1 GBP = 124.75
breaking news

സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്ന് കുടുംബത്തിന് ഉറപ്പ് ലഭിച്ചു; ഇറാനിൽ കുടുങ്ങിയ അക്ഷയ്‌യെ ഉടൻ നാട്ടിൽ എത്തിക്കും

സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്ന് കുടുംബത്തിന് ഉറപ്പ് ലഭിച്ചു; ഇറാനിൽ കുടുങ്ങിയ അക്ഷയ്‌യെ ഉടൻ നാട്ടിൽ എത്തിക്കും

ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി അക്ഷയ് ഹരീഷിനെ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി കേന്ദ്രമന്ത്രി സുരേഷ്ഗോപി. നാട്ടിലെത്താനുള്ള താത്കാലിക രേഖകൾ ഉടൻ കൈമാറും. ഇറാൻ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അക്ഷയ്‌യെ നേരിട്ട് കാണുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. ഇതുവരെ ലഭിക്കുന്നത് ആശ്വാസകരമായ വിവരങ്ങളെന്ന് അക്ഷയ്‌യുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെ രാത്രി വരെ മകനുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. നിലവിൽ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്.വൈഫൈ കട്ട് ആയാൽ ബന്ധപ്പെടാൻ കഴിയില്ല എന്നൊരു ആശങ്ക മാത്രമാണ് ഉള്ളത്. മന്ത്രി ബിന്ദുകൃഷ്ണയുടെ ഇടപെടലിൽ ആശ്വാസം ഉണ്ടെന്നും എല്ലാവരും നിരന്തരം ഇടപെട്ട് ഉടൻ മകനെ നാട്ടിൽ എത്തിക്കണമെന്നും അക്ഷയ്യുടെ അമ്മ സരിത പറഞ്ഞു.

പാസ്പോർട്ട് ഉൾപ്പടെ നഷ്ട്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽ പെട്ടത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജന്‍റ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിന്‍റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more