1 GBP = 127.10
breaking news

സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകളുടെ ബാർ പദവി; സംസ്ഥാനത്തിനെതിരെ ശക്തമായ നിലപാടുമായ് കേന്ദ്രം, വീഴ്ച പറ്റിയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകളുടെ ബാർ പദവി; സംസ്ഥാനത്തിനെതിരെ ശക്തമായ നിലപാടുമായ് കേന്ദ്രം, വീഴ്ച പറ്റിയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

ഡൽഹി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിച്ച അപേക്ഷകൾ വെറും പ്രാഥമിക രേഖ മാത്രമാണ്. പരിശോധന നടത്തി ഔദ്യോഗികമായി സ്റ്റാർ പദവി നൽകുന്നതുവരെ ഈ അപേക്ഷകൾ ബാർ ലൈസൻസിനായോ മറ്റ് ആനുകൂല്യങ്ങൾക്കായോ യോഗ്യതയായി പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ സാധുതയുള്ള സ്റ്റാർ സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്ഥാനത്തെ 147-ഓളം ഹോട്ടലുകൾക്ക് എൽ.ഡി.എഫ് സർക്കാർ ബാർ ലൈസൻസ് അനുവദിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ മാനദണ്ഡങ്ങളും ഭൗതിക സാഹചര്യങ്ങളും ഉറപ്പുവരുത്താതെയാണ് സ്റ്റാർ പദവിക്കായി അപേക്ഷ നൽകിയത്. തുടർന്ന് കേന്ദ്ര മന്ത്രാലയം നടത്തുന്ന ഇൻസ്‌പെക്ഷനും പരിശോധനാ നടപടികളും പൂർത്തിയാക്കാൻ അനുവദിക്കാതെ വൈകിപ്പിച്ചത് ഹോട്ടലുടമകൾ തന്നെയാണ്.

സ്റ്റാർ പദവിക്കുള്ള അപേക്ഷ മാത്രം മാനദണ്ഡമാക്കി ബാർ ലൈസൻസ് നൽകിയത് അബ്കാരി ചട്ടങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനവും സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുമാണെന്ന് കേന്ദ്രം വ്യക്തമാക്കി. സ്റ്റാർ കാറ്റഗറി പരിശോധനകളിൽ ക്രമക്കേട് കാണിച്ച് ലൈസൻസ് നേടിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം തങ്ങളുടെ ശക്തമായ നിലപാട് കോടതിയെ അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more