തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് വൻ വിൽപ്പന. കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12-വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചു. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ എന്ന രീതിയിലാണ് സൗജന്യ കലണ്ടർ നൽകിയിട്ടുള്ളത്.
40 രൂപയാണ് സർക്കാർ കലണ്ടറിൻ്റെ വില. കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിച്ചത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടക്കാൻ സാധിച്ചു. ഈ സാഹചര്യത്തിൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.
നവംബർ 12 വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജി.സി.പി (GCP) പബ്ലിക്കേഷൻ വഴിയാണ്. ഇവിടെ നിന്നും 40,360 കലണ്ടറുകൾ (36,749 വിൽപ്പന, 3,611 സൗജന്യം) വിതരണം ചെയ്തു. ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് ഒന്നാമത്. കോട്ടയം 16396, തൃശൂർ 14001, പാലക്കാട് 13117, കോഴിക്കോട് 12665, കൊല്ലം 12594, കണ്ണൂർ 12145, ആലപ്പുഴ 9375, മലപ്പുറം 9039, പത്തനംതിട്ട 4254 മണ്ണന്തല എഫ്.എസ് 1917, കാസർകോട് 1493, വയനാട് 1281 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വിൽപ്പന കണക്ക്.
ഒക്ടോബർ 30 മുതൽ നവംബർ 10 വരെയുള്ള 12 ദിവസങ്ങളിൽ മാത്രം എറണാകുളത്ത് 23,615 കലണ്ടറുകൾ വിറ്റഴിഞ്ഞു (മുൻവർഷം ഇത് 15,998 ആയിരുന്നു). കോട്ടയത്ത് മുൻവർഷത്തെ 13,000-ൽ നിന്ന് 14,970 ആയും, തൃശൂരിൽ 13,000-ൽ നിന്ന് 13,748 ആയും, കോഴിക്കോട് 10,000-ൽ നിന്ന് 12,628 ആയും, കൊല്ലത്ത് 7,000-ൽ നിന്ന് 12,577 ആയും, മലപ്പുറത്ത് 6,000-ൽ നിന്ന് 8,466 ആയും വിൽപ്പന ഉയർന്നു.
Latest News:

പച്ചപ്പാടത്തിന് നടുവില്‍ പ്രണയത്തിന്റെ അടയാളം; കൗതുകമായി കര്‍ഷകന്റെ പാഡി ആര്‍ട്ട്
മലപ്പുറം: വിശാലമായ പച്ചനെല്പ്പാടത്തിന് നടുവില്‍ ഒരു ഹൃദയം. കറുപ്പും വയലറ്റും കലര്‍ന്ന നിറങ്ങള്ക്ക...
Kerala

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; 15,600 കോടിയുടെ വികസന പദ്ധതികളുടെ ഉ...
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ജി പാള...
India

ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു; പ്രഖ്യാപനവുമായി തെലങ്കാന പിസിസി
ഡല്‍ഹി: സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ സിനിമയാക്കുന്നു. തെലങ്കാന പിസി...
India

പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ്, കണക്കുകളിൽ സുതാര്യത നിർബന്ധം;...
കൊച്ചി: സർക്കാർ പണം കൊടുക്കുകയും, കടത്തിന് ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കീഫ്ബിയെന്ന് ...
Kerala

നിലപാടുകളുടെ രാജകുമാരന് എന്ന് പറയുന്നയാള്‍ നിലപാട് മാറ്റി പറയുകയാണ്, സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരസമിത...
Latest News

സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റ...
Kerala

ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു; സെർവറുകളിലുണ്ടായ സാങ്കേതിക തകരാറെന്ന് വിശദീകരണം
വാഷിങ്ടൺ: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. എംഎസ് 365, ടീംസ്, കോപൈലറ്റ്, വേർഡ്, എക...
Kerala

നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയില്ല; പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപ...
വയനാട്: പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ. നഷ്ടപരിഹാര പട്ടികയിൽ ഉൾപ...
Kerala
click on malayalam character to switch languages