1 GBP = 124.75
breaking news

ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ്: ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക്, അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കി മുംബൈ

ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ്: ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക്, അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കി മുംബൈ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക്. ഹാര്‍ദികിനെ കൈമാറി അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. 18 കോടി രൂപയായിരിക്കും ഇരുതാരങ്ങളുടെയും സീസണിലെ പ്രതിഫലം

കഴിഞ്ഞ മൂന്ന് സീസണിലും ഹാര്‍ദികിന് കീഴില്‍ കളിച്ച മുംബൈക്ക് കിരീടം നേടാനായിരുന്നില്ല. ആരാധക പ്രതിഷേധം കൂടി ശക്തമായതോടെയാണ് ഹാര്‍ദികിനെ കൈവിടാന്‍ മുംബൈ തീരുമാനിച്ചത്. രോഹിത് ശര്‍മ വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 മുതല്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്ന ശേഷമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പഞ്ചാബ് കിംഗ്സിലേക്ക് മാറുന്നത്. അതേസമയം, ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് 2019-ല്‍ ഐപിഎല്‍ അരങ്ങേറിയത് മുതല്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു.

അതേസമയം, ഹാര്‍ദിക് പണ്ഡ്യയുടെ ഐപിഎല്‍ ട്രേഡില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഹാര്‍ദിക് ടീം വിട്ടാലും മുംബൈ ഇന്ത്യന്‍സിന് കാര്യമായ തിരിച്ചടിയുണ്ടാകില്ലെന്നാണ് ആകാശ് ചോപ്രയുടെ പ്രതികരണം. പകരം പഞ്ചാബിന്റെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ സ്വന്തമാക്കാനായാല്‍ മുംബൈയുടെ ബൗളിങ് നിര കൂടുതല്‍ ശക്തമാകുമെന്നും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more