1 GBP = 127.10
breaking news

5 സംസ്ഥാനങ്ങൾ, എസ്ഐആറിലൂടെ കുറഞ്ഞത് 2.29 കോടി വോട്ടർമാർ, ഏറ്റവും കൂടുതൽ ഉത്തർ പ്രദേശിൽ

5 സംസ്ഥാനങ്ങൾ, എസ്ഐആറിലൂടെ കുറഞ്ഞത് 2.29 കോടി വോട്ടർമാർ, ഏറ്റവും കൂടുതൽ ഉത്തർ പ്രദേശിൽ

ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആറിലൂടെ 12.2% വോട്ടർമാർ കുറഞ്ഞു. 18.71 കോടിയിൽനിന്നും 2.29 കോടി കുറഞ്ഞ് 16.43 കോടിയായാണ് വോട്ടർമാരുടെ എണ്ണം കുറഞ്ഞത്. കുറഞ്ഞതില് 90 ശതമാനവും ഉത്തർ പ്രദേശിലേതാണ്. 15.44 കോടിയിൽനിന്നും 13.40 കോടിയായാണ് യുപിയിലെ വോട്ടർമാർ കുറഞ്ഞത്. 2.89 കോടി വോട്ടർമാരാണ് ഉത്തർ പ്രദേശിൽ കുറഞ്ഞത്. പഞ്ചാബിൽ 2.15 കോടിയിൽനിന്നും 2.01 കോടിയായി കുറഞ്ഞു. 14 ലക്ഷം വോട്ടർമാരാണ് പഞ്ചാബിൽ കുറവ് വന്നത്. ഉത്തരാഖണ്ഡിൽ 80 ലക്ഷത്തിൽനിന്നും 72 ലക്ഷമായി കുറഞ്ഞു.8 ലക്ഷം വോട്ടർമാരാണ് കുറഞ്ഞത്.

മണിപ്പൂരിൽ കുറഞ്ഞത് 20.90 ലക്ഷത്തിൽനിന്നും 19.61 ലക്ഷത്തിലേക്ക് 1.30 ലക്ഷം വോട്ടർമാരാണ് കുറഞ്ഞത്. ഗോവയിൽ 11.85 ലക്ഷത്തിൽനിന്നും 10.58 ലക്ഷമായി കുറഞ്ഞു 1.27 ലക്ഷം വോട്ടർമാരാണ് കുറഞ്ഞത്. ജനുവരി 1 ന് മുൻപ് 18 വയസ് തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയും.

ഇതിനിടെ ബംഗാളിലെ എസ്ഐആർ ട്രൈബ്യൂണലുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ അപ്പീലുകളിൽ ഒന്നിച്ച് ഉത്തരവുകൾ അപ്‌ലോഡ് ചെയ്യാൻ ഡിജിറ്റൽ സിഗ്നേച്ചറിന് അടക്കമുള്ള സംവിധാനം ജഡ്ജിമാർക്ക് ഒരുക്കും. നിലവിലെ 13 രേഖകൾക്ക് പുറമേ മറ്റേതെങ്കിലും രേഖ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന മാറ്റവും ഇസിഐ നെറ്റിൽ വരുത്തിയിട്ടുണ്ട്.

എസ്ഐആറിൽ ഒഴിവാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയാണ് എന്ന അമിത് ഷായുടെ ആരോപണം വോട്ടർമാരെ അപമാനിക്കുന്നതെന്നാണ് കോൺഗ്രസ് വിശദമാക്കി. ഒഴിവാക്കിയ മൂന്ന് കോടി പേർ നുഴഞ്ഞുകയറ്റക്കാരാണെന്നതിന് അമിത് ഷാ തെളിവ് കാണിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരായിട്ടുള്ള ബിജെപി പദയാത്രകൾ ഇന്നും ഉത്തർപ്രദേശിൽ അടക്കം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more