1 GBP = 125.19
breaking news

സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം

സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം

അരുൺ ജോർജ്ജ്

ഹെറിഫോഡ് : യുകെ യിലെ ഏറ്റവും വലിയ കലാമേളയിൽ കലാ പ്രതിഭാ പട്ടം ചൂടി ഹെറിഫോഡ് മലയാളി അസോസിയേഷൻ അംഗം ആൻസൺ ബിനോയി. ചെൽറ്റൻ ഹാമിൽ വച്ച് നടന്ന നിരവധി പ്രതിഭകൾ മാറ്റുരച്ച 17മത് യുക്മ നാഷണൽ കലാ മേളയിൽ ജൂനിയർ വിഭാഗത്തിൽ മിഡ്‌ലാൻഡ്സ് റീജിയനെ പ്രതിനിധീകരിച്ചാണ് ആൻസൺ മലയാളം ലളിതഗാനത്തിലും, പദ്യ പാരായണത്തിലും സമ്മാനം നേടിയത്. 2024ൽ യു എ യിൽ നിന്ന് യുകെ ഹെറിഫോഡിൽ എത്തിയ ആൻസണും കുടുംബവും ഹേമയുടെ അംഗത്വം നേടുകയും കലാപ്രവർത്തനങ്ങളിൽ സജീവ സാനിധ്യമറിയയ്ക്കുകയും ചെയ്തു. ബാല്യകാലം മുതൽ ശ്രീലയം മ്യൂസിക് അക്കാദമിയിൽനിന്നും ഓൺലൈൻ ആയി സംഗീതം അഭ്യസിയ്ക്കുന്ന ആൻസൻ ഇതിനോടകം യുകെ യിലെ വിവിധ സംഘടനകൾ നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി സംഗീതയാത്ര തുടരുകയാണ്.

നാട്ടിൽ കോട്ടയം ജില്ലയിൽ കുറുപ്പന്തറയിൽ വഴക്കുഴി സ്വദേശികളായ ബിനോയ്‌ ബീന ദമ്പതികളുടെ ഇളയ പുത്രനായആൻസണ് ഒരു സഹോദരിയുമുണ്ട്, അഞ്ജലീന .ഹെറിഫോഡിലെ സിക്സ്ത് ഫോം കോളേജ് വിദ്യാർത്ഥിയായ ആൻസണ് യുക്മ ദേശീയ കലാമേളയിൽ ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷത്തിലാണ് ഹെറിഫോഡ് മലയാളികൾ. പഠനത്തോടൊപ്പം സംഗീതസപര്യയും തുടരുവാനാണ് ആൻസന്റെ തീരുമാനം. ഒപ്പം ഉറച്ച പ്രോത്സാഹനവുമായി കുടുംബവും, മലയാളി സമൂഹവുംഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more