1 GBP = 124.75
breaking news

കൈക്കൂലി വാങ്ങിയിട്ടില്ല; അടിസ്ഥാന രഹിതമായ ആരോപണം, സീറാം സാംബ ശിവ റാവുവിനെതിരെ പരാതി നൽകി മധ്യ മേഖല ജോയിന്റ് കമ്മീഷണർ

കൈക്കൂലി വാങ്ങിയിട്ടില്ല; അടിസ്ഥാന രഹിതമായ ആരോപണം, സീറാം സാംബ ശിവ റാവുവിനെതിരെ പരാതി നൽകി മധ്യ മേഖല ജോയിന്റ് കമ്മീഷണർ

വിവാദം ഒടുങ്ങാതെ എക്സൈസ് വകുപ്പ്. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. മധ്യമേഖല ജോയിന്റ് കമ്മീഷണർ എസ്.വിനോദ് കുമാറാണ് പരാതി നൽകിയത്. വിനോദ് കുമാറിനെതിരെ സീറാം സാംബ ശിവറാവു കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.

സീറാം സാംബ ശിവ റാവുവിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾക്കെതിരെയാണ് പരാതി. ഗംഗ ബാറിൽ നിന്നും താൻ കൈക്കൂലി വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. നടപടിക്രമങ്ങളുമായോ ബാർ ഉടമകളുമായോ തനിക്ക് ബന്ധമില്ല. ഇൻഫോർമർ പറഞ്ഞ കാര്യമെന്ന രീതിയിൽ ആരോപണം റിപ്പോർട്ടിൽ ഉന്നയിക്കുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ റിപ്പോർട്ട് തയ്യാറാക്കിയെന്നും
സീറാം സാംബ ശിവ റാവുവിന് തന്നോട് വ്യക്തി വൈരാഗ്യമെന്നും പരാതിയിൽ പറയുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വകുപ്പ് മന്ത്രി അടക്കം പ്രതിരോധത്തിൽ ആയിരുന്നു. റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more