1 GBP = 126.14
breaking news

ഫ്ലൈദുബൈ വിമാന അക്രമം: മാലദ്വീപുകാരായ രണ്ട് പൈലറ്റുമാർ യു.എ.ഇയിൽ കസ്റ്റഡിയിൽ

ഫ്ലൈദുബൈ വിമാന അക്രമം: മാലദ്വീപുകാരായ രണ്ട് പൈലറ്റുമാർ യു.എ.ഇയിൽ കസ്റ്റഡിയിൽ

മാലെ: ദുബൈ-തെൽ അവീവ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാൻ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ശ്രമിച്ചെന്ന കേസിൽ ഫ്ലൈദുബൈ ജീവനക്കാരായ രണ്ട് മാലദ്വീപ് പൈലറ്റുമാരെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മൂന്നിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ കസ്റ്റഡി വിവരം യു.എ.ഇയിലെ മാലദ്വീപ് എംബസി കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ചതായി മാലദ്വീപ് വാർത്താ പോർട്ടലായ അദദു റിപ്പോർട്ട് ചെയ്തു.

കസ്റ്റഡിയിലുള്ള മാലദ്വീപ് പൗരന്മാർക്കെതിരായ ആരോപണങ്ങളെക്കുറിച്ചോ അന്വേഷണത്തിൽ ഇവരുടെ പങ്കിനെക്കുറിച്ചോ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബർ 30ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ്. ഫ്ലൈദുബൈ സഹപൈലറ്റും ഒമാൻ സ്വദേശിയുമായ ഹമ്മാം അൽ ഹമ്മാമി, വിമാനം തട്ടിയെടുത്ത് ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചെന്നാണ് ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more