1 GBP = 127.39
breaking news

ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ലണ്ടനിൽ; ഐഒസിയുടെ മുഖാമുഖം പരിപാടി നാളെ ഹോൺചർച്ചിൽ

ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ലണ്ടനിൽ; ഐഒസിയുടെ മുഖാമുഖം പരിപാടി നാളെ ഹോൺചർച്ചിൽ

ലണ്ടൻ. അന്താരാഷ്ട്ര ടൂറിസം മാർക്കറ്റിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കേരള ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യു.കെ. കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കുന്നത്. നവംബർ 5ന് വൈകിട്ട് അഞ്ചിന് ലണ്ടനിലെ ഹോൺചർച്ചിലുള്ള ഷെഫ് ജോമോൻസ് വീട് (Veedu) റെസ്റ്റോറന്റിലാണ് സംഗമം.

കേരളത്തിന്റെ സമകാലിക സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ, സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ, ടൂറിസം മേഖലയിലെ സാധ്യതകൾ, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾക്ക് വഹിക്കാനാകുന്ന പങ്കും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ മുഖാമുഖം പരിപാടിയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.കെയിലെ മലയാളി സമൂഹത്തിന് കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും വിവിധ വിഷയങ്ങളിലുള്ള മന്ത്രിയുടെ നിലപാടുകളും നേരിട്ട് അറിയാനുള്ള അവസരം കൂടിയായിരിക്കും ഈ സംഗമം. സംഗമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അറിയിച്ചു.

വേദി: Chef Jomon‘s Veedu Restaurant, 197–201 High Street, Hornchurch, Essex, RM11 3XT.

തീയതിയും സമയവും: നവംബർ 5, വൈകിട്ട് 5 മണി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more