഏഴുവയസ്സുകാരനായ മകനെ വിമാനത്തിനുള്ളിൽ മറന്ന് കുടുംബം പുറത്തേക്ക് പോയത് വിമാനത്താവളത്തിൽ ആശങ്കയ്ക്കിടയാക്കി. ബ്രസീലിലെ സാവോ പോളോയിൽ നിന്ന് പോർട്ടോ അലെഗ്രെയിലേക്ക് സർവീസ് നടത്തിയ ലാറ്റം എയർലൈൻസിന്റെ LA3420 വിമാനത്തിലാണ് സംഭവം. നവംബർ 14 ശനിയാഴ്ച നടന്ന സംഭവത്തിൽ വിമാനം ലാൻഡ് ചെയ്ത് ഏകദേശം 20 മിനിറ്റിന് ശേഷമാണ് ജീവനക്കാർ വിമാനത്തിനുള്ളിൽ കുട്ടി തനിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങൾ വിമാനം ഇറങ്ങി പുറത്തേക്ക് പോയെങ്കിലും ഏഴുവയസ്സുകാരനെ കൂടെ കൊണ്ടുപോകാൻ മറക്കുകയായിരുന്നു
- പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസൺ; 007 വേഷത്തിൽ ഡാനിയൽ ക്രെയ്ഗിന് പകരക്കാരനാകുന്നത് ‘ബാറ്റ്മാൻ’ താരം ലണ്ടൻ: ലോകപ്രശസ്ത ചാരനായ ജെയിംസ് ബോണ്ടിന്റെ പുതിയ അവതാരകനായി ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസണെ തിരഞ്ഞെടുത്തു. ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായാണ് 40കാരനായ പാറ്റിൻസൺ 007 വേഷത്തിലെത്തുന്നത്. ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ ചിത്രത്തിലൂടെയാണ് താരം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ‘ട്വൈലൈറ്റ്’, ‘ദി ബാറ്റ്മാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാറ്റിൻസൺ, ജെയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്ന ഏഴാമത്തെ നടനാണ്. തിങ്കളാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമാണ് ഇതോടെ വിരാമമായത്. ഡെനിസ് വില്ലന്യൂവ് സംവിധാനം ചെയ്യുന്ന പുതിയ
- 46 വർഷങ്ങൾക്കിപ്പുറവും താരപരിവേഷം മങ്ങാതെ ജയൻ; ഇന്നും മലയാളിയുടെ മനസ്സിൽ ആക്ഷൻ ഇതിഹാസം! തിരുവനന്തപുരം: ഡ്യൂപ്പുകളില്ലാതെ, ആധുനിക വിഎഫ്എക്സ് സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന സാഹസിക രംഗങ്ങൾ അവതരിപ്പിച്ച ജയൻ എന്ന അതുല്യ നടന്റെ ഓർമകൾക്ക് ഇന്നും ആരാധകമനസ്സുകളിൽ മങ്ങലേറ്റിട്ടില്ല. മലയാള സിനിമയിൽ നിന്ന് വിടപറഞ്ഞ് 46 വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ താരപരിവേഷത്തിന് ഒട്ടും കുറവില്ല. പഴയ തലമുറയെ മാത്രമല്ല, ജെൻ-സീ തലമുറയെയും തന്റെ സ്റ്റൈലും അഭിനയശൈലിയും കൊണ്ട് ആവേശം കൊള്ളിക്കുന്ന അപൂർവ പ്രതിഭയായി ജയൻ ഇന്നും നിലകൊള്ളുന്നു. 1980 നവംബർ 16-നാണ് ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ ഷോലവാരത്ത്
- യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം ജയകുമാർ നായർ (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ചെൽറ്റൻഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാപരവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖ നേതാക്കളെ വിശിഷ്ട സേവന പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവംബർ ഏഴ് ശനിയാഴ്ച ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി
- വിലവിവര പട്ടികയും സ്റ്റോക്ക് ലഭ്യതയുമായിമൊബൈൽ സന്ദേശങ്ങളിലൂടെ ഹെറോയിനും കൊക്കെയ്നും വിൽപ്പന; ലെസ്റ്ററിലെ ലഹരിമാഫിയ സംഘത്തെ പോലീസ് പൊക്കി ലെസ്റ്റർ: മൊബൈൽ ഫോണുകളിലേക്ക് ബൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ച് ഹെറോയിനും കൊക്കെയ്നും വിൽപ്പന നടത്തിയിരുന്ന സംഘടിത ലഹരിമാഫിയ സംഘത്തെ പൊലീസ് തകർത്തു. ലെസ്റ്റർ, ലെസ്റ്റർഷെയർ, മിഡ്ലാൻഡ്സ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ എട്ട് പ്രതികൾ കുറ്റം സമ്മതിച്ചു. ഇതിൽ അഞ്ച് പേർക്ക് ആകെ 18 വർഷത്തിലധികം തടവുശിക്ഷ ലഭിച്ചു. മയക്കുമരുന്നുകളുടെ വിലയും ലഭ്യമായ സ്റ്റോക്കും ഉൾപ്പെടുത്തിയ സന്ദേശങ്ങൾ നിരവധി ആളുകൾക്ക് അയച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആറ് മൊബൈൽ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെ തുടർന്നാണ് ഈസ്റ്റ് മിഡ്ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻസ്
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം
ജയകുമാർ നായർ (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ചെൽറ്റൻഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാപരവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖ നേതാക്കളെ വിശിഷ്ട സേവന പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവംബർ ഏഴ് ശനിയാഴ്ച ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ്
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും





click on malayalam character to switch languages